അത്തരം കാര്യങ്ങള്‍ തന്നെ ഏറെ ദുഖിപ്പിച്ചിരുന്നു. ഉപ്പും മുളകും താനെറെ ഇഷ്ടപ്പെട്ടതാണ്; പാര്‍വ്വതി

മലയാളത്തിലെ ജനപ്രിയ പരമ്പരയാണ് ഉപ്പും മുളകും. ഇതിലെ താരങ്ങളെല്ലാം പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്. അടുത്തിടെ കുറച്ച് കഥാ പാത്രങ്ങള്‍ക്കൂടി സീരിയലിലേയ്ക്ക് എത്തിയിരുന്നു. സജിതാ ബേട്ടിയും ദിയയും രാജേഷ് ഹെബ്ബാറുമൊക്കെ ഇപ്പോള്‍ ആരാധകരുടെ മനസില്‍ ഇടം നേടി കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ ദിയ സീരിയലിനെ പറ്റിയും തന്റെ വരവിനെ പറ്റിയു മൊക്കെ മനസ് തുറക്കുകയാണ്. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തുറന്ന് പറച്ചില്‍ നടത്തിയത്.

പാര്‍വ്വതി ദാസ് എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. ട്രോളുകള്‍ തനിക്ക് മാനസിക ബുദ്ധിമുട്ടായി എന്ന് താരം പറയുന്നു. താന്‍ വന്നതിന് ശേഷം കാഴ്ച്ചക്കാര്‍ കുറഞ്ഞുവെന്നൊക്കെ പലരും കമന്റു ചെയ്തിരുന്നു, താന്‍ ടിവിയില്‍ കണ്ടിരുന്ന ഒരു കുടുംബത്തി നൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. സീരിയലില്‍ മുടിയന്റെ ഭാര്യായായിട്ടാണ് താന്‍ അഭിനയിക്കുന്നത്. സീരിയ ലിലെ പോലെ തന്നെയാണ് യഥാര്‍ത്ഥത്തിലും വളരെ ഹാപ്പിയാണ് എല്ലാവരും.

ശരിക്കും ഒരു വീട്ടിലെ അച്ഛനേയും മക്കളേം പോലെ. അതിലേക്ക് പുതിയൊരു ആള്‍ വരുന്നത് പ്രേക്ഷകര്‍ക്കും പെട്ടെന്ന് പൊരു ത്തപ്പെടാന് കഴിയില്ല. സീരിയലിലേയ്ക്ക് ആദ്യം വന്നത് കുറച്ച് ഭയത്തോടെ ആയിരുന്നു.ബാലു അച്ചനില്‍ നിന്നും നീലു അമ്മ യില്‍ നിന്നും കുറെ കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. താന്‍ വന്ന സമയത്ത് ബാലു അച്ചനില്ലായിരുന്നു. അപ്പോള്‍ കുറെ നെഗറ്റീവ് വന്നിരുന്നു. അത് കണ്ടപ്പോള്‍ നല്ല സങ്കടം വന്നിരുന്നു.

നീലു അമ്മ ഗ്ലിസറിന്‍ പോലും ഉപയോഗിക്കാതെയാണ് കരയുന്നത്. ബാലു അച്ചന്‍ നിമിഷ നേരം കൊണ്ടാണ് കൗണ്ടറുകള്‍ പറയുന്നത്. ഇപ്പോള്‍ തനിക്ക് സന്തോഷമാണെന്നും അവര്‍ക്കൊപ്പം അഭിനയിക്കാന്‍ പറ്റിയത് വളരെ ഭാഗ്യമാണെന്നും താരം പറയുന്നു.

Comments are closed.