ബോണി ശ്രീദേവിയുമായി പ്രണയത്തിലായത് അറിഞ്ഞപ്പോല്‍ തകര്‍ന്നുപോയി. ഒരു അവസരം നല്‍കാനുള്ള ഒന്നും ആ ബന്ധത്തില്‍ ഉണ്ടായിരുന്നില്ല. കാരണം ശ്രീദേവി ഗര്‍ഭിണിയായിരുന്നു, സ്‌കൂളില്‍ പഠിക്കുന്ന മക്കള്‍ സഹപാഠികളുടെ കളിയാക്കല്‍ കേട്ടു; ബോണി കപൂറിന്റെ ആദ്യ ഭാര്യ മോണ പറഞ്ഞത്

തെന്നിന്ത്യ എന്നല്ല ബോളിവുഡ് ലോകം വരെ താര സുന്ദരിയായി വാണിരുന്ന നടിയായിരുന്നു ശ്രീദേവി. മരിക്കു ന്നത് വരെ ശ്രീദേവി അഭിനയത്തില്‍ സജീവമായിരുന്നു. വറെ അപ്രതീക്ഷിതമായിരുന്നു താരത്തിന്‍രെ മരണം. ഇപ്പോള്‍ മക്കളായ ജാന്‍വി കപൂറും സഹോദരി ഖുഷിയുമെല്ലാം ബോളിവുഡിലെയ്ക്ക് അരങ്ങേറിയിരിക്കുക യാണ്. ബോണി കപൂറും ശ്രീദേവിയും തമ്മില്‍ അടുക്കുന്നത് ബോണി കപൂര്‍ മറ്റൊരു വിവാഹ ബന്ധത്തില്‍ ആയിരിക്കുമ്പോഴാണ്.

മോണ ശൗരി കപൂര്‍ എന്നാണ് ബോണിയുടെ ആദ്യ ഭാര്യയുടെ പേര്. ശ്രീദേവിയും മോണ കപൂറും ആദ്യം വളരെ നല്ല സുഹൃത്തുക്കളുമായിരുന്നു. എന്നാല്‍ ഭര്‍ത്താവുമായുള്ള ശ്രീദേവിയുടെ ബന്ധം അറിഞ്ഞ മോണ കപൂര്‍ തകര്‍ന്ന് പോയി. ശ്രീദേവിയുമായി മോണ കടുത്ത ശത്രുതയിലായി. അര്‍ജുന്‍ കപൂറും അന്‍ഷുളയുമാണ് ബോണി കപൂറിന്‍രെ ആദ്യ ബന്ധത്തിലെ മക്കള്‍. ഭര്‍ത്താവ് ഉപേക്ഷിച്ചെങ്കിലും തനിക്ക് അന്ന് താങ്ങായത് മക്കളായിരുന്നുവെന്ന് മോണ പറയുന്നു.

തന്റെ പത്തൊന്‍പതാം വയസിലാണ് താനും ബോണിയും വിവാഹം കഴിക്കുന്നത്. അറേഞ്ച്ഡ് മാര്യേജ് ആയി രുന്നു. അദ്ദേഹത്തിന് എന്നേക്കാള്‍ പത്ത് വയസ് കൂടുതലുണ്ട്. ഞാന്‍ അദ്ദേഹത്തിനൊപ്പമാണ് വളര്‍ന്നത്. 13 വര്‍ ഷം നീണ്ട വിവാഹബന്ധമായിരുന്നു ഞങ്ങളുടേത്. അതിനാല്‍ ഭര്‍ത്താവ് മറ്റൊരാളുമായി പ്രണയത്തിലാണ് എന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്ന് മോണ കപൂര്‍ തുറന്നമുന്‍പ് അഭിമുഖത്തില്‍ പറഞ്ഞു. പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ത്തന്നെ വിവാഹ ബന്ധം അവസാനിച്ചു. ഒരു അവസരം നല്‍കാനുള്ള ഒന്നും ആ ബന്ധത്തില്‍ ഉണ്ടായിരുന്നില്ല. കാരണം ശ്രീദേവി ഗര്‍ഭിണിയായിരുന്നു. വിവാഹ മോചനം മക്കളായ അര്‍ജുനും അന്‍ഷു ളയ്ക്കും ഈ ഘട്ടം കഠിനകരമായിരുന്നു.

അവര്‍ സ്‌കൂളില്‍ പഠിക്കുകയാൈായിരുന്നു. സഹപാഠികള്‍ തന്റെ മക്കളെ വേദനിപ്പിച്ചിട്ടുണ്ട്. പക്ഷെ അതിനെ ഓവര്‍ കം ചെയ്യാന്‍ അവര്‍ പഠിച്ചു. കഠിനമായ വേദനയാണ് താനും മക്കളും അന്ന് അനുഭവിച്ചത്. സുഹൃത്തിന്റെ അമ്മ നല്‍കിയ ഉപദേശമാണ് തനിക്ക് തുണയായതെന്നും മോണ വ്യക്തമാക്കി. ഒരാളുടെ ജീവിതത്തില്‍ നിനക്ക് സ്ഥാനമില്ലെങ്കില്‍ നിന്റെ ജീവിതത്തില്‍ അവര്‍ക്കും സ്ഥാനമുണ്ടാകരുത് എന്നാണ് അവര്‍ പറഞ്ഞത്. അത് തനിക്ക് തിരച്ചറിവ് നല്‍കി. ക്യാന്‍സര്‍ ബാധിച്ചാണ് മോണ മരണപ്പെടുന്നത്.

Comments are closed.