ബിഗ് ബിയില്‍ മമ്മൂട്ടിയുടെ ഇളയ സഹോദരന്‍. ബിജോ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രമായിട്ട് എത്തിയ നടന്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്നറിയാമോ?; സുമിത്തിന്റെ ഇപ്പോഴത്തെ ജീവിതം

മലയാള സിനിമയുടെ ചരിത്രത്തിലും മമ്ൂട്ടിയെന്ന മെഗാസ്റ്റാറിന്റെ കരിയറിലും വന്‍ വിജയം സൃഷ്ടിച്ച ഒരു സിനിമയായിരുന്നു ബിഗ് ബി. ബിഗ് ബി കഴിഞ്ഞിട്ട് ഇന്ന് വര്‍ഷങ്ങളായെങ്കിലും ബിലാലിനെ എന്നും ആരാധകര്‍ നെഞ്ചിലേറ്റിയിരിക്കുകയാണ്. അതി നൊപ്പം ബിലാലിന്റെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരങ്ങളായി എത്തി യത് മനോജ് കെ ജയനും ബാലയും സുമിത് നവാലുമായിരുന്നു. ബാലയുടെ ആദ്യ മലയാള ചിത്രമായിരുന്നു ഇത്. ബിജോ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രമായിട്ട് എത്തിയ സുമിതിന്റെ കഥാപാത്രം സിനിമയില്‍ മരിക്കുകയാണെങ്കിലും പ്രേക്ഷകര് മറ ക്കാത്ത കഥാപാത്രമാണത്. പിന്നീട് സാഗര്‍ ഏലിയാല് ജാക്കി, സിഐഎ എന്ന ചിത്രത്തിലും താരം മലയാളത്തില്‍ അഭിനയിച്ചു.

ഇപ്പോഴിതാ മൈല്‍ സ്‌റ്റോണ്‍ മേക്കേഴ് സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ്. ഇത്രയും കാലം താന്‍ ലൈം ലൈറ്റില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നുവെന്നും കുറച്ച് ഉള്‍വലിഞ്ഞ പ്രകൃതമായതിനാലാണ് താന് പിന്നീട് സിനിമകളില്‍ സജീവമകാതിരുന്നതെന്നും താരം പറയുന്നു.മ്മൂക്കയ്‌ക്കൊപ്പം താരം ഇപ്പോള്‍ ബസൂക്ക എന്ന സിനിമ ചെയ്തുവെന്നും താരം പറയുന്നു. പഞ്ചാബിക്കാരനായ സുമിത് നവാല്‍ തെന്നിന്ത്യന്‍ നടി സിമ്രാന്റെയും മരിച്ചുപോയ നടി മൊണാലിന്റെയും ഏക സഹോദരനാണ്.

ഇരുപത്തിയൊന്നാം വയസലാണ് താന്‍ ബിഗ്ബി അഭിനയിക്കുന്നത്. പിന്നീട് ഭാഷ പ്രശ്‌നമായതിനാല്‍ അദികം സിനിമകള്‍ ഒന്നും വന്നിരുന്നില്ലെന്നും താരം പറയുന്നു. മമ്മൂക്കയ്‌ക്കൊപ്പം ബിഗ്ബി ചെയ്യാന്‍ പോകുന്ന കാര്യം പറഞ്ഞപ്പോള്‍ ചേച്ചിക്കും സന്തോഷ മായിരുന്നു. ചേച്ചിയുടെ ആദ്യ മലയാളം സിനിമ ഇന്ദ്രപ്രസ്ഥം മമ്മൂട്ടിക്ക് ഒപ്പമായിരുന്നു.

ബിഗ്ബി സിനിമ ചെയ്യുമ്പോള്‍ മരിച്ചു കിടക്കുന്ന തന്റെ കണ്ണ് ആ സീനില്‍ അനങ്ങിയിരുന്നുവെന്നും അത് മനസിലാക്കിയ മമ്മൂട്ടി പെട്ടെന്ന് അദ്ദേഹത്തിന്റൈ കൈ കൊണ്ട് തന്റെ കണ്ണ് അടയ്ക്കുകയും ചെയ്തുവെന്നും താരം പറയുന്നു. നടനെന്ന നിലിയല്‍ നിന്ന് മാറി താന്‍ സംവിധാന രംഗത്തേയ്ക്ക് കടന്നുവെന്നും താരം പറയുന്നു. സിമ്രാന്‍, മൊണാല്‍, ജ്യോതി എന്നീ മൂന്ന് സഹോദരി മാരാണ് സുമിതിനുള്ളത്. ഇതില്‍ നടി മൊണാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൊണാല്‍ ആത്മഹത്യ ചെയ്തിരുന്നു.

Comments are closed.