വളരെ സങ്കടകരമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. ആ കാര്യം വിഷമത്തോടെയാണെങ്കിലും ചെയ്യാന്‍ ഞങ്ങള്‍ മാനസികമായി തയ്യാറെടുത്തു; ദേവിക നമ്പ്യാര്‍

മിനി സ്‌ക്രീനിലൂടെയും ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെയും ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയവരാണ് ദേവികയും വിജി നമ്പ്യാറും. രണ്ട് താരങ്ങളും തങ്ങളുടെതായ മേഖലയില്‍ കഴിവ് തെളിയിച്ചവരാണ്. 2021 ലാണ്‌ ഇവര്‍ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും യു ട്യൂബ് ചാനലുമുണ്ട്. അതില്‍ തങ്ങളുടെ വിശേഷങ്ങള്‍ ഇരുവരും പങ്കിടാറുമുണ്ട്. അടുത്തിടയാണ് ഇരുവര്‍ക്കും കുട്ടി ജനിച്ചത്. മകന്റെ വിശേഷങ്ങലെല്ലാം താരം പങ്കു വയ്ക്കാ റുണ്ട്. മകന് ആത്മജ മഹാദേവ് എന്നാണ് താര ദമ്പതികള്‍ പേരിട്ടിരിക്കുന്നത്. അതെല്ലാം ആരാധകര്‍ ഏറ്റെടുത്ത വാര്‍ത്ത ആയിരുന്നു.

മകന്റെയും തങ്ങളുടെയും സന്തോഷം നിറഞ്ഞ എല്ലാ കാര്യങ്ങളും ഇവര്‍ പങ്കിടാറുണ്ട്. ഇപ്പോഴിതാ വളരെ സങ്കടകരമായ വാര്‍ത്തയാണ് ദേവിക പങ്കിടുന്നത്. തന്റെ മുടിയില്‍ ജടകെട്ടുന്ന അവസ്ഥയാണെന്നും മുന്‍പ് ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായിട്ടില്ലെന്നും വല്ലാത്ത സങ്കടമാണെന്നും താരം പറയുന്നു. എന്ത് ചെയ്യണമെന്ന റിയാത്ത അവസ്ഥയാണ്. ആത്മജയ്ക്ക് മൊട്ടയടിക്തുമ്പോള്‍ ഞാനും മൊട്ട അടിച്ചോലോ എന്ന് ആലോചിക്കുക യാണ്.

ഞാനെന്റെ ലൈഫില്‍ മൊട്ടയടിക്കുന്നതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടേയില്ല. എല്ലാവര്‍ക്കും എന്നെ ഇഷ്ടം മുടി കൊണ്ടാണ്. ഇത് മാറ്റാനുള്ള ഐഡിയ ആരെങ്കിലും പറഞ്ഞു തന്നാല്‍ നല്ലതാവുമെന്ന് കരുതിയാണ് ഇത് ഒരു വ്‌ലോഗ് ആക്കുന്നത്. മൊട്ടയടിച്ചാല്‍ മൂന്നു പേര്‍ക്കും ചെയ്യാമെന്നാണ് വിജയ് പറയുന്നത്.

ദേവിക മൊട്ടയടിക്കരുതെന്നും വളരെ ഭംഗിയുള്ള മുടിയാണെന്നും ഒക്കെ ആരാധകരും കമന്റിടുന്നുണ്ട്. വ്‌ളോഗിലൂടെ ആത്മജയുടെ വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ആണ്‍ കുട്ടി ആയിട്ടും മകന് ആത്മജ എന്ന പേരിട്ടതിനെ പലരും വിമര്‍ശിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ ആരു പറഫഞ്ഞാലും പേരു മാറ്റില്ലെന്നും മനസില്‍ ദൈവം തോന്നിപ്പിച്ച പേരായിരുന്നു അതെന്നും താര ദമ്പതികള്‍ പറഞ്ഞിരുന്നു.

Articles You May Like

Comments are closed.