ആ സമയത്ത് എന്നും പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നു എന്റെ ജീവിതം. ഒരു നടനാണെന്ന് വരെ ഞാന്‍ മറന്നു പോയി, പിന്നെ അഭിനയിക്കാന്‍ ഒരുപാട് സമയം എടുത്തു; ദിലീപ്

ദിലീപിന്‍രെ പുതിയ ചിത്രമായ ബാന്ദ്ര ഇന്ന് റീലിസാവുകയാണ്. വളരെ സന്തോഷത്തിലാണ് താരം. തമന്നയുടെ ആദ്യ മലയാള ചിത്രമാണ് ഇത്. ഏറെ പ്രതീക്ഷയോടെയാണ് ദിലീപിന്‍രെ ആരാധകരുമുള്ളത്. വോയിസ് ഓഫ് സത്യനാഥന് ശേഷം റിലീസാകുന്ന അടുത്ത ചിത്രമാണിത്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദിലീപ് നല്‍കിയ അഭിമുഖത്തില്‍ താന്‍ കുറച്ച് നാള്‍ കടന്നു പോയ അവസ്ഥയെ പറ്റി പറഞ്ഞിരുന്നു. എന്റെ ജീ വിതത്തില്‍ കുറച്ച് നാള്‍ വലിയ പ്രശ്‌നങ്ങളാണ് ഞാന്‍ അനുഭവിച്ചതെന്നും അതൊക്കെ എല്ലാവര്‍ക്കും അറിയാ വുന്നതാണെന്നും ദിലീപ് പറഞ്ഞ് തുടങ്ങി.

കുറച്ചു നാള്‍ തന്റെ ചുറ്റും എന്താണ് നടക്കുന്നത് എന്നുപോലും അറിയില്ലായിരുന്നു. എന്നും പ്രശ്‌നങ്ങള്‍ ,കോര്‍ട്ട് വരാന്തകള്‍, വക്കീല്‍ ഓഫീസുകള്‍ ഒക്കെയും ആയിരുന്നു എന്റെ ജീവിതം. ഞാന്‍ നടന്‍ ആണെന്ന് പോലും മറന്നു പോയി. ആ സമയത്ത് ഒരു നടനാണെന്ന് വരെ ഞാന്‍ മറന്നു പോയി. അങ്ങനെ ചിന്തിക്കാന്‍ പോലും വയ്യാത്ത അവസ്ഥ ഉണ്ടായി. ഞാന്‍ ഒരു നടന്‍ ആണ് എന്റെ ജോലി ഇതാണ് എന്ന് ചിന്തിക്കുന്ന ഒരു സമയം പോലും എനിക്ക് ഉണ്ടായില്ല . പിന്നെ എനിക്ക് അഭിയിക്കാന്‍ ഒരുപാട് സമയം എടുത്തു.

തലക്ക് അടി കിട്ടിയിട്ട് ഒന്നും മനസ്സിലാകാതെ ഇരുന്നു പോകുന്ന പോലെ ആയിരുന്നു ഞാന്‍. ആ സമയത്ത് ഞാന്‍ എന്റെ സിനിമകള്‍ കാണുമായിരുന്നു.. പിന്നെയും എനിക്ക് അഭിനയിക്കാന്‍ തോന്നി. രണ്ടുവര്‍ഷം അഭിനയിച്ചില്ല. എല്ലാം തീരട്ടെ എന്ന ചിന്തയിലായിരുന്നു ഞാന്‍ .

പക്ഷെ ആര്‍ക്കും തീര്‍ക്കാന്‍ ഉദ്ദേശമില്ല. ഞാന്‍ സിനിമയില്‍ ഉണ്ടാകാന്‍ പാടില്ല എന്ന് ചിന്തിക്കുന്നവരും, ഞാന്‍ ഇവിടെ വേണം എന്ന് ചിന്തിക്കുന്നവരുടെയും ഇടയിലാണ് ഞാന്‍ ഉണ്ടായിരുന്നത്. എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന പ്രേക്ഷകര്‍ ആണ് ഇതുവരെ എത്തിച്ചതെന്നും താരം പറയുന്നു.

Articles You May Like

Comments are closed.