
മകള്‍ അങ്ങനെ ഒരു ജീവിതമാണ് തെരെഞ്ഞെടുക്കുന്നതെങ്കില്‍ അതിന് ഒരിക്കലും സമ്മതിക്കില്ല; സായ് കുമാറും ബിന്ദു പണിക്കരും മനസ് തുറക്കുന്നു
മലയാള സിനിമയില്‍ ഏറെ വര്‍ഷങ്ങളായി നിരവധി കഥാ പാത്രങ്ങള്‍ ചെയ്ത് ആരാധകരുടെ പ്രീതിക്ക് പാത്രമായവരാണ് ബിന്ദു പണിക്കരും സായ് കുമാറും. പിന്നീട് ഇരുവരും വിവാഹിതരുമായി. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ബിന്ദു പണിക്ക രുടെ മകളെ സ്വന്തം മകളായി തന്നെയാണ് സായ് കുമാര്‍ കാണുന്നത്. ഇപ്പോഴിതാ മകളെ പറ്റി കൂടുതല്‍ കാര്യങ്ങള്‍ ഇരുവരും തുറന്ന് പറയുകയാണ്.

അനക്ക് എന്തിന്റെ കേടാ എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചിരിക്കുകയാണ് ഇരുവരും. ഇതിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് ഇരുവരും ഇന്ത്യന്‍ സിനിമ ഗ്യാലറി അഭിമുഖത്തിലായിരുന്നു വിശേഷങ്ങള്‍ പങ്കിട്ടത്. മകളും ഞാനും തമ്മില്‍ നല്ല ഫ്രണ്‍സാണെന്ന് സായ് കുമാര്‍ പറയുന്നു. മോളുടെ കൂടെ വേണ്ടത്ര സമയം ഇരിക്കാനായില്ലെന്ന് ഞങ്ങള്‍ക്ക് തോന്നിയിട്ടുണ്ട്.

അവള്‍ ആഗ്രഹിച്ച സമയത്ത് കൂടെ നില്‍ക്കാന്‍ പറ്റിയിരുന്നില്ല. എന്ത് കാര്യവും അവള്‍ തുറന്ന് പറയാറുണ്ട്. ഞങ്ങള്‍ അവളോടും അങ്ങനെ തന്നെയാണ്. അവളെന്നാണ് സിനിമയിലേയ്ക്ക വരുന്നതേന്നറിയില്ല. അങ്ങനെ ഒരു താല്‍പ്പര്യം അവള്‍ പ്രകടിപ്പിച്ചിട്ടില്ല. ഫ്‌ളാറ്റില്‍ ജീവിക്കാന്‍ മകള്‍ക്ക് വലിയ ഇഷ്ടമാണ്. ഭാര്യ ഭര്‍തൃ ബന്ധത്തിനപ്പുറം നല്ല ഫ്രണ്ട്സാണ് ഞങ്ങള്‍.

പരസ്പരം എല്ലാ കാര്യങ്ങളും സംസാരിക്കും. ഇടയ്ക്ക് വഴക്കുമിടാറുണ്ട്. അത് കോപ്രമൈസ് ചെയ്യുന്നത് ഞാനാണെന്ന ബിന്ദു പണി ക്കര്‍ പറയുന്നു. മകള്‍ക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാമെന്നും എന്നാല്‍ ലിവിംഗ് റ്റുഗദര്‍ ജീവിതമാണ് മകള്‍ തിരഞ്ഞെടു ക്കുന്നതെങ്കില്‍ അതിന് സമ്മതിക്കില്ലെന്നും നല്ല പെട കൊടുക്കുമെന്നും സായ് കുമാര്‍ പറയുന്നു.