ഇനി കല്യാണ മേളം… ചക്കിയെ മുല്ല പന്തലിലേയ്ക്ക് ആനയിച്ച്‌ കാളിദാസ്, ക്രീം കളര്‍ ലഹങ്കയില്‍ സുന്ദരിയായി അതീവ സന്തോഷത്തില്‍ മാളവിക; താരപുത്രിയുടെ ഹല്‍ദി വീഡിയോ വൈറല്‍

മലയാളികളുടെ ഏറെ പ്രിയപ്പെട്ട ഒരു താരകുടുംബമാണ് നടന്‍ ജയറാമിന്റേത്. പാര്‍വ്വതിയും കാളിദാസനും മാളവികയുമെല്ലാം ആരാധകരുടെ പ്രിയപ്പെട്ടവര്‍ തന്നെയാണ്. അടുത്തിടെയാണ് കാളിദാസന്റെ വിവാഹ നിശ്ചയം നടന്നത്. തരുണി കലിംഗരായര്‍ എന്ന മോഡലിനെയാണ് താരം വിവാഹം കഴിക്കുന്നത്. ഇരുവരും ഏറെ നാലായി പ്രണയത്തിലായിരുന്നു. പിന്നീട് വീട്ടുകാര്‍ ഇവരുടെ പ്രണയം അംഗീകരിക്കുകയും ഇരു വീട്ടുകാരുടെയും സമ്മതത്തോടെ വളരെ ലളിതവും സ്വകാര്യവുമായി ചടങ്ങുകല്‍ നടത്തുകയായിരുന്നു. ഇപ്പോഴിതാ താര കുടുംബത്തില്‍ മറ്റൊരു വിവാഹം കൂടി വരികയാണ്. താരപുത്രി മാളവികയുടെ വിവാ ഹമാണ് ഇനി നട്ക്കാന്‍ പോകുന്നത്.

വിവാഹം എന്നാണെന്നു പുറത്ത് വിട്ടിട്ടില്ലെങ്കിലും ഉടന്‍ വിവാഹം ഉണ്ടാകുമെന്നത് നിശ്ചയമാണ്. അതിന്‍രെ ഒരുക്കങ്ങള്‍ കുടുംബത്തില്‍ നടക്കുകയാണ്. വിവാഹത്തിന് മുന്നോടിയായി നടക്കുന്ന മാളവികയുടെ ഹല്‍ദി ഫങ്ഷന്‍രെ വീഡിയോ ഇപ്പോള്‍ വൈറലാണ്. സഹോദരന്‍ കാളിദാസന്‍രെ കൈപിടിച്ച് മുല്ലപന്തലിലേയ്ക്ക് മനോഹരമായ ലഹങ്കയില്‍ അതീവ സുന്ദരിയായി രാജകുമാരിയെ പോലെ നടന്നു വരികയാണ് മാളവിക. അടു ത്തിടെയാണ് മാളവിക താന്‍ തന്‍രെ നല്ല പാതിയെ കണ്ടെത്തിയെന്ന് പറഞ്ഞ് പ്രണയം വെളിപ്പെടുത്തിയത്.

കാളിദാസിന്റെ വിവാഹ നിശ്ചയ സമയത്ത് മാളവികയുടെ ബാവി വരനും കുടുംബവും ചടങ്ങിനുണ്ടായിരു ന്നു. വരന്റെ കൂടുതല്‍ വിവരങ്ങള്‍ കുടുംബം പുറത്ത് വിട്ടിട്ടില്ല. ക്രീം നിറത്തിലുള്ള ഓര്‍ഗന്‍സ ലഹങ്കയില്‍ മെറൂണ്‍ നിറത്തിലുള്ള പൂക്കള്‍ തുന്നിച്ചേര്‍ത്ത് മനോഹരമായി തന്നെയാണ് മാളവികയുടെ ലുക്ക് . ലഹങ്കയ്ക്ക് ചേരുന്ന വെളുത്ത നിറത്തിലുള്ള ചോക്കറും വളകളും കമ്മലും മാളവിക ധരിച്ചിരുന്നു.

ജയറാമിന്റെ ഫാന്‍സ് പേജുകളിലാണ് മാളവികയുടെ ഹല്‍ദി ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടത്. ചക്കിക്ക് ആരാധകരും സെലിബ്രിറ്റികളുമെല്ലാം ആശംസകള്‍ നേരുന്നുണ്ട്. താരപുത്രിയുടെ സിനിമ അരങ്ങേറ്റം കാണാനായി ആരാധകര്‍ കാത്തിരുന്നെങ്കിലും താരം വിവാഹിതയാകാന്‍ പോകുന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Comments are closed.