എന്ത് സന്തോഷത്തോടെ ജീവിച്ചിരുന്നവര്‍ ആണ് ഞങ്ങള്‍. ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നതല്ല ഈ വേര്‍പിരിയല്‍ എന്ന് പറഞ്ഞ് അദ്ദേഹം അന്ന് ഒരുപാട് കരഞ്ഞു; ദിലീപിനെ പറ്റി സംവിധായകന്‍

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങള്‍ തന്നെയാണ് മഞ്ചുവും ദിലീപും. സല്ലാപം എന്ന സിനിമയിലൂടെയാണ് മഞ്ചുവും ദിലീപും പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും. വിവാഹത്തിന് മുന്‍പ് മഞ്ചുവെന്ന് നടി ദിലീപിനേക്കാള്‍ ഒരു പിടി മുന്നിലായിരുന്നു. എന്നാല്‍ വിവാഹത്തോടെ മഞ്ചു അഭിനയം വിട്ടു. നല്ല ഭാര്യയും മീനാക്ഷിയുടെ നല്ല അമ്മയുമൊക്കെ ആയി മഞ്ചു മാറി. നീണ്ട പതിനാറ് വര്‍ഷങ്ങള്‍ കുടുംബത്തിനായി മാത്രം മഞ്ചു ജീവിച്ചു. ദിലീപും കാവ്യയുമായുള്ള ഗോസിപ്പുകള്‍ വളരെ ശക്തമായിരുന്നു വെങ്കിലും മഞ്ചുവിന്റെയും ദിലീപിന്റെയും ജീവിതം മുന്നോട്ട് പോയി. എന്നാല്‍ ഒടുവില്‍ ഇരുവരും വേര്‍ പിരിയുകയും മകള് മീനാക്ഷി പോലും ദിലീപിനൊപ്പം നില്ക്കുകയും ചെയ്്തതോടെ ഒന്നുമല്ലാതെ തളര്‍ന്ന് മഞ്ചു കോടതിയില്‍ നിന്ന് കരഞ്ഞു കല ങ്ങിയ കണ്ണുകളുമായി പുറത്തിറങ്ങുന്ന വീഡിയോ മലയാളികള്‍ കണ്ടതാണ്. തിരിച്ചു വരവില്‍ ഇരു കൈയ്യും നീട്ടി മഞ്ചുവിനെ ആരാധകര്‍ സ്വീകരിച്ചു. മലയാളം കടന്ന് തമിഴിലേയ്ക്കും മഞ്ചു ചേക്കേറി. വളരെ തിരക്കുള്ള ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന താരമായി മഞ്ചു മാറി.

തനിക്ക് കൈവിട്ടതെല്ലാം മഞ്ചു നേടി. സീറോയില്‍ നിന്ന് കോടി മൂല്യമുള്ള താരമായി മഞ്ചു ഉയര്‍ന്നു. വിവാഹ മോചനത്തിന്റെ സമയത്ത് നടന്‍ ദിലീപിന്റെ മാനസിക അവസ്ഥ വളരെ ബുദ്ധിമുട്ടിലായിരുന്നുവെന്ന് മുന്‍പൊരിക്കല്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ജോസ് തോമസ് പറഞ്ഞിരുന്നു. മായാമോഹിനി എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് മഞ്ജുവും ദിലീപും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നു തുടങ്ങുന്നത്. എന്നാല്‍ ഈ ചിത്രത്തിന്റെ ആശയവുമായി ബന്ധപ്പെട്ടുകൊണ്ട് പലതവണ താന്‍ ദിലീപിന്റെ വീട്ടില്‍ പോയിട്ടുണ്ട്.

അന്നെല്ലാം വളരെ സന്തോഷത്തോടെ പെരുമാറുന്ന ഭാര്യയേയും ഭര്‍ത്താവിനെയും ആണ് തനിക്ക് അവിടെ കാണാന്‍ കഴിഞ്ഞത്. അതിനുശേഷം ഗോസിപ്പുകള്‍ പറയുന്നവരോട് താന്‍ ഇക്കാര്യം പറയാറുണ്ടായിരുന്നു. ശൃംഗാരവേലന്‍ എന്ന ചിത്രത്തിന്റെ സമയത്താണ് ഇവരുടെ ബന്ധം വേര്‍പിരിയലിന്റെ വക്കോളം എത്തിയത്. അത് ദിലീപിനെ വല്ലാതെ ബാധിച്ചിരുന്നു. എന്റെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത്, എന്ത് സന്തോഷത്തോടെ ജീവിച്ചിരുന്നവര്‍ ആണ് ഞങ്ങള്‍, ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നതല്ല ഈ വേര്‍പിരിയല്‍ എന്നാണ് ദിലീപ് പറഞ്ഞതെന്ന് ജോസ് തോമസ് പറയുന്നു.

അദ്ദേഹം അന്ന് ഒരുപാട് കരഞ്ഞു. അദ്ദേഹത്തിന്റെ മുഖത്ത് തന്നെ ഉള്ളിലെ വേദന കാണാമായിരുന്നു. ഇത്ര യൊക്കെ വേദനിച്ചിട്ടും മഞ്ജുവിനെക്കുറിച്ച് യാതൊരു കുറ്റമോ കുറവോ അദ്ദേഹം ആരോടും പറഞ്ഞിട്ടില്ല. എന്റെ സമയദോഷം എന്നുമാത്രമാണ് അദ്ദേഹം പറഞ്ഞതെന്നും ജോസ് പറയുന്നു.വിവാഹമോചനത്തിന് നാളുകള്‍ക്കുള്ളില്‍ തന്നെ കാവ്യയെ നടന്‍ വിവാഹം കഴിച്ചു. ഇപ്പോള്‍ ഇവര്‍ക്ക് മഹാലക്ഷ്മി എന്ന അഞ്ചു വയസുകാരി മകളുമുണ്ട്.

Comments are closed.