
കാവ്യയും മക്കളും ഇപ്പോള്‍ ചെന്നൈയിലാണ്. മാമാട്ടി ഇപ്പോള്‍ യുകെജിയിലാണ് പഠിക്കുന്നത്, നല്ല കാന്താരിയാണ്; മകള്‍ക്ക് മാമാട്ടിയെന്ന പേര് വന്നത് എങ്ങനെയാണെന്ന് തുറന്ന് പറഞ്ഞ് ദിലീപ്
ജനപ്രിയ നടന്‍ എന്ന പേര് മലയാള സിനിമയില്‍ സ്വന്തമാക്കിയ താരമാണ് ദിലീപ്. മിമിക്രി താരമായി സിനിമയിലെത്തിയ ദിലീപ് പിന്നീട് സിനിമയില്‍ മുന്‍നിര താരമായി മാറുകയായിരുന്നു, നടനുപരി വിതരണക്കാരന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലും താരം മാറി. ദിലീപും കാവ്യയും നിരവധി സിനിമകളില്‍ തിളങ്ങിയ താരങ്ങളായിരുന്നു. ഇരുവരും എപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നവരുമായിരുന്നു. പിന്നീട് ഈ ഗോസിപ്പ് സത്യമാണെന്ന് എല്ലാവര്‍ക്കും മനസിലായി. മഞ്ചുവിനെ ഡിവോഴ്‌സ് ചെയ്തതിന് ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിച്ചു. പിന്നീട് ഇരുവര്‍ക്കും ഒരു കുട്ടിയും ജനിച്ചിരുന്നു.

മാമാട്ടിയെന്നാണ് കുട്ടിയെ എല്ലാവരും വിളിക്കുന്നത്. മഹാലക്ഷ്മി എന്നാണ് മാമാട്ടിയുടെ യഥാര്‍ത്ഥ പേര്. മൂത്ത മകള്‍ മീനാക്ഷി ക്കൊപ്പം ചിത്രങ്ങളില്‍ മാമാട്ടിയും ഉണ്ടാകും. വളരെ ചുരുക്കമായേ പൊതുയിടങ്ങളില്‍ അമ്മ കാവ്യയ്ക്കും അച്ചന്‍ ദിലീപിനും കാവ്യയ്ക്കും ഒപ്പം മാമാട്ടിയെ കാണാം. ആരാധകരും മാമാട്ടിയുടെ വിശേഷങ്ങള്‍ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ ദിലീപ് തന്നെ മാമാട്ടിയെ പറ്റി പറഞ്ഞ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്. തന്റെ പുതിയ ചിത്രമായ വോ യിസ് ഓഫ് സത്യനാഥന്‍ എന്ന ചിത്രത്തിന്‍രെ പ്രമോഷന്റെ ഭാഗമായി കൗമുദി മൂവിസിനോട് സംസാരിക്കുമ്പോഴാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. കാവ്യയും മക്കളും ഇപ്പോള്‍ ചെന്നൈയിലാണെന്നും മാമാട്ടി ഇപ്പോള്‍ യുകെജിയിലാണ് പഠിക്കുന്ന തെന്നും മകള്‍ തന്നെയാണ് മാമാട്ടിയെന്ന പേര് അവള്‍ക്കിട്ടതെന്നും താരം പറയുന്നു.

മഹാലക്ഷ്മി എന്ന പേര് അവള്‍ക്ക് പറയാനാകാത്തതിനാല്‍ മാമാച്ചി എന്നാണ് പറഞ്ഞിരുന്നത്. പിന്നീട് മാമാട്ടിയെന്നായി. ഇപ്പോള്‍ എല്ലാവരും അങ്ങനെയാണ് വിളിക്കുന്നതെന്നും അവള്‍ നല്ല കാന്താരിയാണെന്നും മൂത്തമകള്‍ മീനാക്ഷി ചെറുപ്പത്തില്‍ എങ്ങനെയാ യിരുന്നോ അത് പോലെ തന്നെയാണ് മഹാലക്ഷ്്്മിയെന്നും ദിലീപ് പറയുന്നു.