അങ്ങനെ വീണ്ടും ഗുരുവായൂരില്‍; ആത്മജയുടെ പുതിയ വിശേഷം പങ്കിട്ട് ദേവികയും വിജയിയും

ഗായകനും സംഗീത സംവിധായകനുമായ വിജയ് മാധവും ദേവികയും യൂ ട്യൂബിലെ താരങ്ങള്‍ തന്നെയാണ്. വി വാഹ ശേഷമാണ് ഇരുവരും വ്‌ളോഗിങ് തുടങ്ങിയത്. വര്‍ഷങ്ങളായി അറിയാവുന്ന ഇരുവരും പിന്നീട് വിവാഹം കഴിക്കുകയായിരുന്നു. മുന്‍പ് തന്നെ മാഷ് എന്നാണ് ദേവികയ വിജയിയെ വിളിച്ചിരുന്നത്. ഒരു സീരിയലില്‍ അഭിനയിക്കുമ്പോള്‍ വിജയിയുടെ അടുത്ത് താരം പാട്ട് പഠിക്കാന്‍ പോയിരുന്നുവെന്നും അങ്ങനെയാണ് താന്‍ മാഷ് എന്ന് വിളിച്ച് തുടങ്ങിയതെന്നും ആ പേര് ഇപ്പോഴും തുടരുകയാണെന്നും ദേവിക പറഞ്ഞിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് ഇരുവര്‍ക്കും കുട്ടി ജനിച്ചത്. ഗര്‍ഭിണി ആയത് മുതലുള്ള എല്ലാ വിശേഷങ്ങളും ദേവികയും വിജയിയും പങ്കിടാറുണ്ടായിരുന്നു.

മകന്‍ ജനിച്ചതിന് ശേഷവും മകന്റെ വിശേഷങ്ങള്‍ ഇരുവരും പങ്കിടാറുണ്ട്. വളരെ ട്രെഡീഷണലായ ഇവരുടെ മേറ്റേര്‍ണിറ്റി ഫോട്ടോ ഷൂട്ടും വൈറലായിരുന്നു. മകന്‍ ജനിച്ചതിന് ശേഷം മകനൊപ്പമുള്ള ഓരോ നിമിഷവും ഒപ്പം മകന്റെ ഓരോ മൈല്‍ സ്‌റ്റോണും ഇരുവരും പങ്കിടുമായിരുന്നു. ആത്മജ മഹാദേവ് എന്നാണ് കുട്ടിക്ക് ഇരുവരും പേരിട്ടിരിക്കുന്നത്. പെണ്‍കുട്ടിയുടെ പേരാണെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ക്കിഷ്ടമുള്ള പേരാണ് മകന് ഇട്ടതെന്നും അവന്‍ വലുതാകുമ്പോള്‍ അത് മാ്റ്റണമെന്ന് തോന്നിയാല്‍ മാറ്റട്ടെയെന്നും താരം പറഞ്ഞിരുന്നു.

ഇപ്പോഴിതാ തങ്ങള്‍ മകന്റെ ചോറൂണിനായി ഗുരുവായൂരില്‍ എത്തിയ വിശേഷം പങ്കിട്ടെത്തിയിരിക്കുകയാണ് ഇരുവരും. കഴിഞ്ഞ ദിവസമാണ് മകന്റെ ചോറൂണ് ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചു നടന്നതെന്നും വിവാഹവും ഇവിടെ വച്ചായിരുന്നുവെന്നും വീണ്ടും ഗുരുവായൂര്‍ അമ്പലത്തില്‍ എത്തിയ സന്തോഷവും ഇവര്‍ പങ്കിട്ടിരുന്നു. എല്ലാവര്‍ക്കും ഇപ്പോള്‍ ആത്മജയെ മതിയെന്നും പുറത്തൊക്കെ പോയാല്‍ എല്ലാവരും ആത്മജയുടെ വിശേഷ ങ്ങളാണ് പങ്കിടുന്നതെന്നും ദേവിക പറയുന്നു.

കുട്ടിക്ക് ആറ് മാസമായതിനാല്‍ ചോറൂണ് നടത്തിയെന്നും ഇനി മറ്റുള്ള ഭക്ഷണം കൊടുത്ത് തുടങ്ങാമെന്നും ദേവിക പറഞ്ഞു. ആത്മജ വളരെ മെലിഞ്ഞിരിക്കുന്നതിനാല്‍ ആളുകള്‍ എപ്പോഴും അതിനെ പറ്റി പറയുമെന്നും തീരെ വണ്ണമില്ലാത്തതിനാല്‍ കുട്ടിക്ക് വളര്‍ച്ചയില്ലെന്നും ആരോഗ്യമില്ലെന്നുമൊക്കെ എല്ലാവരും പറഞ്ഞിരുന്നു വെന്നും ഭക്ഷണം കൊടുത്തു തുടങ്ങാന്‍ ഇനി മുതല്‍ സാധിക്കുമെന്നതിനാല്‍ ആ കാര്യത്തില്‍ ചീത്ത കുറച്ച് കേട്ടാല്‍ മതിയെന്നുമൊക്കെയാണ് ദേവിക പറയുന്നത്.

Comments are closed.