
ഏക മകളായിരുന്നു. എംഡി കഴിഞ്ഞ് ഗൈനക്കോളജി വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു, എന്തോ ഇങ്ങനെയാക്കെ ആയി, കുഞ്ഞിന്റെ നില വളരെ മോശമാണ്; ഡോക്ടര്‍ പ്രിയയുടെ അച്ഛന്‍
ഡോക്ടര്‍ പ്രിയയുടെ മരണം ആരാധകരിലും താരങ്ങളിലും ദുഖം ഉണ്ടാക്കിയിരിക്കുകയാണ്. വളരെ സന്തോ ഷത്തോടെ ആദ്യ കണ്‍മണിയെ വരവേല്‍ക്കാനിരിക്കെയാണ് വിധി ക്രൂരത കാട്ടിയത്. തന്റെ കുഞ്ഞിനെ കാണാന്‍ പോലുമാകാതെയാണ് ഡോക്ടര്‍ പ്രിയ മരിക്കുന്നത്. കളിവീട്, കറുത്ത മുത്ത് തുടങ്ങി ചില സീരിയ ലുകളില്‍ താരം സജീവമായിരുന്നു. അഭിനയത്തിനൊപ്പം പഠി ക്കാനും താരം വളരെ മിടുക്കി ആയിരുന്നു. ചൈനയില്‍ നിന്നാണ് താരം എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. ഉയര്‍ന്ന മാര്‍ ക്കിലാണ് ബിരുദം പഠനം പൂര്‍ത്തിയാക്കിയ താകരം പിന്നീട് അഭിനയത്തിലെത്തുകയായിരുന്നു. പിന്നീട് വിവാഹ ശേഷം അഭിന യത്തില്‍ നിന്ന് താരം ഇടവേള എടുക്കുകയും തുടര്‍ന്ന് എംഡി പഠനം നടത്തുകയുമായിരുന്നു.

പിന്നീട് ജോലിയിലും പ്രേവേശിപ്പിച്ചിരുന്നു. എട്ടുമാസം ഗര്‍ഭിണി ആയിരിക്കെയാണ് ഹൃദായാഘാതത്തെ തുടര്‍ന്ന് താരം മരണപ്പെടുന്നത്. നടന്‍ കിഷോര്‍ സത്യ യാണ് ഇക്കാര്യം ഇന്നലെ ഫേയ്‌സ് ബുക്കിലൂടെ അറി യിച്ചത്. പ്രിയയുടെ ആരോഗ്യ നില വഷളായതോടെയാണ് സി സെക്ഷനിലൂടെ കുട്ടിയെ പുറത്തെടുത്തത്. കുട്ടിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും കിഷേര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ പ്രിയയുടെ പിതാവ് മാധ്യമങ്ങളോട് പേരക്കുട്ടിയുടെ അവസ്ഥയെ പറ്റി പറഞ്ഞിരിക്കുകയാണ്. പ്രിയ മാതാപിതാക്കളുടെ ഏക മകളായിരുന്നു. രണ്ടുദിവസം മുന്‍പാണ് മോള്‍ക്ക് ഇത് സംഭവിക്കുന്നത്. ആശുപത്രി യില്‍ ചെന്ന സമയത്ത് ഡയേറിയയും വന്നു. അത് കൊണ്ട് ആരോഗ്യം വഷളായിരുന്നു പിന്നെ ഓപ്പറേഷന്‍ ചെയ്തു, കുഞ്ഞിനെ എടുത്തു. പക്ഷേ മകള്‍ അപ്പോഴേക്കും മരിച്ചു. എട്ടാം മാസം പൂര്‍ത്തിയായിരുന്നു. ഹോപ്പ് ഉണ്ടായിരുന്നു. പക്ഷേ ഇങ്ങനെ ഒക്കെയായി. ആരെയും പഴിക്കുന്നില്ല. ആശുപത്രിയുടെ അനാസ്ഥ എന്നൊന്നും നമ്മള്‍ പറയില്ല. മോള്‍ അവിടെ തന്നെ ജോലി ചെയ്തിരുന്ന ആളാണ്.

ഗൈനക്കോളജിസ്റ്റ് ആയിരുന്നു. സീനിയര്‍ ഡോക്ടര്‍ ഐഷയുടെ കീഴില്‍ ആണ് പ്രാക്ടീസ് ചെയ്തത്. അവളോട് ഇവിടെ എല്ലാവര്‍ക്കും നല്ല സ്‌നേഹം ആയിരുന്നു. എവിടെയോ എന്തോ ഇങ്ങനെ ആയിപ്പോയി. കുഞ്ഞിന്റെ സിറ്റുവേഷന്‍ വളരെ മോശമാണ്. വിവാഹശേഷം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തു. മോള്‍ പഠിക്കുക യായിരുന്നു. എംഡി പഠിക്കുകയിരുന്നു. അത് കഴിഞ്ഞ് പ്രാക്ടീസിന് കയറിയതേ ഉണ്ടായിരുന്നൊള്ളൂ.എന്ത് ചെയ്യാനാകും, നഷ്ടപ്പെട്ടു പോയി, ഒരു മോളാണ്. അവളുടെ ഭര്‍ത്താവ് നല്ലൊരു മനുഷ്യന്‍ ആണ്. അവന്റെ വിഷമം കണ്ടിട്ട് നമ്മള്‍ക്ക് സഹിക്കാന്‍ വയ്യെന്നും പ്രിയയുടെ അച്ചന്‍ പറയുന്നു.