
ആ സിനിമയില്‍ അഭിനയിക്കണമെങ്കില്‍ മകന്‍രെ പ്രായത്തിലുള്ള ആ മൂന്നുപേര്‍ക്കൊപ്പം കിടക്കണമെന്ന് അവര്‍ പറഞ്ഞു, നായികയായിരുന്നപ്പോള്‍ അനുഭവിക്കാത്തതാണ് നാല്‍പ്പതാം വയസില്‍ അനുഭവിച്ചത്; തുറന്ന് പറഞ്ഞ് നടി ചാര്‍മിള
കാബൂളിവാല, കമ്പോളം, കേളി, ധനം തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികളുടെ മനസില്‍ കൂടു കൂ ട്ടിയ താരമായിരുന്നു ചാര്‍മിള. തമിഴ്‌നാട്ടുകാരിയായിരുന്നെങ്കിലും ആ നടിയെ മലയാളികള്‍ സ്വന്തം നടിയായി തന്നെയാണ് സ്വീകരിച്ചത്. മലയാളം, തമിഴ്, തെലുങ്കു തുടങ്ങിയ ഭാഷകളിലെല്ലാം വളരെ സജീവമായ താരമായി രുന്നു ചാര്‍മിള. പ്രണയ നഷ്ടങ്ങളും പ്രണയ പരാജയങ്ങളുമൊക്കെ നേരിട്ട ചാര്‍മിള പിന്നീട് അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തിരുന്നു. ഏക മകനുമായി താരം ഇപ്പോള്‍ ജീവിക്കുകയാണ്. ഒരു സമയത്ത് തെന്നിന്ത്യയില്‍ തിള ങ്ങി നിന്ന നടിയായിരുന്നെങ്കിലും പിന്നീട് ജീവിക്കാന്‍ നിവൃത്തിയില്ലാത്ത നിലയിലേയ്ക്ക് താഴ്ന്നു പോയിരുന്നു.

ഒരു കാലത്ത് തിളങ്ങി നിന്ന നടി പിന്നീട് അവസരം ലഭിക്കാതെ അലയേണ്ടി വന്നുവെന്നും പിന്നീട് സീരിയലി ലൂടെ താരം തിരിച്ചെത്തിയെന്നും പല മാധ്യമങ്ങളിലും വാര്‍ത്തകള്‍ വന്നിരുന്നു. തൊണ്ണൂറുകളിലും രണ്ടായിര ത്തിലുമെല്ലാം നിറഞ്ഞു നിന്ന നടിയാണ് ചാര്‍മിള. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലു മെല്ലാം ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട് തനിക്കും കാസ്റ്റിങ് കൗച്ച് ഉണ്ടായിട്ടുണ്ടെന്ന് താരം തുറന്ന് പറഞ്ഞിട്ടുണ്ട്. ജെബി ജംഗ്ഷനില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ചാര്‍മിള അക്കാര്യം തുറന്നു പറഞ്ഞത്.

നായികയായിരുന്ന കാലത്ത് പോലും നേരിടേണ്ടി വന്നിട്ടില്ലാത്ത അനുഭവമാണ് ഇന്നത്തെ കാലത്ത് നേരിടേണ്ടി വന്നതെന്നാണ് ചാര്‍മിള പറയുന്നത്. പതിമൂന്ന് വയസ് മുതല്‍ അഭിനയത്തിലെത്തിയ വ്യക്തിയായിരുന്നു താന്‍. അന്നൊന്നും എന്നോട് ആരും മോശമായി സംസാരിച്ചിട്ടില്ല. പക്ഷെ ഇന്ന് അതല്ല അവസ്ഥ. എനിക്ക് 42 വയസാ ണ്. കോഴിക്കോട് വച്ച് ഒരിക്കല്‍ മോശം അനുഭവമുണ്ടായി. ഒരു മലയാളം സിനിമയില്‍ അഭിനയിക്കാന്‍ എത്തി യതായിരുന്നു. മൂന്ന് പേരായിരുന്നു ആ സിനിമയുടെ നിര്‍മ്മാതാക്കള്‍. അവരുടെ പ്രായം 24-25 വയസൊക്കെ ആയിരുന്നു.

എന്‍രെ വീട്ടില്‍ വന്ന് കണ്ട് സംസാരിക്കുകയും അഡ്വാന്‍സ് തരികയും ചെയ്തു. അനുഗ്രഹം വാങ്ങുകയും ചെയ്താ ണ് അവര്‍. ബോംബെയില്‍ നിന്നും വന്ന നടിയാണ് ചിത്രത്തിലെ നായിക. മറ്റൊരു പെണ്‍കുട്ടിയും അഭിനയി ക്കുന്നുണ്ട്. എന്നാല്‍ അവരോടൊന്നും മോശമായി പെരുമാറിയിരുന്നില്ലെന്നും ചാര്‍മിള ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരു ദിവസം അവര്‍ തന്റെ മുറിയിലേക്ക് വരികയും തന്റെ മേക്കപ്പ് മാനോട് പുറത്തേക്ക് പോകാന്‍ പറഞ്ഞു വെന്നും ചാര്‍മിള പറയുന്നു. മൂന്ന് പേരില്‍ ഒരാളുടെ കൂടെ കിടക്കണം എന്നതായിരുന്നു അവര്‍ വച്ച ഡിമാന്‍ര്.
ആരെ വേണമെന്ന് നിങ്ങല്‍ക്ക് തീരുമാനിക്കാമെന്നും അവര്‍ പറഞ്ഞു. അല്ലാത്ത പക്ഷം ബാക്കി തരാനുള്ള പ്രതി ഫലം തരില്ലെന്നും അവര്‍ പറഞ്ഞു. നിങ്ങളെന്താണ് ഇങ്ങനൊക്കെ പെരുമാറുന്നത്, എന്റെ മകന് നിങ്ങളുടെ പ്രായമാണ്, നിങ്ങളെന്നെ അമ്മയെ പോലെ കാണണമെന്ന് ചാര്‍മിള പറഞ്ഞു. അങ്ങനയാണെല്‍ നാളെ ഷൂട്ടിന് വരേണ്ടെയെന്ന് പറഞ്ഞ് അവര്‍ തന്നെ ഗറ്റ് ഔട്ട് അടിച്ചെന്നും പിന്നീട് ബസില്‍ കയറിയാണ് ചെന്നൈയിലേയ്ക്ക് തിരിച്ചെത്തിയതെന്നും തന്റെ ഇത്രയും വര്‍ഷത്തെ കരിയറില്‍ ഇത് ആദ്യ സംഭവമായിരുന്നുവെന്നും താരം പറയുന്നു.