സംയുക്ത വര്‍മ്മയുടെയും ബിജു മോനോന്റെയും ഏക മകന്‍. ദക്ഷ് ധാര്‍മിക്കിന്റെ പുതിയ ചിത്രം കണ്ടോ?; അച്ഛനൊപ്പം എത്തിയല്ലോ എന്ന് ആരാധകര്‍

കുറെ കാലങ്ങളായി സിനിമയില്‍ സജീവമല്ലെങ്കിലും ഇന്നും മലയാളികള്‍ നെഞ്ചിലേറ്റി ആരാധിക്കുന്ന നായി കയും മലയാള സിനിമയിലെ മുന്‍ നിര താരത്തിന്റെ പത്‌നിയുമാണ് സംയുക്ത വര്‍മ്മ. വളരെ കുറച്ച് സിനിമ കളില്‍ മാത്രമേ സംയുക്ത വര്‍മ്മ അഭിനയിച്ചിട്ടുള്ളുവെങ്കിലും പ്രക്ഷേകര്‍ എന്നും ആ കഥാപാത്രങ്ങളെല്ലാം മന സില്‍ സൂക്ഷിക്കാറുണ്ട്. നായികയായും ക്യാരക്ടര്‍ റോളുകളിലും ബോള്‍ഡ് കഥാ പാത്രങ്ങളിലുമൊക്കെ താരം ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു. കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോഴാണ് താരം ബിജു മേനോനു മായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. വളരെ നേരത്തെ തന്നെ വിവാഹം കഴിച്ച് പിന്നീട് കുടുംബിനിയായി താരം മാരുകയായിരുന്നു.

അതോടെ താരം സിനിമ അഭിനയം പാടേ ഉപേകഷിച്ചു. അത് തന്റെ ജീവിതത്തിലെ ശരിയായ തീരുമാനം ആയിരുന്നുവെന്നും സ്വന്തം തീരുമാനം ആയിരുന്നവെന്നും സംയുക്ത പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കാലങ്ങലായി യോഗ അഭ്യസിക്കുകയാണ് താരം. യോഗ തന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ തന്നെ ഉണ്ടാക്കിയെന്നും താരം പറയുന്നു. സിനിമയില്‍ സജീവമല്ലെങ്കലും സോഷ്യല്‍ മീഡിയയിലും അഭിമുഖങ്ങളിലും താരം എത്താറുണ്ട്.

ഇപ്പോഴിതാ ഇവര്‍ പങ്കിട്ട കുടുംബ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തില്‍ സംയുക്തയെ നോക്കിയതിനേക്കാള്‍ ആരാധകരുടെ ശ്രദ്ധ മകനിലേയ്ക്കാണ് പോയത്. ഇരുവരുടെയും മകനായ ദക്ഷ് ധാര്‍മിക് ഇപ്പോള്‍ അച്ഛന്‍ ബിജു മോനോന് ഒപ്പം എത്തിയിരിക്കുകയാണ്. മകന്‍ ഇത്രയും വളര്‍ന്നോ എന്നാണ് ആരാധകരും ചോദിക്കുന്നത്. ചുള്ളനായിയെന്നും ഇനി എന്നാണ് ഈ താര പുത്രന്‍ സിനിമയിലേയ്ക്ക് വരുന്നതെന്നും മകന്‍ വലുതായല്ലോ ഇനിയെങ്കിലും സംയുക്ത ചേച്ചിക്ക് മടങ്ങി എത്തി കൂടെയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ജാക്കറ്റും തൊപ്പിയുമിട്ട് സ്‌റ്റൈലിഷ് ലുക്കിലാണ് ബിജു മേനോന്‍. വിദേശത്ത് മൂവരും ഒരുമിച്ച് പോയപ്പോഴുള്ള ചിത്രമാണ് ഇവര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കറുത്ത വസ്ത്രങ്ങളും ഗ്ലൗസുമാണ് സംയുക്തയുടെ വേഷം. സംയുക്ത യ്ക്ക് അപ്പുറവും ഇപ്പുറവുമായിട്ടാണ് അച്ചനും മകനും നില്‍ക്കുന്നത്. ദക്ഷ് വളര്‍ന്ന് അച്ചനൊപ്പം എത്തിയിരി ക്കുന്നതിന്റെ സന്തോഷം പങ്കട്ടെത്തിയിരിക്കുകയാണ്.

Comments are closed.