
ഞാനിപ്പോള് വട്ടിനുള്ള മരുന്ന് കഴിക്കേണ്ട അവസ്ഥയില്‍ നില്‍ക്കുകയാണ്. സ്റ്റാര്‍ മാജിക് വേണ്ട. കലാ രംഗം തന്നെ വെറുത്തു പോയി, സുധി ചിരിക്കുമ്പോള്‍ മുഖത്തൊരു കുഴി വരും അവന്‍ എന്റെ മുഖത്ത് അത് തന്നിട്ടാണ് പോയത്; ബിനു അടിമാലി
സ്റ്റാര്‍ മാജിക്കിന്റെ പ്രിയ കലാകാരനായ സുധിയുടെ വിടവാങ്ങല്‍ കലാ കേരളത്തെ തന്നെ ഏറെ ദുഖത്തിലാ ഴ്ത്തിയ സംഭവമായിരുന്നു. അപകടത്തില്‍ ബിനു അടിമാലി , മഹേഷ് കുഞ്ഞമോന്‍ എന്നിവര്‍ക്കും പരിക്കേറ്റ കുറച്ച് ദിവസത്തെ ചികിതസയ്‌ക്കൊടുവില്‍ ആശുപത്രി വിട്ട ബിനു അടിമാലി ഏറെ ദിവസത്തിന് ശേഷം തുടങ്ങിയ സ്റ്റാര്‍ മാജിക്കിലേയ്ക് തിരിച്ചെത്തിയിരുന്നു. അപകടത്തിന്റെ യഥാര്‍ത്ഥ അവസ്ഥ ബിനു അടിമാലി പറഞ്ഞിരുന്നു. അപകടത്തില്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും മനസിന് ആ അപകടം ഏല്‍പ്പിച്ച വേദന വളരെ വലുതായിരുന്നുവെന്ന് ബിനു അടിമാലി മനസ് തുറക്കുകയാണ്.


അന്നത്തെ ദിവസം അവന്‍ എന്നെ കാറിന്റെ മുന്നില്‍ ഇരുത്തിയില്ല. അന്നത്തെ ദിവസം അവന്‍ ഫുള്‍ പവര്‍ ആയിരുന്നു. അതുവരെ കണ്ടിട്ടില്ലാത്ത ഒരു പവറായിരുന്നു അന്ന് സുധിക്ക്, മഹേഷിന്റേത് ശരിക്കും നല്ല പെര്‍ഫോമന്‍സ് ആയിരുന്നു. കാറില്‍ കയറിപ്പോള്‍ മഹേഷിനോട് ഞാന്‍ പറ്ഞ നീ വീട്ടില്‍ ചെല്ലുമ്പോള്‍ ഉഴിഞ്ഞ് ഇടണമെന്ന്. പിന്നീട് ഉറക്കം വിട്ടുണരുന്നത് എല്ലാം കഴിഞ്ഞതിനു ശേഷമാണ്. ഞാന് നോക്കിയപ്പോള്‍ ആരം അടുത്തില്ല. എന്തുപറ്റിയെന്ന് നോക്കാന്‍ എഴുന്നേറ്റപ്പോള്‍ ശരീരത്തിന് ഒരു ഭാരം,

അപ്പോള്‍ കരുതിയത് ഉറക്കത്തിന്റെയാകും എന്നാണ്. പുറത്തിറങ്ങി റോഡില്‍ ഇരുന്നപ്പോള്‍ ഇവിടെ ഒരാള്‍ കൂടിയുണ്ടെന്ന് ചിലര്‍ വിളിച്ചു പറഞ്ഞു. ആംബുലന്‍സില്‍ കയറ്റിയപ്പോള്‍ അവിടെ സുധി കിടക്കകയായിരുന്നു. ശ്വാസം കിട്ടാതെ കാല് അങ്ങോട്ടും ഇങ്ങോട്ടും അനക്കികൊണ്ട് തല വെട്ടിക്കുകയാണ്. അവന്‍ കിടക്കുന്ന ആ കിടപ്പാണ് എന്റെ മനസ്സില്‍ നിന്നും ഇന്നും മായാതെ നില്‍ക്കുന്നത്. അവന്‍ എന്തൊക്കെയോ വിളിച്ച് പറയുന്നുണ്ടായിരുന്നു, അവനോട് ഞാന്‍ ദേഷ്യപ്പെടകയും ചെയ്തിന്നു. മിണ്ടാതെ കിടക്കാന്‍ പറഞ്ഞ്.
അപകടം നടന്നത് എനിക്ക് അറിയില്ലായിരുന്നു. ശ്വാസം കിട്ടാതെയാണ് അവന്‍ കിടന്നു ഇതൊക്കെ പറഞ്ഞതെന്നും എനിക്കറിയില്ലായിരുന്നു. ഇപ്പോഴും എനിക്ക് അവന്‍ മരിച്ചുവെന്ന തോന്നലില്ല. എനിക്ക് അവന്റെ കരച്ചില്‍ എപ്പോഴും കേള്‍ക്കാം. ഒരു വല്ലാത്ത കരച്ചില്‍. രാത്രിയില്‍ ഈ സംഭവമൊക്കെ മനസിലേയ്ക്ക് വരും. പിന്നെ ഉറങ്ങാനാകില്ലെന്നും താരം പറയുന്നു.