എനിക്ക് നിങ്ങളെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും എലിസബത്ത് എന്നോട് പറഞ്ഞിരുന്നു. മറ്റൊരാളെ കണ്ടെത്തുവെന്നും താന്‍ പറഞ്ഞു, പെണ്ണ് കാണലിന് പകരം ആണു കാണലാണ് ഞങ്ങളുടെ വിവാഹത്തില്‍ നടന്നത്; ബാലയും എലിസബത്തും പറയുന്നു

കഴിഞ്ഞ കുറച്ച് ദിവസങ്ങളാായി സോഷ്യല്‍ മീഡിയ ട്രോളുകളിലും വാര്‍ത്തകളിലും വീണ്ടും ബാല സംസാര വിഷയമായിരിക്കു കയാണ്. ചെകുത്താന്‍ എന്ന യൂ ട്യൂബറുടെ മോശം വാക്കുകള്‍ താരങ്ങള്‍ക്കെതിരെയും തന്റെ ഭാര്യയ്‌ക്കെതിരെയുമൊക്കെ പറ ഞ്ഞിരുന്നു. അതിനെതിരെയാണ് ബാല യൂ ട്യൂബറുടെ ഫ്‌ളാറ്റില്‍ പോവുകയും താക്കീത് നല്‍കുകയുെം ചെയ്തത്. ബാല വളരെ മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. കാരണം, ബാലയുടെ ആദ്യ വിവാഹ ജീവിതം തന്നെ ആയിരുന്നു. രണ്ടാം ഭാര്യ എലിസബത്തും ആരാധകരുടെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ ബാലയും എലിസബത്തും കണ്ടു മുട്ടിയതിനെ പറ്റിയും വി വാഹം കഴിച്ചതിനെ പറ്റിയും തുറന്ന് പറയുകയാണ് ഇരുവരും.

മനോരമയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും സംസാരിക്കുന്നത്. ബാലയെ താനാണ് ആദ്യം പ്രപ്പോസ് ചെയ്തതെന്ന് തുറന്ന് പറയുകയാണ് എലിസബത്ത്. ആദയ ഭാര്യ അമൃതയുമായി വിവാഹ മോചനം കഴിഞ്ഞ് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എലിസബ ത്തുമായി ബാല വിവാഹം കഴിക്കുന്നത്. ഒരു ചാരിറ്റി പരിപാടിയില്‍ വെച്ചാണ് ഞങ്ങള്‍ ആദ്യം കാണുന്നതെന്നാ്ണ് ബാല പറയു ന്നത്. പിന്നീട് എലിസബത്ത് തന്നെയാണ് ഇങ്ങോട്ട് തന്നെ പ്രപ്പോസ് ചെയ്തത്‌. എനിക്ക് നിങ്ങളെ ഇഷ്ടമാണെന്നും വിവാഹം കഴിക്ക ണമെന്നും എലിസബത്ത് എന്നോട് പറഞ്ഞിരുന്നു. എന്നെക്കാള്‍ വെറെ നല്ല ആളുകള്‍ നാട്ടിലുണ്ടെന്നും മറ്റൊരാളെ കണ്ടെത്തു വെന്ന് താന് എലിസബത്തിനോട് പറഞ്ഞു. എന്നാല്‍ എനിക്ക് നിങ്ങള്‍ തന്നെ വേണം എന്നായിരുന്നു എലിസബത്തിന്റെ മറുപടി.

സാധാരണ എല്ലാ സ്ഥലത്തും പെണ്ണുകാണല്‍ ചടങ്ങായിരുന്നെങ്കില്‍ ഞങ്ങളുടേത് ആണു കാണല്‍ ആയിരുന്നു. എലിസബത്തിന്റെ അച്ഛനും അമ്മയും ഞങ്ങളുടെ വീട്ടില്‍ വന്നു. കണ്ട് സംസാരിച്ചു. രണ്ടു കുടുംബങ്ങള്‍ക്കും പരസ്പരം ഇഷ്ടപ്പെട്ടുവെന്നും അങ്ങനെ വിവാഹത്തിലേക്ക് കടക്കുകയായിരുന്നുവെന്നും ബാല പറയുന്നു. എലിസബത്തിന് ഞാന്‍ അഭിനയിച്ച ബിഗ് ബി സിനിമ വലിയ ഇഷ്ടമായിരുന്നുവെന്നും പക്ഷേ ഞാന്‍ അഭിനയിച്ച പ്രണയ പാട്ടുകളൊന്നും എലിസബത്തിന് ഇഷ്ടമെല്ലെന്നും ബാല പറയുന്നു.

എലിസബത്ത് വളരെ പോസസീവാണെന്നും ബാല പറയുന്നു. കുന്ദംകുളം സ്വദേശിയയ എലിസബത്തിന്റെ അച്ഛന്‍ അമ്മ ഉദയനും അമ്മ എസ്തറും കോളേജ് പ്രൊഫസര്‍മാരായിരുന്നു. രണ്ട് ചേട്ടന്മാരുണ്ട്. അവരും ഡോക്ടര്‍മാരാണ്. കല്യാണം കഴിഞ്ഞ സമയത്ത് ബാലച്ചേട്ടനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് കമന്റുകള്‍ കാണുമ്പോള്‍ വലിയ വിഷമം തോന്നിയിട്ടുണ്ട്. ഇപ്പോള്‍ അതൊന്നും താന് പ്രശ്‌നമാക്കി എടുക്കാറില്ലെന്നും എലിസബത്ത് പറയുന്നു.

Articles You May Like

Comments are closed.