ബാലയ്ക്ക് സര്‍ജറി ഫിക്‌സ് ചെയ്തിന് പിന്നാലെയാണ് ഭയങ്കരമായിട്ടും ബ്ലീഡിങ് ഉണ്ടാകുന്നത്. ഭയങ്കര ക്രിട്ടിക്കല്‍ കണ്ടീഷനിലേക്ക് പോയി, ആ സമയം ഞാനാകെ തകര്‍ന്നു പോയി; എലിസബത്ത്

ബിഗ് ബിയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് ബാല. പിന്നീട് നിരവധി മലയാള സിനിമകളില്‍ ബാല നായകനും പ്രതി നായകനുമൊക്കെയായി മാറി. അടുത്തിടെയാണ് കരള്‍ രോഗത്തെ തുടര്‍ന്ന് ബാല കരള്‍ രോഗത്തെ തുടര്‍ന്ന് തീര്‍ത്തും അവശ നിലയില്‍ ആയതും മരണത്തെ മുഖാ മുഖം കണ്ട് തിരികെ എത്തിയതും. നിരവധി പേരാണ് ബാലയ്ക്കായി അന്ന് പ്രാര്‍ത്ഥിച്ചത്. ഒടുവില്‍ ബാല പൂര്‍ണ്ണ ആരോഗ്യത്തോട തിരിച്ചെത്തി. അതിന് ബാലയും അമ്മയുമൊക്കെ നന്ദിയും പറഞ്ഞിരുന്നു. ബാലയെ പോലെ തന്നെ ബാലയുടെ ഭാര്യ എലിസ ബത്തും ആരാധകരുടെ പ്രിയപ്പെട്ടതാണ് ഡോക്ടറാണ് എലിസബത്ത്. അമൃതയുമായി പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും പിന്നീട് ആ ബന്ധം വലിയ പരാജയമായി മാറി.

ഒടുവില്‍ അത് വിവാഹ മോചനത്തിലേയ്ക്കും എത്തി. മകളെ എപ്പോഴും താന്‍ മിസ് ചെയ്യാറുണ്ടെന്നും മരണ ത്തെ മുഖാമുഖം കണ്ട സമയത്ത് മകള് കാണാന്‍ വന്നതിനെ പറ്റിയുമൊക്കെ താരം തുറന്ന് പറഞ്ഞിരുന്നു. അമൃത യുമായി വേര്‍ പിരിഞ്ഞ് നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് എലിസബത്തിനെ ബാല വിവാഹം ചെയ്യുന്നത്. അടു ത്തിടെയാണ് തങ്ങളുടെത് പ്രണയ വിവാഹമായിരുന്നുവെന്നും എലിസബത്താണ് തന്നെ പ്രപ്പോസ് ചെയ്തതെന്നും താരം തുറന്ന് പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെയാണ് എലിസബത്ത് തന്നെ പ്രപ്പോസ് ചെയ്തത്. അപ്പോള്‍ വേണ്ട എന്ന് തന്നെയാണ് പറഞ്ഞതെന്നും പിന്നീട് വീട്ടുകാരോക്കെ ആലോചിച്ച് എലിസബത്തിന്റെ വീട്ടുകാര്‍ തന്റെ വീട്ടില്‍ വന്നുവെന്നും അങ്ങനെയാണ് വിവാഹം നടന്നതെന്നും ബാല പറഞ്ഞിരുന്നു.

ഇപ്പോഴിതാ ബാലയ്ക്ക് രോഗം ഗുരുതരമായ അവസ്ഥയെ പ്റ്റിയും ആ ദിവസങ്ങളെ പറ്റിയും തുറന്ന് പറയുകയാണ് എലിസബത്ത്. എംബിബിഎസ് പഠനസമയത്ത് പേഷ്യന്റ്സിന് ഓപ്പറേഷനും മറ്റുമായി കണ്‍സെന്റ് വാങ്ങുന്നത് ചെയ്തിട്ടുണ്ട്. അതൊക്കെ ഒരു ഡോക്ടറിന്റെ സൈഡില്‍ നിന്നും ചെയ്യുന്ന ഫീല്‍ ആയിരുന്നു. എന്നാല്‍ പുള്ളിക്ക് വേണ്ടി അത് ഞാന്‍ എഴുതിക്കൊടുക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയതല്ല.ആശുപത്രിയിലായ സമയത്ത് ബിപി ഭയങ്കര ലോ ആണ്, നല്ല റിസ്‌കുണ്ട് എന്നൊക്കെ ഡോക്ടര്‍മാര്‍ എന്നോട് വന്നു പറയുമായിരുന്നു. പിന്നാലെ പുള്ളിക്ക് സര്‍ജറി ഫിക്സ് ചെയ്തു. അതിനിടയിലാണ് ഭയങ്കര ബ്ലീഡിങ് ഉണ്ടാകുന്നതും ഭയങ്കര ക്രിട്ടിക്കല്‍ കണ്ടീഷനിലേക്ക് പോകുന്നത്.

ഈ സമയത്ത് സുഹൃത്തുക്കളും ബന്ധുക്കളും എല്ലാവരും വീട്ടിലേക്ക് പോയിരുന്നു. ഞാനും ബാല ചേട്ടന്റെ സഹായിയും മാത്രമാണ് ഉണ്ടായിരുന്നത്. ബാലയ്ക്ക് രാത്രിയിലാണ് ഭയങ്കര ബ്ലീഡിങ് വന്നത്. വളരെ സീരിയസ് ആയിരുന്നു. ബാലയുടെ വീട്ടില്‍ എങ്ങനെ അറിയിക്കും എന്നൊക്കെ ഓര്‍ത്തപ്പോള്‍ താന്‍ ആകെ തകര്‍ന്നു പോയി. ബാലയുടെ അമ്മ പ്രായമായ സ്ത്രീ ആണ് .അതൊക്കെ ഓര്‍ത്തായിരുന്നു എനിക്ക് ടെന്‍ഷന്‍ എന്നും എലിസബത്ത് പറയുന്നു. നന്മ മനസ്സില്‍ ഉള്ളവര്‍ക്ക് മരണഭയം വേണ്ടതില്ല.

നമ്മുടെ ശരീരത്തിന്റെ രാജാവ് നമ്മള്‍ തന്നെയാണ്. എല്ലാദിവസവും സന്തോഷത്തോടെ ജീവിക്കുക എന്നതാണ് ബാല വലുതായി കാണുന്നത്. കോടികള്‍ അക്കൗണ്ടില്‍ വച്ചു കൊണ്ട് ഇരുന്നിട്ട് കാര്യമില്ല. അത് മറ്റുള്ളവര്‍ക്ക് നല്‍കുമ്പോള്‍ ആണ് നമ്മള്‍ കോടീശ്വരന്മാര്‍ ആകുന്നത്. ജീവിതത്തില്‍ നല്ലതുവരുമ്പോള്‍ പഴയകാര്യങ്ങള്‍ മറക്കരുതെന്നും ബാല പറയുന്നു. മരണം വരെ എത്തിയതാണ്. പക്ഷേ മരണത്തില്‍നിന്നും എന്നെ രക്ഷിക്കുന്നതില്‍ എലിസബത്തും കൂടെ ഉണ്ടായിരുന്നുവെന്ന് ബാല പറയുന്നു.

Comments are closed.