എന്നെ വിശ്വസിക്കുന്ന ജനങ്ങളുണ്ട്. ആ സിനിമ ഇറങ്ങിയപ്പോള്‍ കാണരുത് എന്ന് എല്ലാവരും ചാനലുകളിലൂടെ പറഞ്ഞിരുന്നു, പക്ഷേ ജനങ്ങള്‍ എനിക്കാപ്പമായിരുന്നു ; ദിലീപ്

ജനപ്രിയ നായകനെന്ന പദവി ജനങ്ങളില്‍ നിന്ന് സ്വന്തമാക്കി കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായി മാറിയ താരമാണ് ദിലീപ്. വ്യക്തി ജീവിതത്തില്‍ നടന്‍ ദിലീപ് പല പ്രശ്‌നങ്ങളില്‍ പെട്ടെങ്കിലും കുറച്ച് വര്‍ഷ ങ്ങള്‍ സിനിമയില്‍ നിന്ന് മാറി നിന്നെങ്കിലും ഗംഭീര തിരിച്ചു വരവാണ് താരം നടത്തിയത്. നടിയെ ആക്രമിച്ച കേസില്‍ ജയിയലായിരിക്കുമ്പോഴാണ് താന്‍ അഭിനയിച്ച രാമലീല റിലീസായതെന്നും അത് വന്‍ വിജയം തന്നെ ആയിരുന്നുവെന്നും താരം പറയുന്നു. അടുത്തിടെ ഇറങ്ങിയ വോയിസ് ഓഫ് സത്യനാഥന്‍ എന്ന സിനിമയും വന്‍ ഹിറ്റായിരുന്നു. അടുത്തതായി താരത്തിന്‍രെതായി പുറത്തിറങ്ങുന്ന ചിത്രം ബാന്ദ്രയാണ്. തെന്നിന്ത്യന്‍ താര സുന്ദരി തമന്നയാണ് ചിത്രത്തിലെ നായിക. നവംബര്‍ പത്തിനാണ് ചിത്രം തീയേറ്ററിലെത്തുന്നത്.

രാമ ലീലയ്ക്ക് ശേഷം അരുണ്‍ ഗോപി ദിലീപ് കൂട്ടുകെട്ടിലെത്തുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. തമന്നയുടെ ആദ്യ മലയാള സിനിമയാണിത്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്‍രെ ഭാഗമായി ദിലീപ് പറഞ്ഞ കാര്യങ്ങള്‍ പെട്ടെന്ന് വൈറലാവുകയാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിലീപിന്‍രെ തുറന്ന് പറച്ചില്‍. ജനങ്ങള്‍ എന്നും തനിക്കൊപ്പമായിരുന്നു. രാമലീല ഇറങ്ങിയപ്പോള്‍ ആ സിനിമ കാണരുത് എന്ന് എല്ലാവരും ചാനലുകളിലൂടെ പറഞ്ഞിരുന്നു. എന്നാല്‍ ആദ്യ ഷോ മുതല്‍ ജനങ്ങള്‍ കേറി തുടങ്ങി. എന്നെ വിശ്വസിക്കുന്ന ജനങ്ങളുണ്ട്. എന്നെ സംബന്ധിച്ച് ഞാനൊരു ഓപ്പണ്‍ ബുക്ക് ആണ്.

എന്നെ വളര്‍ത്തിയത് ജനങ്ങളാണ്. ഞാന്‍ മിമിക്രി തുടങ്ങിയ കാലം മുതല്‍ എനിക്ക് കയ്യടി തന്ന് എന്നെ വളര്‍ ത്തിയത് അവരാണ്. കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇവിടെ നിലനിര്‍ത്തുന്നതും പ്രിയപ്പെട്ട പ്രേക്ഷകരാണ്. ‘ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴും എനിക്കെതിരെ ഒരു ലോബി പ്രവര്‍ത്തിക്കുമ്പോഴും എനിക്ക് ലഭിക്കുന്ന സപ്പോര്‍ട്ട് എന്ന് പറയുന്നത് ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ ലഭിക്കുന്ന സ്‌നേഹമാണ്.

പിന്നെ ഞാന്‍ എന്താണെന്ന് ഇവിടെയുള്ള ആളുകള്‍ക്കു നല്ല ബോധ്യമുണ്ട്. അവരുടെ കയ്യടി കൊണ്ട്, അവര്‍ കൈപിടിച്ച് ഉയര്‍ത്തിയ ആളാണ് ഞാന്‍. അല്ലാതെ എന്റെ മിടുക്ക് കൊണ്ട് വന്ന ആളൊന്നുമല്ല’, ദിലീപ് പറഞ്ഞു. ജനങ്ങള്‍ എനിക്കിട്ട പേരാണ് ജനപ്രിയ നായകന്‍ എന്നത്. അവരില്‍ ഒരാളായാണ് തന്നെ കാണുന്ന തെന്നും ദിലീപ് അഭിമുഖത്തില്‍ പറഞ്ഞു.

Comments are closed.