ദൈവത്തിനോട് താന്‍ അക്കാര്യത്തില്‍ നന്ദിയുള്ളവളാണ്. എന്റെ വിവാഹ ജീവിതം നല്ലതാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല; ദേവിക നമ്പ്യാര്‍

ദേവിക നമ്പ്യാറും വിജയി മാധവും ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. നൃത്തവും അഭിനയവുമാണ് ദേവി കയുടെ കരിയര്‍ എങ്കില്‍ സംഗീതത്തിലൂടെയാണ് വിജയി ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടുന്നത്. ഇരു വരും ഇപ്പോല്‍ യൂ ട്യൂബിലും വളരെ സജീവമാണ് ഇവര്‍.

ഇപ്പോഴിതാ തന്‍രെ പിറന്നാള്‍ വീഡിയോയുമായി എത്തിയിരിക്കുകയാണ് ദേവിക. താന്‍ ദൈവത്താല്‍ വളരെ അധികം അനുഗ്രഹിക്കപ്പെട്ട പെണ്‍കുട്ടിയാ ണെന്നും പിറന്നാള്‍ ദിനത്തില്‍ രാവിലെ തന്നെ എഴുന്നേറ്റ് തനിക്ക് നല്ല ജീവിതം തന്നതിന് ദൈവത്തിനോട് നന്ദി പറഞ്ഞുവെന്നും പുതിയ വീഡിയോയില്‍ ദേവിക പറയുന്നു.

ദേവികയുടെ നാള്‍ അനുസരിച്ചുള്ള പിറന്നാള്‍ ആഘോഷമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ദേവികയുടെ പിറന്നാള്‍ ആഘോഷത്തിനായി അച്ഛനും അനിയനുമെല്ലാം വീട്ടില്‍ എത്തിയിരുന്നു. ഞാന്‍ അനുഗ്രഹീതയാണ്. എനിക്ക് ഈശ്വരന്‍ തന്നതെല്ലാം നന്മകളാണ്.’ ‘ഞാന്‍ അതേ കുറിച്ച് രാവിലെ ആലോചിച്ച് ദൈവത്തോട് നന്ദി പറഞ്ഞു. എനിക്ക് നല്ല അച്ഛനേയും അമ്മയേയും ബന്ധുക്കളേയും എല്ലാം ദൈവം തന്നു.

പക്ഷെ ഞാന്‍ ഒരിക്കലും എന്റെ കല്യാണം നന്നാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ എനിക്ക് വേണ്ടൊരാളെ ദൈവം തന്നു. എന്തുകൊണ്ടാണ് വിജയിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്ന് പലരും എന്നോട് ചോദി ച്ചിട്ടുണ്ട്. പക്ഷെ എനിക്ക് ഉറപ്പായിരുന്നു ഈശ്വരന്‍ എനിക്ക് തരുന്നുണ്ടെങ്കില്‍ അത് പെര്‍ഫെക്ട് മാച്ചായിരിക്കു മെന്നും വിജയിയുടെ കുടുംബവും നല്ല പിന്തുണയാണെന്നും ദൈവം തനിക്ക് നല്‍കിയ മറ്റൊരു സമ്മാനം തന്റെ മകനാണെന്നും താരം പറയുന്നു.

Articles You May Like

Comments are closed.