എനിക്ക് ഒരു മകളുണ്ട്, ആറ് വര്‍ഷമായി എനിക്ക് കിട്ടാത്തതെല്ലാം അവള്‍ക്ക് കിട്ടണം ; മനസ് തുറന്ന് നടിയും മോഡലുമായ ദീപ്തി കല്യാണി

നടിയും മോഡലുമെക്കെ ആയി മാറിയ ഒരു ട്രാന്‍സ് വുമണാണ് ദീപ്തി കല്യാണി. വളരെ ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകളാണ് ദീപ്തി കല്യാണി ചെയ്തിരിക്കുന്നത്. സില്‍ക്ക് സ്മിതയെ അനുകരിക്കുന്ന തരത്തിലുള്ള താരത്തിന്റെ ഫോട്ടോ ഷൂട്ട് വന്‍ വൈറലായി മാറിയിരുന്നു, ഇപ്പോഴിതാ തന്‍രെ ജീവിതത്തെ പറ്റി താരം തന്നെ മനസ് തുറക്കുകയാണ്. എല്ലാ ട്രാന്‍സ് ജെന്‍ഡറുകളും തങ്ങളുടെ മുന്‍കാല ജീവിതത്തെ പറ്റി സംസാരിക്കാറുണ്ട്.

ഇപ്പോഴിതാ ദീപ്തിയും അത്തരം കാര്യങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുകയാണ്. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്. മോഡലായി മാത്രമല്ല ഒരു നടിയുമായ ദീപ്തി ഇപ്പോള്‍ എട്ടോളം സിനിമകലില്‍ അഭിനയിച്ചു. കുട്ടിക്കാലത്ത് ഒരുപാട് പ്രയാസങ്ങള്‍ താന്‍ അനുഭവിച്ചിരുന്നു. തന്റെ സഹോദരനെ തന്റെ പേരില്‍ കൂട്ടുകാര്‍ കളിയാക്കുന്നുവെന്ന് പറഞ് നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഒടുവില്‍ താന്‍ വീട്ടില്‍ നിന്നും പുറത്തായിരുന്നു.

ഗുരുവായൂര്‍ അമ്പലത്തിലെ അന്നദാനം ഒരു കാലത്ത് താന്‍ സ്ഥിരമായി കഴിച്ചിരുന്നു. മനസു പോലം തന്നെ ശരിരവും പൂര്‍ണ്ണമായി സ്ത്രിയിലേയ്ക്കാവാനായി സര്‍ജറി ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെ പല ജോലികളും നോക്കി. അത് കിട്ടാതായതോടെ ഭിക്ഷാടനവും സെക്‌സ് വര്‍ക്കുമൊക്കെ ചെയ്തിരുന്നുവെന്ന് താരം പറഞ്ഞിട്ടുണ്ട്. ഗുരുവായൂരപ്പന്റെ അനുഗ്രഹം തനിക്കുണ്ടെന്നും താരം പറയുന്നു. താന്‍ ഇന്ന് ഒരമ്മയാണെന്ന് തുറന്ന് പറയുകയാണ് ദീപ്തി. എനിക്ക് ഒരു മോളുണ്ട്.

ആറു വര്‍ഷമായി. ഞാന്‍ അഡോപ്റ്റ് ചെയ്തതാണ്. എനിക്ക് കിട്ടാത്ത ഭാഗ്യം മകള്‍ക്ക് കൊടുക്കണമെന്നാണ്. അതുകൊണ്ടുതന്നെ അവളെ പഠിപ്പിക്കുന്നതൊക്കെ ഞാന്‍ ആണ്. അച്ഛന്‍ കിടപ്പിലായതുകൊണ്ട് ചേച്ചിയാണ് മകള്‍ക്കും അച്ഛനും, അമ്മയ്ക്കൊപ്പം ഉള്ളതെന്നും താരം പറയുന്നു. ആളുകള്‍ എന്നെ കല്ലെറിഞ്ഞ് ഓടിച്ചിട്ടുണ്ട്.

റെയില്‍ വേ പാലത്തിലൂടെ ആത്മഹത്യാ ചെയ്യാന്‍ വേണ്ടി നടന്നിട്ടുണ്ട്. ഗുരുവായൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെറും നിലത്തു ന്യൂസ് പേപ്പര്‍ വിരിച്ചു ഞാന്‍ കിടന്നുറങ്ങിയിട്ടുണ്ട്. ഇന്ന് അവിടെ ഒക്കെ ചെല്ലുമ്പോള്‍ എനിക്ക് ഒരു അഭിമാനം ഉണ്ട്. മകളെ പറ്റി തനിക്ക് അഭിമാനമാണെന്നും അവള്‍ എല്ലാം നേടി തന്നെന്നും കഷ്ടപാടുകള്‍ തീര്ന്നെന്നും അവള്‍ വിട്ടകന്ന് പോയപ്പോള്‍ സഹിക്കാന്‍ പറ്റിയില്ലെന്നും അന്ന് തള്ളിപ്പറഞ്ഞവര്‍ക്കെല്ലാം മുന്‍പില്‍ മകള്‍ ജയിച്ചുവെന്നും താരത്തിന്റെ അമ്മയും പറയുന്നു.

Comments are closed.