കാവ്യയ്ക്ക് ചായ പോലും ഉണ്ടാക്കാന്‍ ആദ്യം അറിയില്ലായിരുന്നു. ഒന്നര വര്‍ഷം വീട്ടിലിരുന്ന സമയത്താണ് കാവ്യ കുക്കിങ്ങിലേയ്ക്ക് തിരിഞ്ഞത്; ദിലീപ്

മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം തന്നെയാണ് നടന്‍ ദിലീപ്. ഇടക്കാലം കൊണ്ട് സിനിമയില്‍ നിന്ന് വിട്ടു നിന്നെ ങ്കിലും വീണ്ടും താരം സജീവമാവുകയാണ് സിനിമയില്‍. താരത്തിന്റെതായി പുറത്തിറങ്ങുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യ നാഥന്‍. ബാന്ദ്ര അടക്കം നിരവധി ചിത്രങ്ങള്‍ താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത് . കാവ്യയും ദിലീപും കേസും മറ്റു മായി പൊതു പരിപാടികളിലൊന്നും അധികം പങ്കടുക്കാത്തത് ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുവരും സിനിമ ഉള്‍പ്പടെയുള്ള എല്ലാ പരിപാടികളിലും ഒരുമിച്ചാണ് പ്രത്യക്ഷപ്പെടാറുള്ളത്.

അത്തരത്തില്‍ ഇവരുടെ ചിത്രങ്ങള്‍ പെട്ടെന്ന് വൈറലാകാറുമുണ്ട്. പൊതുയിടങ്ങളില്‍ മക്കളെ പറ്റിയും ഭാര്യ കാവ്യയെ പറ്റിയുമാണ് ദിലീപ് സംസാരിക്കുന്നത്. ഇപ്പോഴിതാ ബിഹൈന്‍വുഡ്‌സ് സംഘടിപ്പിച്ച ഫാന്‍സ് മീറ്റില്‍ പങ്കെടുത്ത് സംസാരിച്ച കാര്യമാണ് ശ്രദ്ധ നേടുന്നത്. തന്റെ ഭാര്യ കാവ്യയെ പറ്റിയും കാവ്യയുടെ പാചകത്തെ പറ്റിയുമാണ് ദിലീപ് പറഞ്ഞത്. കാവ്യയ്ക്ക് ആദ്യം ചായ പോലും ഉണ്ടാക്കാന്‍ അറിയില്ലായിരുന്നുവെന്നും പിന്നീട് എല്ലാം പഠിച്ചുവെന്നും താരം പറയുന്നു. കാവ്യ ഉണ്ടാക്കുന്ന എല്ലാ ഭക്ഷണങ്ങളും ഒരു വിധം നല്ലതാണെന്നും ദിലീപ് കാവ്യയെ പ്രശംസിക്കുന്നുണ്ട്.

കാവ്യ കൊവിഡ് സമയത്താണ് ഭക്ഷണ ഉണ്ടാക്കാന്‍ പഠിക്കുന്നത്. ആദ്യം ചായ പോലും കാവ്യയ്ക്ക് ഉണ്ടാക്കാന്‍ അറിയില്ലായി രുന്നുവെന്നും കൊവിഡ സമയത്ത് വീട്ടില്‍ പത്ത് പതിനാല് പേര് ഉണ്ടായിരുന്നുവെന്നും ആ സമയത്ത് പുത്തിറങ്ങാന്‍ സാധിക്കാ തത്തിനാല്‍ ഒന്നര വര്‍ഷത്തോളം എല്ലാവരും ഒരുമിച്ചായിരുന്നുവെന്നും ആ സമയത്താണ് കാവ്യ കുക്കിങ്ങിലേയ്ക്ക് തിരിഞ്ഞ തെന്നും കാവ്യ തന്നെ പതിനാല് പേര്‍ക്ക് സദ്യ വരെ ആ സമയത്ത് ഉണ്ടാക്കിയെന്നും ദിലീപ് പറയുന്നു.

കൊച്ചിയിലെ പത്മ സരോവരം എന്ന വീട്ടിലാണ് ദിലീപും കാവ്യയും മക്കളും താമസിച്ചിരുന്നത്. പിന്നീട് ഇവര്‍ കുടുംബമായി അടുത്തിടെ ചെന്നൈ യിലേയ്ക്ക് താമസം മാറുകയായിരുന്നു. മൂത്തമകള്‍ മീനാക്ഷി എംബിബിഎസ് പഠിക്കുന്നത് ചെന്നൈയി ലാണ്. ഇളയമകള്‍ മഹാലക്ഷ്മി യുകെജിയിലാണ് പഠിക്കുന്നതെന്നും താരം മുന്‍പ് പറഞ്ഞിരുന്നു.

Articles You May Like

Comments are closed.