ഒടുവില്‍ മിസ്റ്ററി മാനെ പരിചയപ്പെടുത്തി ഇലിയാന, കുഞ്ഞിന്റെ പിതാവ് ഇദ്ദേഹമാണ്; ഗര്‍ഭിണിയായ ഇലിയാനയും പങ്കാളിയുമായുള്ള ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

തെന്നിന്ത്യന്‍ താര സുന്ദരിയാണ് ഇലിയാന ഡിക്രൂസ. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലെല്ലാം തിളങ്ങിയ നടി യാണ് ഇലിയാന. സിനിമയ്ക്കുപരി മോഡലുമാണ് ഇലിയാന. ഫോട്ടോ ഷൂട്ട് ചിത്രങ്ങളെല്ലാം താരം പങ്കിടാറുണ്ട് ബോളിവുഡ് നടന്‍മാര്‍ക്കൊപ്പം വരെ ഗോസിപ്പുകള്‍ വന്ന നടിയാണ് ഇലിയാന. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് താരം അമ്മയാകാന്‍ പോകു ന്നുവെന്ന വാര്‍ത്ത പങ്കിട്ടത്.

ആരാധകര്‍ അത് സന്തോഷത്തോടെ ഏറ്റെടുത്തുവെങ്കിലും വിവാഹം കഴിക്കാത്ത ഇലിയാനയുടെ കുട്ടിയുടെ അച്ഛന്‍ ആരാണെന്ന ചോദ്യം ഉയര്‍ന്നു വന്നു. എന്നാല്‍ താരം സറോഗസി വഴിയോ അതോ കുഞ്ഞിനെ അഡോപ്റ്റ് ചെയ്യുകയോ മറ്റോ ആണെന്ന് വിചാരി ച്ചെങ്കിലും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തന്റെ വീര്‍ത്ത വയറുമായി താരം ചിത്രം പങ്കിട്ടതോടെ എല്ലാവര്‍ക്കും താരം ഗര്‍ഭിണിയാണെന്ന വിവരം ശരിയാണെന്ന് മനസിലായി.

ഓസ്ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍ ആന്‍ഡ്ര്യു നീബോണുമായി ഇല്യാന പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരായെന്നും പിന്നീട് അവര്‍ പിരിഞ്ഞെന്നുമൊക്കെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നീട് നടി കത്രീനയുടെ സഹോദരനുമായി പ്രണയത്തിലാവു കയും ചെയ്തു. താരം കാമുകനെ പറ്റി പറഞ്ഞിരുന്നു. കാമുകന്റെ അവ്യക്തമായ ചിത്വും താരം പങ്കിട്ടിരുന്നു.

തന്റെ സന്തോഷത്തിലും സങ്കടത്തിലുമെല്ലാം ഇദ്ദേഹമുണ്ടായിരുന്നുവെന്നും കത്രീന പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ കുട്ടിയുടെ പിതാവാരാണെന്ന് വെളിപ്പെടുത്തുകയാണ് താരം. പങ്കാളിക്കാപ്പമുള്ള ഡേയ്റ്റ് നൈറ്റിന്റെ ചിത്രമാണ് താരം പങ്കിട്ടത്. അദ്ദേഹ ത്തിന്റെ ജോലി എന്താണെന്നും നിങ്ങള്‍ വിവാഹം കഴിച്ചോ എന്നുമൊക്കെ താരത്തോട് ആാധകര്‍ ചോദിക്കുന്നുണ്ട്. മിസ്റ്ററി മാന്‍ സൂപ്പറാണെന്നും നല്ല യോജിച്ച പങ്കാളിയാണെന്നും താരം പറയുന്നു.

Comments are closed.