വിവാഹം കഴിഞ്ഞതായിരുന്നു. ഇപ്പോള്‍ ഹാപ് ലി ഡിവോഴ്സാണ്, ഇനി ഒരു സീരിയസ് പ്രണയം ഉണ്ടാകില്ല; സാധിക വേണു ഗോപാല്‍

പട്ടുസാരി എന്ന സീരിയലിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നു വന്ന താരമാണ് സാധിക വേണു ഗോപാല്‍. പിന്നീട് സീരിയലുക ളിലും സിനിമകളിലുമെല്ലാം താരം തിളങ്ങിയിരുന്നു. ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുകള്‍ താരം നടത്തുന്നതിനാല്‍ നിരവധി വിമര്‍ശനങ്ങളും മോശം കമന്റുകളുമൊക്കെ താരം നേരിടാറുണ്ട്. സംവിധായകന്‍ ഡി. വേണു ഗോപാലിന്റെയും നടി രേണുകയുടെയും മകളാണ് സാധിക. മോഡലിംഗിലൂടെയാണ് സാധിക അഭിനയത്തില്‍ എത്തുന്നത്. പിന്നീട് ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മ കൂട്ട് എന്ന സിനിമയിലും താരം അഭിനയിച്ചു.

ഇപ്പോഴിതാ സാധിക തന്റെ വിവാഹത്തെ പറ്റിയും വിവാഹ മോചനത്തെ പറ്റിയുമൊക്കെ തുറന്ന് പറയുകയാണ്. വെറൈറ്റി മീഡിയയ്്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ തുറന്ന് പറച്ചില്‍. 2015ലാണ്‌ താരം വിവാഹം കഴിച്ചത്. പിന്നീട് താരം വിവാഹമോചനവും നേടി. തന്റെ വിവാഹം കഴിഞ്ഞതിനെ പറ്റിയും വിവാഹ മോചനം നേടിയതിനെ പറ്റിയും അധികമാ ര്‍ക്കും അറിയില്ല. ഇപ്പോഴിതാതാന്‍ വിവാഹിതയായിരുന്നുവെന്നും അധിക കാലം ആ ബന്ധം നീണ്ടു പോയില്ലെന്നും മിക്കവര്‍ക്കും വിവാഹം കഴിഞ്ഞത് അറിയില്ലായിരുന്നുവെന്നും സാധിക പറഞ്ഞു.

എനിക്ക് ആ ബന്ധം എന്തോ ശരിയായില്ലെന്നു അതുകൊണ്ട് തന്നെ ഇപ്പോള്‍ ഹാപ്പ് ലി ഡിവോഴ്‌സാണ്. ഞാന്‍ വിവാഹ ഫോട്ടോയൊന്നും മാറ്റിയിട്ടില്ല. എല്ലാം അവിടെ തന്നെ ഉണ്ട്. ഇനി സീരിയസായ പ്രണയത്തിലൊന്നും ഒരിക്കലും ചെന്ന് ചാടില്ല. ആരെയെങ്കിലും പ്രണയിച്ചേക്കാം.

പക്ഷേ ഒരു സീരിയസ് രീതിയിലേയ്ക്ക് ഇനി അത് മാറില്ല. നെഗറ്റീവ് കമന്റുകള്‍ ഞാനിടുന്ന ഫോട്ടോസിന് വരാറുണ്ട്. എന്റെ വീട്ടുകാരെ പറയേണ്ട കാര്യില്ല. ഞാന്‍ മോഡലിങ്ങില്‍ നിന്നാണ് അഭിനയത്തില്‍ എത്തിയത്. എന്ന് കരുതി ചെയ്യുന്ന ഫോട്ടോ ഷൂട്ടുകള്‍ക്കെല്ലാം വീ്ട്ടിലുള്ളവരെ തെറ്റ് പറയേണ്ടതി്‌ല്ലെന്ന് താരം പറയുന്നു.

Comments are closed.