ഓരോന്നിനും അതിന്റെതായ സമയമുണ്ട് ദാസാ എന്ന് അമ്മ എന്നോട് പറയുമായിരുന്നു, നമ്മുടെ സമയം വന്നുവെന്ന് ഇന്ന് ഞാന്‍ അമ്മയോട് പറഞ്ഞു; സന്തോഷ വാര്‍ത്ത അറിയിച്ച് സൂര്യ

ബിഗ്‌ബോസിലെ മത്സരാര്‍ത്ഥികള്‍ എന്നും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. അത്തരത്തില്‍ ഒരു താരമാണ് സൂര്യ ജി മേനോന്‍. സൂര്യ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത് ലോക സുന്ദരി ഐശ്വര്യ റായിയുടെ മുഖ സാദൃശ്ത്താലാണ്. അത്തരത്തില്‍ നിരവധി ചിത്രങ്ങഴും സൂര്യ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുണ്ട്. ആര്‍. ജെയും വിജെയുമൊക്ക ആയിരുന്നു സൂര്യ. ഇപ്പോള്‍ താന്‍ തന്നെ എഴുതിയ തമിഴ് സിനിമയുടെ നായികയുമാണിവര്‍. സിനിമ ഉടന്‍ പുറത്തിറങ്ങും. അടുത്തിടെ താരം തന്റെ പാറൂട്ടി എന്ന കഥാസമാഹാരം പുസ്തക രൂപത്തില്‍ പുറത്തിറക്കിയിരുന്നു. നടന്‍ ജയസൂര്യയാണ് പുസ്തകം സ്വീകരിച്ച് ഉദ്ഘാടനം ചെയ്തത്. ഇപ്പോഴിതാ മറ്റൊരു സന്തോഷവും താരം പങ്കിടുകയാണ്.

താന്‍ സ്വന്തമായി ആദ്യമായി വാങ്ങിയ വണ്ടിയെ പറ്റിയാണ് താരം സന്തോഷം പങ്കുവച്ചത്. സോഷ്യല്‍ മീഡിയ യില്‍ ഒരു പോസ്റ്റും പങ്കിട്ടാണ് താരം പുതിയ വിശേഷം അറിയിച്ചത്. കാണുന്നവര്‍ക്കു ഇതൊരു സാധാരണ കാര്‍ ആയിരിക്കും.പക്ഷെ എനിക്ക് ഇത് കുറെ വര്‍ഷങ്ങളുടെ സ്വപ്നസാഫല്യം ആണ്.

ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് സ്വന്തം ആയിട്ട് ഒരു കാര്‍ .വണ്ടി ഇല്ലാത്തോണ്ട് പലയിടത്തു നിന്നും അവഹേളനങ്ങളും കളിയാക്കലുകളും നേരിടേണ്ടി വന്നിട്ടുണ്ട് .അപ്പോള്‍ അമ്മ പറയും നമ്മള്‍ക്കു നടക്കാന്‍ കാലുകള്‍ എങ്കിലും ഉണ്ട് . അത് പോലും ഇല്ലാത്തവരുടെ അവസ്ഥ ആലോചിച്ചു നോക്കൂ എന്ന് .നാടോടിക്കാറ്റിലെ ശ്രീനിവാസന്‍ സര്‍ പറഞ്ഞ പോലെ ഓരോന്നിനും അതിന്റെതായ സമയമുണ്ട് ദാസാ എന്ന് അമ്മ എന്നെ ആശ്വസിപ്പിക്കും .

നമ്മുടെ സമയം വന്നു വിജയാ എന്ന് ഞാന്‍ ഇന്ന് അമ്മയോട് പറഞ്ഞു . കാര്‍ വന്നപ്പോള്‍ അച്ഛന്റെയും അമ്മയുടെയും മുഖത്തു തെളിഞ്ഞ സന്തോഷം എന്റെ മുഖത്തു അഭിമാനത്തിന്റെ പൂത്തിരി കൊളുത്തി .എന്റെ ഒരു സ്വപ്നം കൂടി അങ്ങനെ ഇന്ന് യാഥാര്‍ഥ്യമായി തായ്ങ്ക് ഗോഡ് എന്നാണ് കാറിന്റെ ചിത്രങ്ങള്‍ സഹിതം പങ്കിട്ട് സൂര്യ കുറിച്ചത്.

Articles You May Like

Comments are closed.