
മറക്കാന്‍ കഴിയാത്ത ആ ദിനങ്ങള്‍, കെസ്റ്ററിനെ നഷ്ടപ്പെട്ടതിന്റെ വേദന കൂടി വരികയാണ്, പാച്ചുവിനെ മകനായി തന്നതിന് ദൈവത്തിന് നന്ദി; വീഡിയോയുമായി ഡിംപിള്‍ റോസ്
സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായ നടിയായിരുന്ന ഡിംപിള്‍ റോസ്. ബാലതാരമായിട്ടാണ് ഡിംപിള്‍ സിനിമയിലെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. മുതിര്‍ന്നപ്പോള്‍ ഡിംപിള്‍ സീരിയലിലം നായികയായി മാറി. വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് ഇടവേള എടുത്ത് താരം ഇപ്പോള്‍ കുടുംബിനിയായി കഴിയുകയാണ്. മാത്രമല്ല യൂ ട്യൂബ് വ്‌ളോഗറുമാണ് താരം. ഇപ്പോള്‍ തന്റെ വിശേഷങ്ങളെല്ലാം ഡിംപിള്‍ പങ്കിടുന്നത് തന്റം ചാനലിലൂടെയാണ്. ഗര്‍ഭിണിയായത് മുതലുള്ള എല്ലാ വിശേഷങ്ങളും ഡിംപിള്‍ തന്റെ ചാനലില്‍ പങ്കിടുമായിരുന്നു.

പിന്നീട് പെട്ടെന്ന് താരം ചാനലില്‍ സജീവമല്ലാതെയായി. പിന്നീടാണ് താരത്തിന്റെ പ്രസവം നടന്നതെന്ന് പറയു ന്നത്. ഇരട്ടകുട്ടികളായിരുന്നു ഡിംപിളിന് ഉണ്ടായിുന്നത്. എന്നാല്‍ മാസം തികയാതെ തന്നെ പ്രസവ വേദന ഉണ്ടാവുകയും പ്രസസവിക്കുകയുമായിരുന്നു. അതിനാല്‍ തന്നെ നിരവധി കോപ്ലിക്കേഷന്‍ കുട്ടിക്കുണ്ടായിരുന്നു. ഇരട്ട ആണ്‍കുട്ടികളാണ് ഡിംപിളിന് ഉണ്ടായതെങ്കിലും ഒരാള്‍ മരിച്ചു പോവുകയാണ് ഉണ്ടായത്. അത് ഡിംപിളിന് സഹിക്കാനാവുന്നതായിരുന്നില്ല. മറ്റൊരു മകനെ കുറെ ദവസം ആശുപത്രിയില്‍ കഴിഞ്ഞും കുറെയധികം പൈസ ചെലവഴിച്ചുമാണ് തനിക്ക് മകനെ കിട്ടിയെതന്നും ഡിംപിള്‍ പറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ ഏകമകന്‍ പാച്ചുവുമായി വളരെ സന്തോഷത്തിലാണ് ഡിംപിള്‍ ഉള്ളത്. എന്നാലും മറ്റൊരു മകന്‍ മരിച്ചതിന്റെ ദുഖം അമ്മയില്‍ നിന്നുമാറില്ല. ഇപ്പോഴിതാ പഴയ കാര്യങ്ങളെ പറ്റി ഡിംപിള്‍ പറയുകയാണ്. മറക്കാന്‍ കഴിയാത്ത ആ ദിനങ്ങള്‍ എന്ന ക്യാപ്ഷനൊടെയാണ് താരം വീഡയോ പങ്കിട്ടത്. കെസ്റ്റര്‍ നഷ് പ്പെട്ട വേദന മറക്കുകയല്ല കൂടുകയാണ് എന്നാണ് ഡിംപിള്‍ പറയുന്നത്. പാച്ചുവിന്റെ പിറന്നാള്‍ ദിനവുമാണ്ജൂണ്‍ പതിനാല് ഇന്ന് ഞാന്‍ അമ്മയായ ദിനമെന്നാണ് താരം പറയുന്നത്.

പാച്ചുവിന് രണ്ടു വയസ് തികയുന്ന സമയത്ത് കെസ്റ്റര്‍ നഷ്ട്ടപ്പെട്ടിട്ടും രണ്ട് വര്‍ഷമാവുകയാണ്. രണ്ട് വര്‍ഷം മുമ്പ് മെയ് മുപ്പതിനാണ് എമര്‍ജന്‍സിയായി ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റായത്. പ്രസവത്തിന് ശേഷം കുറെ ദിവസ ങ്ങള്‍ കഴിഞ്ഞാണ് പാച്ചുവിനെ കാണുന്നത്. മകന് ഒരു വയസാകുന്നത് വരെ കുഞ്ഞിന് കാഴ്ചയ്ക്ക് കുഴപ്പമുണ്ടാ കുമോ, നടക്കാന്‍ കഴിയുമോ, മറ്റെന്തെങ്കിലും പ്രശ്‌നങ്ങള്‍ വരുമോ എന്നൊക്കെ എനിക്ക് ഭയങ്കര കണ്‍ഫ്യൂഷനും ടെന്‍ഷനുമായിരുന്നു. അവന് രണ്ട് വയസായതോടെ ആ ടെന്‍ഷനെല്ലാം മാറി. അവനെ പോലൊരു മകനെ തന്നതിന് ദൈവത്തിന് വളരെയധികം നന്ദി പറയുകയാണ് താനെന്നും മകന്റെ പിറന്നാള്‍ ദിനത്തില്‍ പങ്കുവെച്ച വീഡിയോയില്‍ ഡിംപിള്‍ വ്യക്തമാക്കുന്നു.