
ധ്യാന്‍ അതിനായി നല്ല രീതിയില്‍ കഷ്ട്ടപ്പെട്ടിരുന്നു. വെയിറ്റ് കുറയ്ക്കണമെന്ന് വിനീത് ഒരു ദാക്ഷിണ്യവുമില്ലാതെയാണ് പറഞ്ഞത്; അജു വര്‍ഗീസ്
മലയാള സിനിമയില്‍ സംവിധായകനെന്ന നിലയിലും നടന്‍ എന്ന നിലയിലും ഏറെ പ്രശസ്തി നേടിയ താരമാണ് ശ്രീനിവാസന്‍. അച്ഛന്റെ പാത തുടര്‍ന്ന് മക്കളും ഈ രംഗത്തേയ്ക്ക് എത്തി. നിരവദി ഹിറ്റുകള്‍ സംവിദായക നെന്ന നിലയില്‍ വിനീത് ശ്രീനിവാ സന്‍ നമ്മുക്ക് സമ്മാനിച്ചു. പിന്നീട് ധ്യാനും അഭിനയത്തിലെത്തി. ധ്യാനി ന്‍രെ കരിയര്‍ വലിയ രീതിയില്‍ ഉയര്‍ന്നില്ലെങ്കിലും നിരവധി ആരാധകര്‍ ധ്യാനിനുണ്ട്. ധ്യാനിന്റെ അഭിമുഖ ങ്ങളെല്ലാം പെട്ടെന്ന് വൈറലാകാറുണ്ട്. ഇപ്പോഴിതാ താന്‍ ശക്തമായി തിരിച്ചു വരവിനൊരുങ്ങുകയാണെന്ന ധ്യാന്‍ പറഞ്ഞെത്തിയിരിക്കുകയാണ്.

അടുത്തിടെ താരം വണ്ണം കുറച്ചതിന്‍രെ വീഡിയോ ശ്രദ്ധ നേടിയിരുന്നു. അതിനെ പറ്റി പറയുകയാണ് ഇപ്പോള്‍ അജു വര്‍ഗീസ്.സ്വയം പ്രഖ്യാപിത ഉഴപ്പനും ഇന്റര്‍വ്യൂ സ്റ്റാറുമായ വ്യക്തി ക്യാരക്ടറിന് വേണ്ട അളവില്‍ കറക്ട് സൈസില്‍ എത്തിയത് വലിയ ബഹുമാനമാണെന്നും അജു പറയുന്നു. ധ്യാനിന്റെ ഈ മാറ്റം കൈയടിക്കേണ്ട കാര്യമാണെന്നും അജു വര്‍ഗീസ് വ്യക്തമാക്കി. ആ വേഷത്തിനായും ശരീരത്തിനായും നന്നായി കഷ്ടപ്പെട്ടു. അത്ര നല്ല വേഷമാണെന്നും അജു പറയുന്നു.

മൂവി വേള്‍ഡ് മീഡിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തടി കുറയ്ക്കാന്‍ ചേട്ടന്‍ നീത് ആവശ്യപ്പെട്ടിരുന്നു. സിനിമയ്ക്കായിട്ടാണ് തടി കുറച്ചത്. ഇനിയും ഇങ്ങനെ നടന്നാല്‍ പറ്റില്ലെന്ന് ഒരു ദിവസം ചേട്ടന്‍ എന്നെ വിളിച്ച് പറഞ്ഞു.

ഞാനീ തടിയില്‍ നില്‍ക്കുന്ന സമയത്ത് തടി കുറച്ച് വരാനാണ് പുള്ളി എന്നോട് പറഞ്ഞത്. കാരണം ഞാന്‍ തടി കുറയ്ക്കുമെന്ന് പുള്ളിക്ക് അറിയാം. ഇത്രയും പ്രേക്ഷക സ്‌നേഹം ലഭിക്കുന്ന നിനക്ക് മര്യാദയ്ക്ക് നടന്നാല്‍ സ്റ്റാര്‍ ആയിക്കൂടേ, ജനങ്ങളുടെ ഇഷ്ടം കിട്ടാന്‍ എന്തൊരു ബു?ദ്ധിമുട്ടാണെന്ന് അറിയാമോ എന്ന് ചേട്ടന്‍ ചേദിച്ചിട്ടുണ്ടെന്നും ധ്യാന്‍ ശ്രീനിവാസന്‍ വ്യക്തമാക്കി.