ആ സിനിമയിലെ പ്രധാന നായിക രേവതി ആയിരുന്നു. എന്നാല്‍ കമലിനൊപ്പമുള്ള നീണ്ട ചുംബന രംഗം പറ്റില്ലെന്ന് പറഞ്ഞതോടെ ആ വേഷത്തില്‍ നിന്ന് രേവതിയെ ഒഴിവാക്കി; ചെയ്യാര്‍ ബാലു

തമിഴ് സിനിമ താരങ്ങളെ പറ്റിയും അവരുടെ കരിയറിലെ വളര്‍ച്ചയും തളര്‍ച്ചയും സിനിമയും വ്യക്തി ജീവിത വുമൊക്കെ നേരിട്ടറിയാവുന്ന വ്യക്തിയാണ് ചെയ്യാര്‍ ബാലു. തമിഴ് മാധ്യമ പ്രവര്‍ത്തകനായ ചെയ്യാര്‍ ബാലു വിന്റെ താരങ്ങളെ പറ്റിയുള്ള തുറന്ന് പറച്ചില് ആരാധകരും ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം താരം വ്യക്ത മാക്കിയത് നടി രേവതിയെ പറ്റിയുള്ള കാര്യങ്ങളായിരുന്നു. രേവതി തെന്നിന്ത്യയിലെ തന്നെ മുന്‍നിര താരമാണ്. അഭിനേത്രി എന്നതിലുപരി താരമിപ്പോള്‍ സംവിധായികയുമായി പ്രശസ്തി നേടിയിരിക്കുകയാണ്.

ഇപ്പോഴിതാ കമല്‍ഹാസനും രേവതിയുമായുള്ള ചിത്രത്തെ പറ്റി താരം തുറന്ന പറയുകയാണ്. പുന്നഗൈ മന്നന്‍ എന്ന സിനിമയില്‍ പ്രധാന നായിക വേഷം അഭിനയിക്കേണ്ടത് രേവതി ആയിരുന്നു. എന്നാല്‍ സിനിമയിലെ ഒരു സീന്‍ നീണ്ട ചുംബന രംഗത്തിന്റേതായിരുന്നു. കമലിനൊപ്പമുള്ള ചുംബന രംഗം ചെയ്യാന്‍ താരം ഒരുക്കമായി രുന്നില്ല. ഒരു തരത്തിലും രേവതി ആ സീനില്‍ അഭിനയിക്കാന്‍ കൂട്ടാതക്കാതെ ഇരുന്നതോടെ രേഖ പ്രധാന കഥാ പാത്രമാവുകയും രേവതി സഹ നായികയും ആകുകയുമായിരുന്നു.

കമല്‍ഹാസന്റെ പേരില്‍ അന്ന് നിരവധി ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. പ്രത്യേകിച്ച് നടിമാരുമായുള്ള ചുംബന രംഗങ്ങളുടെ ഗോസിപ്പുകളായിരുന്നു കൂടുതല്‍. അക്കാരണത്താലാണ് കമലിനൊപ്പം അഭിനയിക്കാന്‍ രേവതി കൂട്ടാക്കാതിരുന്നത്. എന്നാല്‍ പുന്നഗൈ മന്നനു ശേഷം രേവതിക്ക് കമലിന്റെ അഭിനയ മികവ് മനസിലാവുകയും പിന്നീട് മറ്റു സിനിമകളില്‍ രേവതി കമലിനൊപ്പം അഭിനയിക്കുകയും ചെയ്തു.

കരിയറിന്റെ പിക്കീല്‍ നില്‍ക്കുനന് സമയത്താണ് രേവതി വിവാഹം കഴിക്കുന്നത്. എന്നാല്‍ പിന്നീട് ഇരുവരും വേര്‍ പിരിയുകയായിരുന്നു. വിവാഹ മോചനം കഴിഞ്ഞ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തനിക്കൊരു കുട്ടിയു ണ്ടെന്ന് പറഞ്ഞ് രംഗത്തെത്തുന്നത്. പല തരത്തിലുള്ള ഊഹാപോഹങ്ങളും ആ സമയത്ത് ഉണ്ടായിരുന്നു. എന്നാല്‍ തന്റെ ബേബി ടെസ്റ്റ് ട്യൂബ് ബേബിയാണ്ന്നും മഹിയെന്നാണ് കുട്ടിയുടെ പെരെന്നും താരം വെളിപ്പെടുത്തിയിരുന്നു.

Comments are closed.