സ്വന്തം ഭര്‍ത്താവിനായാല്‍ പോലും സ്വകാര്യ ചിത്രങ്ങള്‍ അയക്കരുത്. മകളോട് അച്ഛനെവിടെ എന്ന് ചോദിച്ചാല്‍ മരിച്ചു പോയെന്നാണ് പറയുന്നത്, ഡിവോഴ്‌സിന് ശേഷമുള്ള ജീവിതം ആസ്വദിക്കുന്നു; ശാലിനി

ഡിവോഴ്‌സ് ഫോട്ടോ ഷൂട്ട് നേടി ശ്രദ്ധ നേടിയ താരമായിരുന്നു ശാലിനി. ശാലിനി തമഴ് സീരിയില്‍ രംഗത്തെ താരമായിരുന്നു. വിവാഹ മോചനം സെലിബ്രേറ്റ് ചെയ്തതും ചിത്രങ്ങള്‍ സഹിതം പങ്കുവച്ചതുമെല്ലാം വലിയ രീതിയലില്‍ ശ്രദ്ദിക്കപ്പെടുകയും അതേ സമയം നെഗറ്റീവ് കമന്റുകളും താരത്തിന് ലഭിച്ചിരുന്നു. പിന്നീടാണ് താന്‍ ഭര്‍ത്താവില്‍ നിന്ന് അനുഭവിച്ച ടോര്‍ച്ചറിനെ പറ്റി താരം പറഞ്ഞത്.

നിരന്തരം ഉപദ്രവവം മകളുടെ മുന്നില്‍ വച്ചുള്ള വഴക്കും വിദേശത്തായിരുന്നപ്പോള്‍ അയാളുടെ ടോര്‍ച്ചര് സഹിക്കാതെ പേടിച്ച് കഴിയേണ്ടി വന്നതും പാര്‍ക്കില്‍ കിടന്നുറങ്ങിയതും മകളുടെ മുന്നില്‍ വച്ച് ഉപദ്രവിച്ചതുമെല്ലാം താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ ബിഹൈന് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില് വിവാഹ മോചനത്തിനു ശേഷമുള്ള തന്റെ ജീവിതത്തെ പറ്റി താരം തുറന്ന് പറയുകയാണ്.

തനിക്ക് ഒരു കുട്ടിയുള്ളതിനാലും അവള്‍ പെണ്‍കുട്ടി ആയതിനാലും ഒരുപാട് സഹിച്ച് ആ ജീവിതത്തോട് പൊരുത്തപ്പെടാന്‍ നോക്കിയെന്നും ഒട്ടും പറ്റാതെയാണ് താന്‍ ആ ജീവിതത്തില്‍ നിന്ന് തിരിച്ചു പോന്നതെന്നും ഇപ്പോഴുള്ള ജീവിതം വളരെ ഭംഗി യായിട്ട് തന്നെയാണ് പോകുന്നതെന്നും താരം പറയുന്നു. ഞാനും അച്ഛനില്ലാത വളര്‍ന്നിരുന്നു. അതിന്റെ ബുദ്ധിമുട്ട് മകള്‍ക്ക് ഉണ്ടാകാതിരിക്കാനാണ് ഞാന്‍ അയാളുമായി പൊരുത്തപ്പെട്ടു പോയത്.

പക്ഷേ മകളെ അയാള്‍ക്കാവിശ്യമില്ലായിരുന്നു. വിവാഹ മോചനത്തിന് ശേഷവും മകള്‍ അവളുടെ പിതാവിനെ വിളിക്കുമാ യിരുന്നു. പക്ഷേ പിന്നീട് വിളിക്കുമ്പോള്‍ അയാള്‍ കോളെടുത്താതെ വരികയും മകള്‍ ഒരുപാട് കരയുകയും ചെയ്തു. പിന്നീ്ട് ഞാന്‍ മകളുടെ മുറിയില്‍ നിന്ന് തന്നെ അയാളുടെ ചിത്രങ്ങള്‍ മാറ്റി.

ഇപ്പോള്‍ മകളും അതുമായി പൊരുത്തപ്പെട്ടു. അച്ചനെവടെ എന്ന് ചേദിച്ചാല്‍ മരിച്ചു പോയി എന്നാണ് മകള്‍ പറയാറുള്ളതെന്ന ശാലിനി പറയുന്നു.സ്വന്തം ഭര്‍ത്താവിനായാല്‍ പോലും സ്വകാര്യ ചിത്രങ്ങള്‍ അയക്കരുതെന്നും തന്‍രെ മകളെ വളരെ ബോള്‍ഡായി തന്നെയാണ് താന്‍ വളര്‍ത്തുന്നതെന്നും താരം പറയുന്നു.

Comments are closed.