ക്ഷീണിതയാണ്. അവസ്ഥ വളരെ മോശമാണ്‌, ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കിട്ട് ഭാഗ്യലക്ഷ്മി; താരത്തിന് സംഭവിച്ചത്

ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, നടി എന്നീ നിലകളിലെല്ലാം വളരെ സജീവമാണ് ഭാഗ്യ ലക്ഷ്മി. ആക്ടിവിസ്റ്റുമായ ഭാഗ്യ ലക്ഷ്മി താരങ്ങള്‍ ഉള്‍പ്പടെയുള്ള പല പ്രശ്‌നങ്ങളിലും ഇടപെടുകയും തന്റേതായ നില പാട് അറിയിക്കുകയും ചെയ്തു. സോഷ്യ ല്‍ മീഡിയയില്‍ സജീവമായി ഇവര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരിക്കുന്ന പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. താരത്തിനിപ്പോള്‍ എച്ച് 1 എന്‍ 1 പനി ബാധിച്ച് ആശുപത്രിയില്‍ അഡ്മിറ്റായിരിക്കുകയാണ്.

വളരെ ക്ഷീണിതയാണെന്നും എല്ലാവരും ജാഗ്രതയായിരിക്കുക എന്നും സൂക്ഷിക്കണമെന്നും താരം പറയുന്നു. ആശുപത്രിയില്‍ നിന്ന് വളരെ ക്ഷീണിതയായി കിടക്കുന്ന ചിത്രവും താരം പങ്കിട്ടിട്ടുണ്ട്. സംസ്ഥാനും മുഴുവന്‍ ഡെങ്കി പ്പനിയുടെ പിടിയിലാണ്.എച്ച് 1 എന്‍ 1 പനി നിരവധി പേരുടെ മരണത്തിനും ഇത് ഇടയാക്കിയിട്ടുണ്ട്. വേഗം സുഖം പ്രാപിക്ക ട്ടെയെന്നാണ് എല്ലാവരും കമന്റു ചെയ്യുന്നത്.

കഴിഞ്ഞ ദിവസം നടിയും നര്‍ത്തകിയുമായ രചന നാരായണ്‍കുട്ടിയും പനി ബാധിച്ച് ആശുപത്രിയിലായതിനെ പറ്റി കുറിപ്പ് പങ്കിട്ടിരുന്നു. ആശുപത്രിയില്‍ നിന്നുള്ള ചിത്രവും താരം പങ്കിട്ടിരുന്നു. ഡെങ്കി ഒരു വില്ലനാണ്… നിങ്ങളുടെ എല്ലാ ഊര്‍ജവും ഊറ്റിയെടുക്കുന്ന വില്ലനാണ്…അതു കൊണ്ട് പ്രിയരേ…. ദയവായി സ്വയം ശ്രദ്ധി ക്കുക… ദയവായി നിങ്ങളുടെ രക്തത്തിന്റെ കൗണ്ട് കുറയ്ക്കാന്‍ അനുവ ദിക്കരുത്..

ധാരാളം വെള്ളം കുടിക്കുക, നല്ല ഭക്ഷണം കഴിക്കുക, ഇത് രക്തത്തിന്റെ കൗണ്ട് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കു മെന്നും ഇത് വളരെ കഠിനമാണെന്ന് എനിക്കറിയാമെന്നും ഡെങ്കിപ്പനി പലരുടെയും ജീവന്‍ അപഹരിക്കുന്നു… അതിനാല്‍ ദയവായി ശ്രദ്ധിക്കുകയെന്നും രചന നാരായണന്‍ കുട്ടി പറഞ്ഞിരുന്നു. താരങ്ങള്‍ക്ക് മാത്രമല്ല, നിര വധി പേര്‍ ഇപ്പോള്‍ ഡെങ്കിപ്പനിയുടെ പിടിയിലാണ്.

Comments are closed.