അമ്മയുടെ വിചാരം നല്ല കുടുംബത്തില്‍ നിന്നും ചെക്കന്മാരെ കിട്ടില്ലെന്നായിരുന്നു, എന്നാല്‍ ഞാന്‍ അമ്മയ്ക്ക് വാക്ക് നല്‍കിയിരുന്നു; ദേവിക നമ്പ്യാര്‍

ടെലിവിഷന്‍ ഷോകളിലും പരമ്പരകളിലുമൊക്കെ വളരെ സജീവമായ താരം തന്നെയായിരുന്നു ദേവിക നമ്പ്യാര്‍. ദേവികയുടെ വിവാഹം വളരെ വൈറലായിരുന്നു. ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ വിജയ് മാധവ് ആണ് താരത്തിന്റെ ഭര്‍ത്താവ്. ഇരുവരും യൂ ട്യൂബ് ചാനലില്‍ വളരെ സജീവമാണ്. തങ്ങളുടെയും കുഞ്ഞിന്‍രെയും വിശേഷങ്ങള്‍ ഇരുവരും പങ്കിടാറുണ്ട്. അമ്മയായതിന് ശേഷം വളരെ തിരക്കിലാണ് താരം. ഇപ്പോഴിതാ ദേവിക മുന്‍പ് തന്റെ അമ്മയ്‌ക്കൊപ്പം ആനീസ് കിച്ചണില്‍ എത്തിയപ്പോള്‍ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ശ്ര്ദ്ധ നേടുന്നത്.

എട്ടാം ക്ളാസില്‍ പഠിക്കുന്ന സമയത്താണ് താന്‍ ചെറിയ മ്യൂസിക്ക് വീഡിയോകളിലൂടെയാണ് അഭിനയത്തിലേ യ്ക്ക് എത്തിയത്. പിന്നീട് പ്ലസ്ടുവിന് പഠിക്കുമ്പോള്‍ കളഭ മഴ എന്ന സിനിമ ചെയ്തു. കളഭമഴക്ക് ശേഷം പരിണയം എന്ന സീരിയല്‍ ചെയ്തിരുന്നു, അതിനുശേഷം വീണ്ടും പടം ചെയ്തു, പിന്നെയാണ് ബാലാമണി എന്ന സീരിയലി ലേക്ക് എത്തുന്നത്. അതിനിടെ പല ഷോകളും ചെയ്തു. പഠനത്തിനായി ഒരു രണ്ടുവര്‍ഷക്കാലം ബ്രേക്ക് എടുത്തു. ആ സമയത്ത് പരിപാടികളും ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

പക്ഷേ അത് എനിക്ക് വലിയ ദുഖമായി മാറി. ആളുകളോട് സംസാരിക്കാനും ക്യാമറക്ക് മുന്‍പിലും ഒക്കെ നില്ക്കാന്‍ ഇഷ്ടം ആയതുകൊണ്ടുതന്നെ അതില്‍ നിന്നും മാറി നിന്നത് വളരെ നിരാശ നല്‍കി. അമ്മയ്ക്ക് അത്യാവശ്യം സിനിമ ബാക്ക്ഗ്രൗണ്ട് ഒക്കെയുണ്ട്. അതുകൊണ്ടുതന്നെ അമ്മയുടെ വിചാരം സിനിമ ചെയ്താല്‍ നല്ല കുടുംബത്തില്‍ നിന്നും ചെക്കന്മാരെ കിട്ടില്ല എന്നായിരുന്നു അമ്മയുടെ ധാരണ.

പക്ഷേ അമ്മയ്ക്ക് ഞാന്‍ അന്ന് വാക്കുകൊടുത്തു, അമ്മ പറയുന്ന ആളെ മാത്രമേ വിവാഹം കഴിക്കൂ എന്നും ദേവിക പഴയ വീഡിയോയില്‍ പറഞ്ഞു. ദേവികയുടെയും വിജയിയുടെയും അറേയ്ഞ്ച്ഡ്‌ മാര്യേജ് ആയി രുന്നുവെന്നും എന്നാല്‍ അതിന് മുന്‍പ് തന്നെ തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും താരം വിവാഹ സമയത്ത് പറഞ്ഞിരുന്നു.

Comments are closed.