വാപ്പച്ചി കാശ് കൊടുത്താണ് എനിക്ക് സിനിമയില്‍ അവസരം വാങ്ങി തന്നുവെന്ന് കേട്ടപ്പോള്‍ എന്നെ ഒന്നിനും കൊള്ളില്ലേ എന്ന് തോന്നിയിരുന്നു, തുടക്കകാലത്ത് ഒരുപാട് അവഗണനകള്‍ ഉണ്ടായിരുന്നു; ദുല്‍ഖര്‍ സല്‍മാന്‍ മനസ് തുറക്കുന്നു

മലയാളി സിനിമയില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയില്‍ ഉടനീളം നിറയെ ആരാധകരുള്ള വലിയ താരം തന്നെ യാണ് ദുല്‍ഖര്‍. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലെല്ലാം വിജയക്കൊടി പാറിക്കാന്‍ താരത്തിന് കഴിഞ്ഞു. കിങ് ഔവിജയങ്ങള്‍ സ്വന്തമാക്കി തിളങ്ങി നില്‍ക്കുകയാണ് നടന്‍. കിങ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്റെ ഏറ്റ വും പുതിയ സിനിമ. ചിത്രത്തിന്റെ പ്രമോഷന്റെ ഭഗമായി തരം നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ പ്രവേശനത്തെ പറ്റിയും തുടക്കത്തില്‍ നേരിടേണ്ടി വന്ന അവഗണനയെ പറ്റിയുമൊക്കെ പറഞ്ഞിരുന്നു. ഗലാട്ട മീഡിയയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ സിനിമയില്‍ താന്‍ കേട്ട ഗോസിപ്പിനെ പറ്റി താരം പ്രതികരിച്ചിരുന്നു.

വാപ്പച്ചി കാശു കൊടുത്താണ് എന്നെ സിനിമയില്‍ എത്തിച്ചതെന്ന് കേട്ടിരുന്നു. ഇത്രയും കാലം അഭിനയിച്ചിട്ടും ഞാനിതുവരെ ഒന്നും നേടിയിട്ടില്ലേ, എന്നെ ഒന്നിനും കൊള്ളില്ലേ എന്നാണ് അപ്പോള്‍ തോന്നിയതെന്ന് ദുല്‍ഖര്‍ പറയുന്നു. അത്തരത്തില്‍ അവസരം നേടി താരമായിരുന്നെങ്കില്‍ ഞാന്‍ ആരായിരുന്നേനെ. അങ്ങനെയൊക്കെ അവസരം കിട്ടുമോ, കിട്ടിയാലും നിലനില്‍ക്കാന്‍ കഴിയുമോ. കാശുകൊടുത്ത് സിനിമയില്‍ അവസരം വാങ്ങി തരാന്‍ മാത്രം പണമുള്ളവരാണോ ഞങ്ങള്‍. പണം നോക്കി സിനിമ ചെയ്യുന്ന വ്യക്തിയല്ല ഞാന്‍.

ഞാന്‍ ഡിമാന്റ് ചെയ്യുന്ന അത്രയും കാശ് തന്നാല്‍ മാത്രമേ അഭിനയിക്കൂ എന്ന് ഒരിക്കലും ഒരു നിര്‍മാതാവി നോടും പറഞ്ഞിട്ടില്ല. ഒരു നടനെന്ന നിലയില്‍ നല്ല സിനിമയ്ക്കാണ് ഞാന്‍ എന്നു പ്രാധാന്യം നല്‍കുന്നത്. കാശ് മുന്‍നിര്‍ത്തി സിനിമകള്‍ ചെയ്യാറില്ല. കരിയറിനാണ് പ്രധാന്യം നല്‍കുന്നത്. വാപ്പച്ചിയും അങ്ങനെ തന്നയാണ്. ഓരോ സിനിമയും ആസ്വദിച്ചാണ് വാപ്പച്ചി ചെയ്യുന്നത്. തനിക്ക് അഭിനയിക്കണമെന്ന് വീട്ടില്‍ പറഞ്ഞപ്പോള്‍ വാപ്പച്ചി പറഞ്ഞത് ഞാനായിട്ട് നിനക്കൊരു അവസരവും വാങ്ങി തരില്ല എന്നാണ് വാപ്പ പറഞ്ഞത്.

ചേച്ചി സുറുമി മാത്രമാണ് അക്കാര്യത്തില്‍ എന്നെ സഹായിച്ചത്. ബോംബെയില്‍ ആക്ടിങ് സ്‌കൂള്‍ കണ്ടെത്തി അങ്ങോട്ടേയ്ക്ക് പഠിക്കാന്‍ അയച്ചത് ചേച്ചി ആയിരുന്നുവെന്നും താരം പറയുന്നു. അതേ സമയം തുടക്ക കാലത്ത് തനിക്ക് നിരവധി അവഗണനകള്‍ ലഭിച്ചിരുന്നുവെന്ന് താരം തുറന്ന് പറയുന്നുണ്ട്. തുടക്ക കാലത്തൊക്കെ എനിക്ക് ഒരു വിലയും തരാതെ, എന്റെ വാക്ക് ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാത്ത ആളുകളുണ്ടായിരുന്നു. എന്തെങ്കിലും സജഷന്‍സ് പറഞ്ഞാല്‍ മൈന്റ് ചെയ്യുക പോലും ഉണ്ടായിരുന്നില്ല എന്നും താരം പറയുന്നു.

Comments are closed.