ഇത് പോലെ ഒരു അവസ്ഥയിലൂടെ ഞാന്‍ കടന്നു പോയിട്ടില്ല, ഉറങ്ങിയിട്ട് നാളുകളായി, വികാരഭരിതമായ വീഡിയോയുമായി ദുല്‍ഖര്‍; ഡിക്യുവിന് എന്താണ് സംഭവിച്ചതെന്ന് തിരക്കി ആരാധകര്‍

മമ്മൂട്ടിയുടെ പാത പിന്‍തുടര്‍ന്നാണ് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയത്തിലെത്തിയത്. എന്നാല്‍ ബാപ്പച്ചിയുടെതിനെക്കാള്‍ കരി യറില്‍ മുന്നേറാന്‍ ദല#ഖറിന് കഴിഞ്ഞു. മമ്മൂക്ക ആദ്യ കാലത്ത് ഒത്തിരി പ്രശ്‌നങ്ങളിലൂടെ കടന്നു പോയിട്ടാണ് ഇന്നത്തെ മമ്മൂക്ക മെഗാസ്റ്റാര്‍ നിലയിലെത്തിയത്. മകന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യയില്‍ അറിയപ്പെടുന്ന താരമായി വളര്‍ന്നു. അഭിനയിച്ച എല്ലാ ഭാഷകളിലും അഭിനയിച്ച എല്ലാ ചിത്രങ്ങളും ആ ഭാഷകളില്‍ തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. സ്വന്തം കഴിവു കൊണ്ട് തന്നെയാണ് ദുല്‍ഖര്‍ ആ നിലയിലെത്തിയത് എന്ന് നിസംശയം പറയാം. ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്.

തന്റെ വാപ്പച്ചിക്കും കുടുംബത്തിനും ഒപ്പമുള്ള ചിതങ്ങളും അവരുടെ വിശേഷ ദിനങ്ങളില്‍ ആശംസകളുമായി ദുല്‍ഖറിന്റെ പോസ്റ്റുമൊക്കെ എന്നും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ദുല്‍ഖര്‍ ഒരു ഇന്‍സ്റ്റര്‍ ഗ്രാം ലൈവ് വീഡിയോ യില്‍ എത്തിയത് പതിവില്‍ നിന്നും വിപരീതമായിട്ടായിരുന്നു, എന്നും വളരെ ഹാപ്പിയായി കാണുന്ന തങ്ങളുടെ ഡിക്യൂവിന് എന്ത് പറ്റിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

വളരെ ദുഖത്തോടെ ലൈവ് വീഡിയോയിക്ക് മുന്നിലെത്തി ഇത് പോലെ ഒരു അവസ്ഥ യിലൂടെ ഞാന്‍ കടന്നു പോയിട്ടില്ലെന്നും ജീവിതത്തില്‍ ഇങ്ങനെ ഒരു കാര്യം അനുഭവിച്ചിട്ടില്ലെന്നും ഉറങ്ങിയിട്ട് നാളുകളായി എന്നും എനിക്ക് ആ കാര്യം നിങ്ങളോട് പറയണമെന്നുണ്ട്. പക്ഷേ അത് പറയാനാവുന്നില്ല എന്നൊക്കെയാണ്‌ ദുല്‍ഖര്‍ വീഡിയോയില്‍ പറഞ്ഞത്.

വീഡിയോ വൈറലായ തിന് പിന്നാലെ വീഡിയോ ഡിലീറ്റ് ആക്കുകയും ചെയ്തിരുന്നു. തങ്ങളുടെ ഡിക്യൂവിന് എന്ത് പറ്റിയെന്നു ആരാധകര്‍ ഡിക്യൂവിനോട് ചോദിക്കുന്നുണ്ട്. എന്നാല്‍ ഇത് വല്ല സിനിമ പ്രമോഷനാണോ എന്നും ചിലര്‍ തിരക്കുന്നുണ്ട്. എന്താ യാലും ഡിക്യു പഴയ രീതിയില്‍ ഹാപ്പിയായി തിരിച്ചു വരുവെന്നും പഴയ ഡിക്യുവിനെ ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും താരത്തിന് വിഷാദ രോഗമാണോ എന്നുമൊക്കെ പല കമന്റുകളും ആരാധകര്‍ ചെയ്തിട്ടുണ്ട്.

Comments are closed.