ഒന്‍പതു മാസവും അഭിനയിച്ചു, രാത്രിയിലൊക്കെ ഉറങ്ങാതെയും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിട്ടും അതെല്ലാം മാറ്റിവച്ച് അഭിനയിച്ചതിന്, കഷ്ട്ടപ്പെട്ടതിന് കിട്ടിയ പുരസ്‌കരാമാണിത്; ദിവ്യ ശ്രീധര്‍

തമിഴ് സീരിയല്‍ താരങ്ങളായ അര്‍ണവിന്റെയും ദിവ്യയുടെയും വിഷയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇരു വരും പ്രണയിച്ചാണ് വിവാഹം ചെയ്തതെങ്കിലും പിന്നീട് ചെല്ലമ്മ എന്ന സീരിയലിലൂടെ എത്തിയ അന്‍ഷിത കാര ണം തങ്ങള്‍ക്കിടയില്‍ പ്രശ്‌നമുണ്ടായി എന്നും അന്ന് ഗര്‍ഭിണിയായിരുന്ന തന്നെ അര്‍ണവ് ഉപദ്രവിച്ചുവെന്നും അത് മൂലം ദിവ്യ നല്‍കിയ പരാതിയില്‍ അര്‍ണവിനെ പോലീസ് ജയിലലടച്ചിരുന്നു.

പിന്നീട് തനിക്ക് യാതൊരു വിധ ബന്ധവും ദിവ്യയുമായി ഉണ്ടാകില്ലെന്ന് അര്‍ണവ് വ്യക്തമാക്കുകയും ചെയ്തിരുന്നു. ദിവ്യ ഗര്‍ഭിണിയായിരി ക്കുമ്പോഴും സെവ്വന്തി എന്ന സീരിയലില്‍ അഭിനയച്ചിരുന്നു. ഒന്‍പതു മാസവും താരം അഭിനയിച്ചിരുന്നു. ഇപ്പോഴും കൈക്കുഞ്ഞുമായി ദിവ്യ അഭിനയിക്കാനായി ലൊക്കേഷനില്‍ എത്തുന്നുണ്ട് ദിവ്യയ്ക്ക് അടുത്തിടെ സെവ്വന്തിയിലെ അഭിനയത്തിന് പുരസ്‌കാരവും ലഭിച്ചിരുന്നു. കൈക്കുഞ്ഞുമായി സ്റ്റേജിലെത്തിയാണ് ദിവ്യ പുരസ്‌കാരം വാങ്ങിയത്.

ദിവ്യയുടെ പ്രേമോ വീഡിയോ വന്‍ വൈറലായി മാറിയിരുന്നു. ഒരുപാട് പ്രതിസന്ധികളിലൂടെയാണ് താന്‍ ഇവിടെ വരെ എത്തിയതന്നും തനിക്ക് എല്ലാ പിന്തുണ നല്‍കിയവര്‍ക്കും സീരിയലിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദിയെന്നും താരം പഞ്ഞു.

രാത്രിയിലൊക്കെ ഷൂട്ട് ചെയ്യുന്ന സീരിയലിന്റെ എപ്പിസോഡുകളെല്ലാം ദിവ്യ വളരെ സഹകരണത്തോടെ ചെയ്തു. താന്‍ ഗര്‍ഭിണി ആണന്നറിഞ്ഞപ്പോള്‍ മറ്റൊരു താരത്തെ വയ്ക്കാതെ തനിക്കുവേണ്ടി സീരിയലിന്റെ കഥ തന്നെ മാറ്റി. എല്ലാ പിന്തുണയും എനിക്ക് തന്നു. അതകൊണ്ടാണ് ഇന്നിവിടെ എനിക്ക് നില്‍ക്കാന്‍ കഴിഞ്ഞതെന്നും ദിവ്യയുടെ ഈ പുരസ്‌കാരത്തിന് അവരെ സദസ് മുഴുവന്‍ എണീറ്റ് നിന്ന് കൈയ്യടിച്ചതെല്ലാം വലിയ സന്തോ ഷമായി എന്നും ഒരുപാട് നന്ദിയുണ്ടെന്നും ദിവ്യ വ്യക്തമാക്കുന്നു. ദിവ്യ തന്നെയാണ് ഈ വീഡിയോ ഇന്‍സ്‌ററയില്‍ പോസ്റ്റ് ചെയ്തത്.

Comments are closed.