അമ്മ ജോലിയില്‍ വിട്ടുവീഴ്ച ചെയ്യില്ലായിരുന്നു. പല കേസിലും എതിരായി പറയണമെന്നു പറഞ്ഞു രാത്രിയിലൊക്കെ അമ്മയ്ക്ക് ഫോണ്‍ വരുമായിരുന്നു, എന്നാല്‍ ഒരു ഭീഷണിയ്ക്ക് മുന്നിലും അമ്മ വഴങ്ങിയില്ല രമയ്ക്ക് അസുഖം തിരിച്ചറിയാന്‍ വൈകി; ജഗദീഷും മക്കളും പറയുന്നു

മലയാള സിനിമയിലും മലയാളികളുടെ ഹൃദയങ്ങളിലും ഏറെ കാലമായി സജീവമായിരിക്കുന്ന താരം തന്നെ യാണ് ജഗദീഷ്. കോടമഡി വേഷങ്ങളാണ് ആദ്യ കാലങ്ങളില്‍ ജഗദീഷിനെ തേടിയെത്തിയതെങ്കില്‍ ഇപ്പോള്‍
 ക്യാരക്ടര്‍ റോളുകള്‍ ഗംഭീരമായി ചെയ്യുകയാണ് ജഗദീഷ്. തനിക്ക് ഇത്തരം റോളുകള്‍ വരുന്നത് കാണാന്‍ കാ ത്തിരുന്നത് ഭാര്യ രമ ആയിരുന്നുവെന്നും ഇത്തരം റോളുകല്‍ ചെയ്യാന്‍ തുടങ്ങിയപ്പോല്‍ രമ ഇല്ലാതെ പോയെ ന്നും താരം പറഞ്ഞിരുന്നു. ഗ്രഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ജഗദീഷും മക്കളുമെല്ലാം രമയെ പറ്റിയാണ് സംസാരിക്കുന്നത്. രമയെ മലയാളികള്‍ക്ക് പരിചയെപ്പെടുത്തേണ്ടതില്ല. സമര്‍ത്ഥയായ ഫൊറ ന്‍സിക് സര്‍ജന്‍ ആയിരുന്നു ഡോക്ടര്‍ രമ. രണ്ട് വര്‍ഷം മുമ്പായിരുന്നു ജഗദീഷിന്റെ ഭാര്യ  രമ മരണപ്പെടുന്നത്. 

അമ്മയും എല്ലാ കാര്യത്തിലും നേര്‍വിപരീതങ്ങളായിരുന്നു എന്നാണ് മൂത്ത മകള്‍ രമ്യ പറയുന്നത്. അതു തന്നെ യായിരുന്നു പൊരുത്തത്തിന്റെ രഹസ്യവും. അമ്മ വിട്ടുവീഴ്ചയില്ലാതെ ജോലിയില്‍ മുഴുകി. പല കേസിലും എതിരായി പറയണമെന്നു പറഞ്ഞു രാത്രിയിലൊക്കെ അമ്മയ്ക്ക് ഫോണ്‍ വരും. ഒരു ഭീഷണിയ്ക്ക് മുന്നിലും അമ്മ വഴങ്ങിയില്ല. പോസ്റ്റ്മോര്‍ട്ടം ചെയ്യുമ്പോള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മൂക്കു പൊത്തിയാല്‍ അമ്മ വഴക്ക് പറയും . മൃതദേഹത്തെ നിന്ദിക്കലാണെന്ന് പറയും. 

ഗൗരവപ്രകൃതക്കാരിയായിരുന്നു അമ്മ എന്ന് രമ്യ പറയുന്നു. വിവാദമായ പല കേസുകളിലും രമ ഹാജരാക്കിയ തെളിവുകള്‍ നിര്‍ണായകമായിട്ടുണ്ട്. അതേപ്പറ്റി യൊന്നും എന്നോടു പോലും ഒന്നും പറയില്ല. കോടതിയില്‍ പോകുമ്പോള്‍ പ്രാര്‍ത്ഥിച്ചിട്ടേ പോകൂ. പഴവങ്ങാടി ഗണപതിയ്ക്ക് തേങ്ങയുടയ്ക്കും. ജുഡീഷ്യറയിലെ ഏറ്റവും സമര്‍ഥയായ മെഡിക്കല്‍ വിറ്റ്നസ്. അതത് ദിവസം ചെയ്യുന്ന പോസ്റ്റ്മാര്‍ട്ടത്തിന്റെ വിശദാംശങ്ങള്‍ രാത്രി വൈകുവോളം ഇരുന്നെഴുതുന്ന രമയെ എനിക്കോര്‍മ്മ യുണ്ട്. പഠനമുള്‍പ്പടെ മക്കളുടെ എല്ലാക്കാര്യങ്ങളും പാചകവും രമയെ തനിയെ കൈകാര്യം ചെയ്തിരുന്ന കാലത്തും അത് അങ്ങനെ തന്നെയായിരുന്നുവെന്നും ജഗദീഷ് പറയുന്നു.

മറ്റു ജില്ലകളിലേക്ക് സ്ഥലംമാറ്റം ലഭിച്ചാല്‍ അതൊഴിവാക്കാന്‍ ഇടപെടരുതെന്ന് രമ ഉറിപ്പിച്ചു പറയും. ക്വാട്ടേ ഴ്സിലെ താമസിക്കുകയുള്ളു. പരിമിതമായ സൗകര്യങ്ങളുള്ള മുറിയില്‍ ചെറിയൊരു ടിവിയും, രമയും. കാന്റീ നില്‍ നിന്ന് ഭക്ഷണം. ഒരു വിധ ആഡംബരവുമില്ല.  വീട്ടില്‍ വിവാഹ വാര്‍ഷികമോ പിറന്നാളോ ഒന്നും ആഘോഷിക്കില്ല. എന്നാല്‍ ഓണം പോലെയുള്ള വിശേഷ ദിവസങ്ങള്‍ വരുമ്പോള്‍ ബന്ധുക്കള്‍ക്കെല്ലാം വസ്ത്രങ്ങള്‍ രമ വാങ്ങി നല്‍കുമായിരുന്നു.  പുലര്‍ച്ചെ നാലു മണിയ്ക്ക് എഴുന്നേല്‍ക്കും. വീട്ടിലെ കാര്യങ്ങള്‍ ഒതുക്കി ജിമ്മില്‍ പോകും. മടങ്ങിവന്ന ശേഷം രണ്ടു മക്ക ളേയും ട്യൂഷനും സ്‌കൂളിലേക്കും ഡ്രൈവു ചെയ്തു കൊണ്ടു പോകും. കൃത്യം 8.10 ആകുമ്പോഴേക്കും തയ്യാറായി രമയും ഇറങ്ങും. 

മള്‍ട്ടിപ്പിള്‍ സിസ്റ്റം ആട്രൊഫി എന്ന രോഗമായിരുന്നു. തിരിച്ചറിയാന്‍ വൈകി. രോഗം രമയെ ബാധിക്കാതി രിക്കാന്‍ ഞങ്ങള്‍ പരാമവധി ശ്രമിച്ചു. രമയ്ക്കു വേണ്ടി പല സ്ഥലങ്ങളിലേക്കും യാത്രകള്‍ ചെയ്തു. കൊച്ചുമക്കളാ യിരുന്നു രമയുടെ ഏറ്റവും വലിയ സന്തോഷമെന്നും താരം പറയുന്നു. രമ പോയതോടെ ജീവിക്കാനുള്ള ത്രില്ല് പോയെന്നും ഇപ്പോല്‍ വീട്ടില്‍ തനിച്ചാണെന്നും ഇളയമകളും കുടുംബവും വീക്കെന്‍ഡില്‍ വരുമെന്നും മക്കളും സിനിമയുമൊക്കെ ഉള്ളതാണ് ഒരു ആശ്വാസമെന്നും താരം പറയുന്നു. ജഗദീഷിന്റെ മൂത്തമകള്‍ രമ്യ മധുര മെഡിക്കല്‍ കോളേജില്‍ ഫാര്‍മക്കോളജി അസിസ്റ്റന്റ് പ്രൊഫസറാണ്. രമ്യയുടെ ഭര്‍ത്താവ് തമിഴ്നാട് സൗത്ത് സോണ്‍ ഐജി നരേന്ദ്രന്‍ നായരാണ്. ഇളയമകള്‍ സൗമ്യ, പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്യാ ര്‍ട്ടിസ്റ്റും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ന്യുറോളജിസ്റ്റായ പ്രവീണ്‍ നായര്‍ സൗമ്യയുടെ ഭര്‍ത്താവു മാണ്.

Comments are closed.