പെട്ടെന്ന് ഫിറ്റ്സ് വന്നതാണ്. മുപ്പത്തിനാല് ദിവസം വെന്റിലേറ്ററില്‍ കിടന്നിട്ടാണ് അദ്ദേഹം മരിക്കുന്നത്, അന്ന് മകള്‍ ഒന്നാം ക്ലാസിലായിരുന്നു; ആദ്യ ഭര്‍ത്താവിനെ പറ്റി ബിന്ദു പണിക്കര്‍

മലയാള സിനിമയില്‍ നൂറ്റാണ്ടുകളായി തിളങ്ങി നില്‍ക്കുന്ന നടിയാണ് ബിന്ദു പണിക്കര്‍. സഹോദരി വേഷങ്ങളും നായിക വേഷങ്ങളില്‍ നിന്നും ക്യാരക്ടര്‍ റോളുകളും അമ്മ വേഷങ്ങളും കോമഡി- വില്ലത്തി വേഷങ്ങളുമൊക്കെ താരം ചെയ്തിട്ടുണ്ട്. ബിന്ദു പണിക്കരെ മലയാളികള്‍ക്ക് വലിയ ഇഷ്ടമാണ്. മകള്‍ കല്യാണിയും സിനിമയിലെത്തു ന്നത് കാത്തിരിക്കുകയാണ് മലയാളികല്‍. വിദേശത്ത് പഠനം കഴിഞ്ഞിരിക്കുകയാണ് കല്യാണി. റീലുകളിലൂടെ കല്യാണിയെ മലയാളികള്‍ക്ക് വളരെ പരിചിതമാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബിന്ദു പണിക്കരും നടന്‍ സായ് കുമാറും വിവാഹം കഴിക്കുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു നടന്നത്.

ബിന്ദുവിന്റെ മകള്‍ കല്യാണി ഇവരുടെ വിവാഹത്തിന് ഉണ്ടായിരുന്നു. കല്യാണിയെ പറ്റി ഇരുവരും തുറന്ന് പറയാറുണ്ട്. അച്ചന്‍ തന്‍രെ നല്ല സുഹൃത്താണെന്നാണ് കല്യാണി പറഞ്ഞിരിക്കുന്നത്. ഇപ്പോഴിതാ മുന്‍പ് കാന്‍ ചാനലിന് ബിന്ദു പണിക്കര്‍ നല്‍കിയ അഭിമുഖത്തില്‍ ആദ്യ ഭര്‍ത്താവിനെ പറ്റി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേ ടുന്നത്. ബിന്ദു പണിക്കരുടെ ആദ്യ ഭര്‍ത്താവിനെ പറ്റി അധികമാര്‍ക്കുമറിയില്ല. ബിന്ദുവിന്‍രെ ആദ്യ ഭര്‍ത്താവ് മരിച്ചു പോയതാണ്. സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച വ്യക്തിയായിരുന്ന ബിജു ബി നായരെയാണ് ബിന്ദു പണിക്കര്‍ ആദ്യം വിവാഹം ചെയ്തത്.

1997 ല്‍ ഇവര്‍ വിവാഹിതരായിരുന്നു. 2003ലാണ് ബിജു മരിക്കുന്നത്. പ്രണയിച്ചാണ് ബിന്ദു പണിക്കര്‍ വിവാഹം കഴിക്കുന്നത്. ലവ് കം അറേഞ്ചഡ് മാരേജ് ആയിരുന്നു. പെട്ടെന്ന് ഫിറ്റ്സ് വന്നിട്ടാണ് അദ്ദേഹം മരിക്കുന്നത്. ഫിറ്റ്സ് വന്നപ്പോള്‍ വെപ്രാളത്തില്‍ അദ്ദേഹം നാക്ക് കടിച്ചിരുന്നു. നാക്ക് നന്നായി മുറിഞ്ഞു രക്തം വന്നു. ആ രക്തം ശ്വാസകോശത്തിലേക്ക് പോയി കട്ടപിടിച്ചിരുന്ന കണ്ടീഷനിലെത്തിയിരുന്നു. ആശുപത്രിയില്‍ എത്തിച്ചിട്ടും രണ്ടുതവണ ഫിറ്റ്സ് വന്നിരുന്നു. വെന്റിലേറ്ററില്‍ കഴിയുമ്പോഴും ഫിറ്റ്‌സ് വന്നു. അങ്ങനെയാണ് അദ്ദേഹം മരിക്കുന്നത്. എപ്പോഴും വളരെ ഹാപ്പിയായി ഇരിക്കുന്ന വ്യക്തിയായിരുന്നു.

ചെറിയ പനി വന്നതാണ്. പിന്നീട് അത് ഫിക്‌സിലേയ്ക്ക് പോയി. മുപ്പത്തിനാല് ദിവസം വെന്റിലേറ്ററില്‍ കിട ന്നു. കുറെ സങ്കടങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അതു കൊണ്ട് തന്നെ ഞാന്‍ കരയാറില്ലെന്നും താരം പറയുന്നു. ബിജു ചേട്ടന്‍ മരിച്ചപ്പോള്‍ മോള്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. ആ സമയത്തും ജീവിക്കാന്‍ സാമ്പത്തികം ആവിശ്യമായതിനാല്‍ വെറെ മാര്‍ഗമില്ലാത്തതിനാല്‍ സിനിമ ചെയ്യുന്നുണ്ടാ യിരുന്നുവെന്നും താരം പറയുന്നു.

Articles You May Like

Comments are closed.