ആ കഥാപാത്രം ഷൂട്ട് കഴിഞ്ഞിട്ടും തന്നെ വിട്ടു പോയില്ല. പല തവണ ഞാന്‍ ലാല്‍ ജോസിന്റെ അടുത്തിരുന്ന് കരഞ്ഞിട്ടുണ്ട്; ദിലീപ്

നടന്‍ ദിലീപിന്‍രെ വോയിസ് ഓഫ് സത്യനാഥന്‍ എന്ന സിനിമ പുറത്തിറങ്ങിയിരിക്കുകയാണ്. സിനിമയ്ക്ക് നല്ല പ്രേക്ഷക സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ ബിഹൈന്‍ വുഡിന്‍രെ ഫാന്‍സ് മീറ്റില്‍ പ്രേക്ഷകരോട് സംസാരിക്കുകയാണ് അദ്ദേഹം.

നിരവധി വെല്ലു വിളികള്‍ നിറഞ്ഞ കഥാ പാത്രം താന്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ചാന്ത്‌ പൊട്ട് എന്ന സിനിമ തനിക്ക് വലിയ ഒരു വെല്ലു വിളി ആയിരുന്നുവെന്ന് താരം തുറന്ന് പറയുകയാണ്. ദിലീപിന്‍രെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി രുന്നു അത് ആ സിനിമ ചെയ്താല്‍ സംഭവിക്കാവുന്ന കുറെ പ്രസ്‌നങ്ങളെ പറ്റി പലരും പറഞ്ഞ് പേടിപ്പിച്ചിരുന്നു.

അത് കൊണ്ട് തന്നെ ആദ്യമൊക്ക താന്‍ ആ സിനിമ ചെയ്യാതെ മാറ്റി വച്ചിരിക്കുകയായിരുന്നു. അത്തരം കഥാ പാത്രങ്ങള്‍ ചെയ്താല്‍ കുട്ടി പോലും ഉണ്ടാകില്ലെന്ന് പറഞ്ഞതോടെ മകള്‍ മീനാക്ഷി ജനിച്ചതിന് ശേഷമാണ് താന്‍ ആ കഥാ പാത്രം ചെയ്തത്. ആ സിനിമ കഴിഞ്ഞിട്ടും ആ കഥാ പാത്രം തന്നെ വിട്ടു പോയില്ല. അതുപോലെ തന്നെ ആ കഥാപാത്രം ചെയ്ത ശേഷം രാധാ കൃഷ്ണനില്‍ നിന്നും മാറാന്‍ സമയമെടുത്തു.

ആദ്യം ഞാന്‍ ഒന്ന് പേടിച്ചു പോയി. ലാല്‍ ജോസിന്റെ അടുത്തിരുന്ന് ഞാന്‍ കരഞ്ഞിട്ടുണ്ട്. എന്റെ സ്വഭാവത്തിലും നോട്ടത്തിലു മെല്ലാം ഷൂട്ട് കഴിഞ്ഞിട്ടും പിന്നീട് രാധയുണ്ടായിരുന്നു. ഒന്ന് ഒന്നര മാസം അങ്ങനെയായിരുന്നു. പിന്നീട്‌ ഞാന്‍ ചെയ്ത സിനിമ സ്പീഡ് ആയിരുന്നു. അത് ഷൂട്ട് ചെയ്യുമ്പോഴും ചില സമയത്ത് തനിക്ക് സ്‌ത്രൈണത വരുമായിരുന്നുവെന്നും ഇനി മറ്റൊരു കഥാപാതാരം ചെയ്യാനാകില്ലെന്നു കരുതിയിരുന്നുവെന്നും താരം പറയുന്നു.

Comments are closed.