
തെന്നിന്ത്യന്‍ നടി ഇലിയാന അമ്മയായി, ഗര്‍ഭിണിയായതിന് ശേഷം കാമുകനുമായി രഹസ്യ വിവാഹം; ആശംസകളുമായി താരങ്ങള്‍
നടി ഇലിയാന മലയാളത്തില്‍ അഭിനയിച്ചിട്ടില്ല എങ്കിലും മലയാളികളുടെയും ഇഷ്ടപ്പെട്ട താരമാണ്. തമിഴ്, തെലുങ്ക്. കന്നഡ, ഹിന്ദി ചിത്രങ്ങളിലെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. ഏറെ നാളായി താന്‍ ഗര്‍ഭിണിയാണെന്നും പുതിയ ഒരാളെ വെയിറ്റ് ചെയ്തിരി ക്കുകയാണെന്നും താരം പറഞ്ഞത് വളരെ വൈറലായി മാറിയിരുന്നു താരം നിലിവില്‍ വിവാഹം കഴിച്ചിരുന്നില്ല. പിന്നെ എങ്ങ നെയാണ് ഗര്‍ഭിണി ആയതെന്നും കുഞിഞ്ഞിന്‍രെ പിതാവ് ആരാണെന്നും താരത്തോട് ആരാധകര്‍ ചോദിച്ചിരുന്നവങ്കിലും താരം പ്രതികരിച്ചിരുന്നില്ല. പിന്നീട് മുഖം വ്യക്തമാകാത്ത തരത്തില്‍ തന്റെ പങ്കാളിയുടെ മുഖം താരം കാണിച്ചിരുന്നു.

bതാന്‍ എങ്ങനെയുള്ള ഒരമ്മയാകുമെന്ന കാര്യം തനിക്കറിയില്ലെന്നും ആകെ അറിയാവുന്നത് ഈ ചെറിയ മനുഷ്യനെ താന്‍ സ്‌നേഹി ക്കുന്നുവെന്നുമാണ് ഒരിക്കല്‍ ഇല്യാന ഗര്‍ഭകാല ചിത്രം പങ്കുവച്ച് കുറിച്ചത്. തളര്‍ന്നു നിന്നപ്പോഴെല്ലാം തന്നെ ചേര്‍ത്തു പിടിച്ചയാളാണ് തന്റെ പങ്കാളിയെന്നും ഇല്യാന കുറിച്ചിരുന്നു. പലരും കത്രീന കൈഫിന്‍രെ സഹോദരനാണ് ഇലിയാനയുടെ കുട്ടിയുടെ പിതാവ് എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇരുവരും പ്രണയിക്കുകയും ശേഷം വേര്‍ പിരിയുകയും ചെയ്തു.

പിന്നീട് ഓസ്‌ട്രേലിയന്‍ ഫോട്ടോഗ്രാഫറുമായി താരം പ്രണയത്തിലായിരുന്നെങ്കിലും ഈ റിലേഷനും താരം അവസാനിപ്പിച്ചിരുന്നു. അടുത്തിടെ തന്റെ പങ്കാളി ആരാണെന്ന് താരം തന്നെ കാട്ടി തന്നിരുന്നു. മിഖായേല്‍ ഡോളന്‍ ആണ് ഇലിയാനയുടെ കാമുകന്റെ പേര്. ഇപ്പോഴിതാ ഇരുവര്‍ക്കും മകന്‍ ജനിച്ചിരിക്കുകയാണ്. കോ ഫിനിക്സ് ഡോളന്‍ എന്നാണ് മകന് ഇരുവരും പേരിട്ടിരിക്കുന്നത്. താന്‍ ഗര്‍ഭിണിയായ വിവരം ഏപ്രിലിലാണ് ഇല്യാന പങ്കിടുന്നത്.

പിന്നാലെ മെയ്യില്‍ കാമുകനുമായി വാവഹം കഴിച്ചിരുന്നു ഇലിയാന. ഗര്‍ഭിണിയായതിന് ശേഷമായിരുന്നു ഇലിയാനയുടെ വിവാ ഹം. ആദ്യം പരമ രഹസ്യമാക്കി വെച്ചെങ്കിലും വിവാഹത്തോടെ തന്റെ കാമുകനാരാണെന്ന് താരം വെളിപ്പെടുത്തിയിരുന്നു. രഹസ്യ വിവാഹമാണ് താരം നടത്തിയത്. ഇപ്പോഴിതാ ആദ്യ കണ്‍മണി എത്തിയ സന്തോഷത്തിലാണ് ഇലിയാന. താരങ്ങളായ ഹുമ ഖുറേഷി, ആതിദ്യ ഷെട്ടി തുടങ്ങിയവരെല്ലാം താരത്തിന് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.