കുട്ടികള്‍ വേണോ വേണ്ടയോ എന്നത് ദമ്പതികളുടെ മാത്രം തീരുമാനമാണ്. പലരും കുത്താന്‍ വേണ്ടി ചോദിക്കാറുണ്ട്, കുട്ടികള്‍ ഇല്ല എന്നത് ഞങ്ങളെ സംബന്ധിച്ച് പ്രഷര്‍ അല്ല: വിധു പ്രതാപും ദീപ്തിയും

ആരാധകര്‍ക്ക് വളരെ ഇഷ്ടമുള്ള താര ദമ്പതികളാണ് ദീപ്തിയും വിധു പ്രതാപും. ഒരാള്‍ സംഗീതത്തില്‍ സകലാ കാലാവല്ലഭനായപ്പോള്‍ ദീപ്തി നൃത്തത്തിലും അഭിനയത്തിലും കഴിവ് തെളിയിച്ചു. പിന്നമി ഗായകനായ വിധു ഏകദേശം അറുന്നൂറിലധികം പാട്ടകല്‍ തെന്നിന്ത്യയിലെ പല ഭാഷകളില്‍ ആലപിച്ചിട്ടുണ്ട്. അവതാരികയായി ട്ടായിരുന്നു ദീപ്തി അഭിനയത്തിലെത്തിയത്. ക്ലാസിക്കല്‍ ഡാന്‍സറുമാണ് താരം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയി ല്‍ വളരെ സജീവമാണ് ഇരുവരും.

എപ്പോഴും വളരെ ഹാപ്പിയായി ഒരുമിച്ച് പൊതു വേദികളില്‍ ഇവര്‍ എത്താ റുണ്ട്. 2008ലാണ് ഇരുവരും വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് 15 വര്‍ഷമായിട്ടും ഇവര്‍ക്ക് മക്കളില്ലെന്നത് ഒഴിച്ചാല്‍ ഇവര്‍ വളരെ ഹാപ്പിയായി ജീവിക്കുന്ന കപ്പിളാണ്. കുട്ടികളുടെ കാര്യം എല്ലായിടത്തും ആളുകള്‍ ചോദിക്കാറുണ്ടെന്നും അത് ദമ്പതി കളുടെ ചോയിസാണെന്നും തുറന്ന് പറയുകയാണ് ദീപ്തിയും വിധുവും. ധന്യാ വര്‍ മ്മയുമായുള്ള ചാറ്റ് ഷോയി ലാണ് ഇരുവരും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കുട്ടികള്‍ ഇല്ല എന്നത് ഞങ്ങളെ സംബന്ധിച്ച് പ്രഷര്‍ അല്ല. ചില സമയത്ത് ഞങ്ങള്‍ക്ക് തോന്നാറുണ്ട്, ഇത് ഞങ്ങ ളേക്കാളേറെ പ്രഷറായി തോന്നുന്നത് പുറത്ത് നില്‍ക്കുന്നവര്‍ക്കാണെന്ന്. ഒരു പരിചയമില്ലാത്ത ആളുകള്‍ക്ക് വരെ ഭയങ്കര പ്രഷറായി ഇത് തോന്നാറുണ്ടെന്നും ദീപ്തി ചൂണ്ടിക്കാട്ടി. മറ്റാരും എന്റെ പ്രശ്‌നം എന്താണെന്നും നമുക്ക് കുട്ടികള്‍ വേണോ എന്നൊന്നും ചോദിക്കേണ്ട കാര്യമില്ലെന്ന് വിധു പ്രതാപും ചൂണ്ടിക്കാട്ടി. മക്കള്‍ വേ ണ്ടെന്ന് തീരുമാനിച്ച് വിവാഹം ചെയ്ത് ജീവിക്കുന്ന ഒരുപാട് പേരുണ്ട്. എഗ് ഫ്രീസ് ചെയ്യുന്നവരുണ്ട്. മെഡി ക്കല്‍ കാരണങ്ങള്‍ കൊണ്ട് ഒരുപാട് ശ്രമിച്ചിട്ടും കുട്ടികള്‍ ഇല്ലാത്തവരുണ്ടാകാം.

ഒരു വിവാഹത്തില്‍ ഭാര്യയും ഭര്‍ത്താവും മാത്രം എടുക്കേണ്ട തീരുമാനമാണ് കുട്ടികളെന്നത്. കുട്ടികള്‍ വേണോ വേണ്ടയോ എന്നത് പുറത്ത് നിന്ന് ഒരാളും ചോദിച്ചറിയേണ്ട കാര്യമല്ല. പക്ഷെ വളരെ ജെനുവിനായി സംസാരി ക്കുന്നവരുണ്ട്. അതേസമയം ഇവര്‍ക്ക് കുട്ടികളില്ലേ, ആദ്യം പോയി കുട്ടികളെ ഉണ്ടാക്ക് എന്ന് പറയുന്നവരും ഉ ണ്ട്. അത് കുത്താന്‍ വേണ്ടി ചോദിക്കുന്നതാണെന്ന് ദീപ്തി പറയുന്നു.കുട്ടികളില്ലാത്ത എല്ലാ ദമ്പതികളും ദൈവം അനുഗ്രഹിക്കാതെ പോയവരോ, സങ്കടപ്പെട്ടിരിക്കുന്നവരോ അല്ല. അത് ഓരോരുത്തരുടെ തീരുമാനമാണെന്നും ഇരുവരും പറയുന്നു.

Comments are closed.