ദിലീപ് പാട്ടെഴുതാനായി എന്നെ വിളിച്ച് വരുത്തി. എന്നാല്‍ ധിക്കാരം എന്നോട് വേണ്ട എന്ന് പറഞ്ഞ് ഇറങ്ങി പോരേണ്ടി വന്നു, ഇവരെയൊന്നും എനിക്ക് പേടിയില്ല; കൈതപ്രം

മലയാളികള്‍ക്ക് സംഗീതത്തിന്റെ വേറിട്ട അനുഭവം പകരന്‍ന്ന് നല്‍കാന്‍ കഴിഞ്ഞ വ്യക്തി യാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. മലയാള സിനിമയില്‍ അദ്ദേഹം പല പതിറ്റാണ്ടുകളായി സജീവമാണ്. ഗാനരചയിതാവിനുപരി സംഗീതഞ്ജന്‍, കവി എന്നീ നിലകളിലെല്ലാം താരം പ്രശസ്തനാണ്. മലയാളികള്‍ക്ക് വളരെ ഇഷ്ടമുള്ള ഒരു വ്യക്തിയുമാണ് കൈതപ്രം. ഇപ്പോഴിതാ അദ്ദേഹം ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മലയാളത്തിലെ പല താരങ്ങളെ പറ്റിയും തുറന്ന് പറയുകയാണ്. തുറന്ന് പറച്ചിലുകളിലൂടെ കൈതപ്രം വിവാദങ്ങ ളിലും പെട്ടിട്ടുണ്ട്. എന്നാണ് കൈതപ്രം ഒരിക്കല്‍ പറഞ്ഞത്. ഇപ്പോഴിതാ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വീണ്ടും അതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അദ്ദേഹം. ഒരു സിനിമയ്ക്കായി ദിലീപ് തന്നെ പാട്ടെഴുതാന്‍ വിളിച്ച് അപമാനിച്ചു എന്ന് മുന്‍പ് കൈതപ്രം പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ വീണ്ടും അതിനെ പറ്റി താരം പറയുകയാണ്. ദീപക് ദേവിന്റെ സ്റ്റുഡിയോയില്‍ പാട്ടെഴുതാന്‍ ദിലീപ് എന്നെ വിളിച്ചു. അവിടെ ഇരുന്ന് പാട്ടെഴുതിപ്പിച്ചിട്ട് പിന്നീട് അടുത്ത പാട്ട് അടുത്തത് വേറെ നമ്പൂതിരി എഴുതുമെന്ന് ദിലീപ് വിളിച്ചു പറയുകയായിരുന്നുവെന്ന് കൈതപ്രം പറയുന്നു. അത്ര ധിക്കാരം തന്നോട് വേണ്ട എന്നു പറഞ്ഞ് താന്‍ അവിടെ നിന്ന് ഇറങ്ങിപ്പോയെ ന്നും അദ്ദേഹം പറഞ്ഞു. കൈതപ്രം പറയുന്നത് ഇങ്ങനെ. ഒരു പാട്ട് മാത്രം എഴുതിയാല്‍ മതിയെന്ന കാര്യം ദിലീപിന് എന്നോട് നേരത്തെ പറയാമായിരുന്നു. എന്നാല്‍ പറഞ്ഞില്ല.

നിന്റെ പടം എനിക്കു വേണ്ട എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങി പോന്നു. ഭരതേട്ടന്‍ പറഞ്ഞാല്‍ പോലും ഞാന്‍ കേള്‍ക്കൂല്ല, പിന്നെയാണ് ഇവന്‍ പറയുന്നത് കേള്‍ക്കുന്നത്. അവന്‍ ഇപ്പോള്‍ ഇത് കാണുന്നു ണ്ടെങ്കില്‍ കണ്ടോട്ടെ. എന്നെ വിളിച്ചില്ലെങ്കിലും ഒരു പ്രശ്നവുമില്ല. അവനെ ഞാന്‍ വിളിക്കില്ല. ഇവരെയൊന്നും എനിക്ക് പേടിയില്ല. എന്നെ സംബന്ധിച്ച ഒരു കാര്യങ്ങള്‍ക്കും എനിക്ക് പേടിയി ല്ലെന്ന് കൈതപ്രം പറഞ്ഞു.

ഒരിക്കല്‍ തന്റെ സിനിമയില്‍ അഭിനയിക്കാന്‍ മലയാളത്തിലെ ഒരു താരങ്ങളും തയ്യാറായി ല്ലെന്നും കൈതപ്രം പറഞ്ഞു. പൃഥ്വിരാജിന്റെയൊക്കെ പിന്നാലെ നടന്നിട്ടുണ്ട്. ഒറ്റയാളും തിരി ഞ്ഞുനോക്കിയില്ല. എല്ലാവരെയും സഹായിക്കുന്ന സുരേഷ് ഗോപിയെ ഞാന്‍ അഭിനയിക്കാന്‍ വിളിച്ചു. നാലു ദിവസത്തേയ്ക്ക് 60 ലക്ഷം രൂപയാണ് ചോദിച്ചതെന്നും കൈതപ്രം പറയുന്നു.

Comments are closed.