സായ് കുമാറും ബിന്ദു പണിക്കരും വേര്‍ പിരിഞ്ഞുവെന്ന് അറിയിച്ചത് മകള്‍ കല്യാണി ആണ്; ഗോസിപ്പിനെ പറ്റി സായ് കുമാറും ബിന്ദു പണിക്കരും പറയുന്നു

ബിന്ദു പണിക്കരും സായ് കുമാറും സിനിമയിലെ നല്ല താരങ്ങളാണ് എന്നതിലുപരി മലയാള സിനിമയുടെ താര ദമ്പതികളുമാണ്. ഇരുവരും മുന്‍പ് വിവാഹം കഴിച്ചവരാണ്, അതില്‍ മക്കളുമുണ്ട്. ഇരുവരും വിവാഹത്തിന് മുന്‍പ് തന്നെ ലിവിങ് റിലേഷനി
ലാണെന്ന ഗോസിപ്പുകള്‍ വന്നിരുന്നു. ബിന്ദു പണിക്കരുടെയും സായ് കുമാറിന്‍രെയും ഫ്‌ളാറ്റുകള്‍ അടുത്തായിരുന്നു. എന്നാല്‍ പിന്നീട് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ വിവാഹിതരാകുന്നത്.

 ഇവരുടെ വിവാഹത്തിന് മുന്‍ പന്തിയില്‍ നിന്നത് ബിന്ദുവിന്റെ മകള്‍ കല്യാണി തന്നെയാണ്. കല്യാണി സിനിമയില്‍ എത്തിയില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. അത് കൊണ്ട് തന്നെ ആരാധകര്‍ക്കെല്ലാം കല്യാണിയെ അറിയാം. ഇപ്പോഴിതാ മകള്‍ കല്യാണിയെ പറ്റിയും തങ്ങളുടെ വിവാഹ ജീവിതത്തെ പറ്റിയും സായ്കുമാറും ബിന്ദു പണിക്കരും ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.

തങ്ങള്‍ക്കെതിരെ പല ഗോസിപ്പുകളും വന്നിട്ടുണ്ടെന്നും എന്നാല്‍ അവസാനമാണ് തങ്ങള്‍ അതറിയുന്നതെന്നും ബിന്ദു പണിക്കര്‍ പറയുന്നു. ഒരിക്കല്‍ ഞങ്ങള്‍ പിരിഞ്ഞുവെന്ന വാര്‍ത്ത വന്നു. അത് മകളാണ് ഞങ്ങളോട് പറയുന്നത്. ഞങ്ങളിരുവരും ഒരു പടം കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അതിന്ഡറെ ക്ലൈമാക്‌സിലെത്താന്‍ തുടങ്ങിയപ്പോഴാണ് മകള്‍ മുറിയില്‍ നിന്ന് ഇറങ്ങി വന്നിട്ട് ഗയ്‌സ് നിങ്ങള്‍ പിരിഞ്ഞുവെന്ന വാര്‍ത്ത വന്നുവെന്ന് പറയുന്നത്.

പിന്നീട് പലരും തങ്ങളെ വിളിച്ച് ചോദിക്കാനൊക്കെ തുടങ്ങി. കല്യാണിയും സായ് ഏട്ടനും തമ്മില്‍ നല്ല കമ്പിനിയാണ്. കല്യാണി എന്ത് കാര്യമുണ്ടെങ്കിലും ഞങ്ങലെ അറിയിക്കാറുണ്ട്.അത് കൊണ്ട് വഴക്ക് പറയേണ്ടി വന്നിട്ടില്ല. പിന്നെ ബിന്ദു പറയാറുണ്ട്. അവളുടെ ആഗ്രഹങ്ങള്‍ക്ക് ഒരിക്കലും ഞാന്‍ വിലങ്ങു തടിയാകാറില്ലെന്നും സിനിമയില്‍ നിന്ന് നിരവധി അവസരങ്ങല്‍ വന്നിട്ടും മകള്‍ക്ക് അതില്‍ താല്‍പര്യമുണ്ടായിട്ടില്ലെന്നും ഇരുവരും പറയുന്നു.

Comments are closed.