
താന്‍ കോളേജില്‍ പോകാറില്ലെന്ന് അച്ഛനും അമ്മയും അറിഞ്ഞത് വളരെ വൈകിയാണ്. ആ സംഭവത്തോടെ വീട്ടിലെത്തിയെങ്കിലും രണ്ട് ദിവസങ്ങള്‍ക്കകം വീട്ടില്‍ നിന്ന് പുറത്താകേണ്ടി വന്നു; ധ്യാന്‍ ശ്രീനിവാസന്‍
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ധ്യാന്‍. ധ്യാനിന്റെ സിനിമകളേക്കാള്‍ ആരാധകര്‍ ഇഷ്ട്ടപ്പെടുന്നത് ധ്യാനിന്റെ ഇന്റര്‍വ്യൂ ആണ്. ഇന്റര്‍വ്യൂവില്‍ സ്വന്തം കുടുംബത്തിലെ കാര്യങ്ങളെല്ലാം താരം തുറന്ന് പറയാറുണ്ട്. എല്ലാം നര്‍മ്മം കലര്‍ത്തി പറയുന്ന ധ്യാനിന്‍രെ അഭിമുഖങ്ങളെല്ലാം പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്. ബിഹൈന്‍വുഡ്‌സിന് മിക്ക ഇന്റര്‍വ്യൂവുകളും ധ്യാന്‍ നല്‍കാറുണ്ട്. ഇപ്പോഴിതാ താന്‍ നല്‍കിയ അഭിമുഖത്തില്‍ കുടുംബത്തെ പറ്റി ധ്യാന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ദ നേടുകയാണ്. കോളേജില്‍ നല്ല ഉഴപ്പുള്ള വ്യക്തിയായിരുന്നു താനെന്ന് താരം പറഞ്ഞിട്ടുണ്ട്.

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ധ്യാന്‍ ശ്രീനിവാസനും അര്‍പ്പിതയും വിവാഹം കഴിച്ചത്. ഇപ്പോഴും വളരെ സന്തോ ഷത്തിലാണ് ഇരുവരും കഴിയുന്നത്. ഭാര്യ വളരെ പെര്‍ഫെക്ട് ആണെന്നും എല്ലാവരും ഇഷ്ടപ്പെടുന്ന ക്യാരക്ടര്‍ ആണ് അര്‍പ്പിതയു ടെയത് എന്നും താരം പറയുന്നു. തന്നോടുള്ള ചില കാര്യങ്ങള്‍ ഒഴിച്ചാല്‍ അര്‍പ്പിത സൂപ്പറാണെന്നും താരം പറയുന്നു. അര്‍പ്പിത യ്ക്ക് തന്റെ മുന്‍കാല പ്രണയത്തെ പറ്റി അറിയാനമായിരുന്നുവെന്നും പലപ്പോഴും ബ്രേക്കപ്പ് ആകേണ്ട പല സന്ദര്‍ഭങ്ങളിലും അര്‍പ്പിത തനിക്കൊപ്പം തന്നെ നിന്നിരുന്നുവെന്നും താരം പറയുന്നു.

മകള്‍ നല്ല കുസൃതിയാണെന്നും താരം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മുന്‍പ് തന്നെ അച്ഛന്‍ വീട്ടില്‍ നിന്ന് പുത്താക്കിയ സംഭവത്തെ പറ്റി ധ്യാന്‍ പറയുകയാണ്. താന്‍ ചെന്നൈയിലാണ് പഠിച്ചത്. കോളേജില്‍ താനങ്ങനെ പോകാറില്ലായിരുന്നു. പിന്നീട് അച്ഛനും അമ്മയും മൂന്നര വര്‍ഷത്തിന് ശേഷം അതറിഞ്ഞു. പിന്നീട് വീട്ടിലേയ്ക്കു പോകാനായി അച്ഛനും അമ്മയും വന്നു.

കോളേജിലുള്ളവര്‍ അച്ഛനെയും അമ്മയേയും നന്നായി ഉപദേശിച്ചിരുന്നു. നല്ല ദേഷ്യത്തിലാണെങ്കിലും അച്ഛന്‍ അന്ന് എന്നോട് ഒന്നും സംസാരിച്ചിരുന്നില്ല. പിന്നീട് വീട്ടിലെത്തി രണ്ട് ദിവസങ്ങള്‍ക്കകം എന്നെ വീട്ടില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ആ സംഭവം അച്ഛന്‍ മറന്നാലും ഞാന്‍ മറക്കില്ലെന്നും താരം പറയുന്നു. ഞാന് നല്ല ഭര്‍ത്താവും മകനുമല്ലെന്നും താരം പറയുന്നു.