
ആ പുഞ്ചിരിയും മാഞ്ഞു. സിനിമാ- നാടക നടന്‍ സിവി ദേവ് അന്തരിച്ചു; ആദരാഞ്ജലികള്‍ നേര്‍ന്ന് താരങ്ങള്‍
സിനിമാ- നാടക അഭിനേതാവായിരുന്ന സി വി ദേവ് അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന് അന്ത്യം സംഭവിക്കുന്നത്. 83 വയസായിരുന്നു അദ്ദേഹത്തിന്. തിങ്കളാഴ്ച്ചയാണ് അദ്ദേഹം അന്തരിച്ചത്. ജനപ്രിയ നാടകങ്ങളിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. സ്ഥിതി, ഗോപുര നടയില്‍, അഗ്രഹാരം, പാണന്‍ പാടത്ത് പാട്ട് തുടങ്ങിയ നാടക ങ്ങളില്‍ ദേവ് അഭിനയിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളില്‍ അഭിനയിച്ചാണ് അദ്ദേഹം സിനിമയിലെത്തുന്നത്. കോഴിക്കോട് സ്വദേശിയാണ് അദ്ദേഹം.

1987ല്‍ പവിത്രന്‍ സംവിധാനം ചെയ്ത യാരോ ഒരാള്‍ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. പിന്നീട് സന്ദേശം, ഈ പുഴയും കടന്ന്, സദയം, മനസിനക്കരെ, മണ്ണടിയാര്‍ പെണ്ണ് ചെങ്കോട്ട ചെക്കന്‍, ഇംഗ്ലീഷ് മീഡിയം, ചന്ദ്രോല്‍സവം, ഉറുമ്പുകള്‍ ഉറങ്ങാറില്ല, മിഴി രണ്ടിലും, സുഖമായിരിക്കട്ടെ, നേര്‍ക്ക് നേരെ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി.

ഏകദേശം നൂറിലധികം സിനിമകളില്‍ ചെറിയ കഥാപാത്രങ്ങളാണെങ്കിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഹാസ്യ കഥാപാത്രങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. ചെറിയ വേഷങ്ങളാണെങ്കിലും അത് പ്രേക്ഷകരെ ആകര്‍ഷിക്കുന് തരത്തില്‍ ചെയ്യാനും മനസില്‍ തങ്ങി നില്‍ക്കുന്ന തരത്തില്‍ ചെയ്യാനും ഇദ്ദേഹ ത്തിന് സാധിച്ചിട്ടുണ്ട്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറെ കാലമായി സിനിമയില്‍ ഇദ്ദേഹം സജീവമായിരുന്നില്ല.

കേരള സംഗീത നാടക അക്കാദമിയുടെ ഗുരു പൂജ അവാര്‍ഡ്, പി.ജെ.ആന്റണി സ്മാരക പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ജാനകിയാണ് ഭാര്യ. സുകന്യ, സുകവ്യ, സുകാത്മജന്‍ എന്നിവരാണ് മക്കള്‍. സംസ്‌കാരം ചൊവ്വാഴ്ച വെസ്റ്റ് ഹിലില്‍ രാവിലെ നടക്കും.