
ആ സമയം രഘു മദ്യപിക്കുമായിരുന്നു. പിന്നീട് കാര്യമായ എന്തോ പ്രശ്‌നം രഘുവിന്റെ ജീവിത്തിലുണ്ടായി, പിന്നീടാണ് രഘു മദ്യപാനത്തിനൊപ്പം ഡ്രഗ്‌സ് ഉപയോഗിച്ച് തുടങ്ങിയത്; ദേവന്‍
വില്ലന്‍ വേഷങ്ങളിലും ക്യാരക്ടര്‍ റോളുകളിലുമെല്ലാം മലയാളം, തമിഴ് സിനിമകളില്‍ തിളങ്ങി നിന്ന താരമാണ് രഘു വരന്‍. മറ്റാര്‍ക്കും പകരം വയ്ക്കാനാകാത്ത പ്രതിഭയാണ് രഘുവരന്‍. വലിയ കഴിവുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്‍രെ ദുശീലം അദ്ദേഹത്തിന്റെ കരിയറും ജീവിതവുമെല്ലാം നശിപ്പിക്കാന്‍ കാരണമായി. അമിതമായ മദ്യപാനം മൂലം ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിട്ടാണ് താരം മരണപ്പെടുന്നത്.


രഘുവരന്റെ അമിത മദ്യപാനമാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിനും വിലങ്ങു തടിയായത്. ഒടുവില്‍ ഇരുവരും വേര്‍ പിരിയുക യുമായിരുന്നു. ഇപ്പോഴിതാ കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ ദേവന്‍ രഘുവരനുമായിട്ടുള്ള സൗഹൃദത്തെ പറ്റിയും രഘുവരന്റെ ദുശീലത്തെ പറ്റിയും തുറന്ന് പറയുകയാണ്. തങ്ങളിരുവരും ഒരുമിച്ച് ബാഷ എന്ന സിനിമ ചെയ്തിരുന്നു. ആ സമയ ത്താണ് രഘുവരന് മകന്‍ ജനിക്കുന്നത്. അന്ന് വലിയ ടെന്‍ഷനായിരുന്നു അദ്ദേഹത്തിന്.

ഷൂട്ടിം?ഗ് കാരണം ആ സമയത്ത് അവന് ആശുപത്രിയില്‍ നില്‍ക്കാന്‍ പറ്റിയില്ല. രഘു അന്ന് വല്ലാത്ത ടെന്‍ഷനിലായിരുന്നു. ഒന്ന് ഇരുന്നിട്ട് പോലുമില്ലായിരുന്നു അന്ന് രഘു. പിന്നീട് കുട്ടി ഉണ്ടായതിന് ശേഷം രഘു വളരെ സന്തോഷത്തിലായിരുന്നു. ആ സമയം രഘു മദ്യപിക്കുമെങ്കിലും ഡ്രഗ്‌സ് ഉപയോഗിക്കുമായിരുന്നില്ല. പിന്നീട് കാര്യമായ എന്തോ പ്രശ്‌നം രഘുവിന്റെ ജീവിത്തിലുണ്ടാ യെന്നും അങ്ങനെയാണ് രഘു മദ്യപാനത്തിനൊപ്പം ഡ്രഗ് ഉപയോഗിച്ച് തുടങ്ങിയതെന്നും ദേവന്‍ പറയുന്നു.