ബിനു ചേട്ടന്‍ ആ സംഭവം ഓര്‍ക്കുമ്പോഴേ കരയുകയാണ്, മുഖത്തൊരു പരിക്കുണ്ടായിരുന്നു. അത് പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തു. ഇപ്പോള്‍ വീട്ടില്‍ റെസ്റ്റിലാണ്; ബിനുവിനെ സന്ദര്‍ശിച്ച് ഷിയാസും അനുവും

സ്റ്റാര്‍ മാജിക്കിനും പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതായിരുന്നു കൊല്ലം സുധി. ഇനി ഒരിക്കലും മടങ്ങി വരവില്ലാത്ത ലോകത്തേയ്ക്ക് സുധി പോയെങ്കിലും അദ്ദേഹത്തിന്‍രെ ഓര്‍മ്മകള്‍ എന്നും അങ്ങനെ തന്നെ ഉണ്ടാവും. അപകടത്തില്‍ പരിക്കേറ്റ ബിനു അടിമാലി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. ഇപ്പോഴിതാ ബിനു അടിമാലിയെ സന്ദര്‍ശിച്ചതിനെ പറ്റിയും കൊല്ലം സുധിയെ പറ്റിയും ഷിയാസും അനുവും ഓണ്‍ലൈന്‍ മലയാളി എന്ന ചാനലിനോട് കാര്യങ്ങള്‍ പങ്കിടുകയാണ്. കാണുമ്പോള്‍ തന്നെ ബിനു ചേട്ടന്‍ അപകടത്തെ പറ്റിയും സുധി ചേട്ടനെ പറ്റിയും പറഞ്ഞ് സങ്കടപ്പെടുകയാണ്.

സുധിച്ചേട്ടന് ഒന്നും സംഭവിച്ചിട്ടില്ല. സുധിച്ചേട്ടന്‍ ഞങ്ങളുടെ കൂടെ തന്നെയുണ്ട്. അതിനെ കുറിച്ച് ഞങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കാറില്ല. ഇനിയുള്ള സ്റ്റാര്‍ മാജിക്കിലും അദ്ദേഹം നമുക്കൊപ്പമുണ്ടാകും. കുറച്ചുനാള്‍ കഴിഞ്ഞിട്ടെ ഇനി സ്റ്റാര്‍ മാജിക്കിന്റെ ഷൂട്ടുണ്ടാവുകയുള്ളുവെന്നും ഇരുവരും പറഞ്ഞു. ബിനു അടിമാലി ചേട്ടനിപ്പോല്‍ വീട്ടില്‍ റെസ്റ്റിലാണ്.

മുഖത്തൊരു പരിക്കുണ്ടായിരുന്നു. അത് പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തു. ചെറിയ നീരും വേദനയുമുണ്ടെന്നും അനു പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സ്റ്റാര്‍ മാജിക്കിന്‍രെ പ്രിയ താരങ്ങളായ ബിനു അടിമാലിയും കൊല്ലം സുധിയും അപകട ത്തില്‍പ്പെട്ടത്. 24 ന്റെ പരിപാടിയില്‍ പങ്കെടുത്ത മടങ്ങുമ്പോഴാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകട ത്തില്‍പ്പെട്ടത്.

കാറിലുണ്ടായിരുന്നവരെയെല്ലാം ആശുപത്രിയിലെത്തിച്ചെങ്കിലും ഇടിയുടെ ആഘാതത്തില്‍ തന്നെ കൊല്ലം സുധി മരിച്ചിരുന്നു. സ്റ്റാര്‍ മാജിക് താരങ്ങളെല്ലാം തന്നെ സുധിയെ അവസാനമായി കാണാനെത്തിയത് പൊട്ടിക്കരഞ്ഞ് കൊണ്ടായിരുന്നു. അടുത്ത ഷെഡ്യൂളിന് കാണാമെന്ന് പറഞ്ഞ് പോയതാണ്‌ സുധിച്ചേട്ടന്‍. ഇല്ലെന്ന് വിശ്വസിക്കാനാ വുന്നില്ലെന്നും കിടന്നിട്ട് ആര്‍ക്കും ഉറക്കമില്ലെന്നും കഴിഞ്ഞ ദിവസം ബിനീഷ് പറഞ്ഞിരുന്നു

Articles You May Like

Comments are closed.