നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷം കുഞ്ഞാത്തോലും ജാനകിക്കുട്ടിയും കണ്ടുമുട്ടി. എന്ന് സ്വന്തം ജാനകിക്കുട്ടിയില്‍ കുഞ്ഞാത്തോലായി എത്തിയ പൂച്ചക്കണ്ണുള്ള സുന്ദരി ചഞ്ചലിനെ ഇപ്പോള്‍ കണ്ടോ?; നടി ചഞ്ചലിന്റെ ഇപ്പോഴത്തെ ജിവിതം

മലയാളികളുടെ മനസില്‍ അന്നും ഇന്നും എന്നും തങ്ങി നില്‍ക്കുന്ന സിനിമയാണ് ഹരിഹരന്റെ
സംവിധാനത്തില്‍ 1998ല്‍ പുറത്തിറങ്ങിയ എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമ. ആ സിനിമയിലൂടെ മലയാളി മനസില്‍ ഇടം നേടിയ താരമായിരുന്നു ചഞ്ചല്‍. സിനിമയില്‍ കുഞ്ഞാത്തോല്‍ എന്ന യക്ഷിയായിട്ടായിരുന്നു താരത്തിന്റെ വരവ്. പൂച്ചക്കണ്ണുമായി മുറുക്കാന്‍ ചവയ്ക്കു ന്ന വെള്ള കസവുസാരിയില്‍ അതി സുന്ദരിയായി കുട്ടി ജോമോളുടെ അടുത്ത് വരുന്ന കുഞ്ഞാത്തോലിനെ ആര്‍ക്കും മറക്കാനാ കില്ല. നടിക്കുപരി നല്ല ക്ലാസിക്കല്‍ ഡാന്‍സറുമായ ചഞ്ചല്‍ പിന്നീട് ഓര്‍മ്മച്ചെപ്പ്, ഋഷിവംശം തുടങ്ങിയ സിനിമകളുള്‍പ്പടെ ചില ചിത്രങ്ങളുടെ ഭാഗമായി പിന്നീട് താരം തന്റെ നൃത്ത കലയെ പരിപോഷിപ്പിക്കാനും പ്രോഗ്രാമുകള്‍ക്കുമായി പല രാജ്യങ്ങളിലുമായിരുന്നു.

ഇപ്പോഴിതാ അന്നത്തെ കുഞ്ഞാത്തോലും ജാനകിക്കുട്ടിയും എന്ന് സ്വന്തം ജാനകിക്കുട്ടിയില ജോമോളും ചഞ്ചലും കണ്ടു മുട്ടിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സിനിമയിലെ ആ സൗഹൃദം പിന്നീട് ജിവിതത്തിലും ജോമോളും ചഞ്ച ലും പകര്‍ത്തിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അനവരരവരുടെ കരിയറിലേയ്ക്കും ജീവിതത്തിലേയ്്ക്കും മാറിയ പ്പോള്‍ ആ സൗഹൃദം അവസാനിച്ചു. ഇപ്പോഴിതാ നീണ്ട 25 വര്‍ഷങ്ങള്‍ക്കിപ്പുറം ചഞ്ചലും ജോമോളും കണ്ടു മുട്ടിയിരിക്കുകയാണ്.

1998ലെ ചിത്രവും 2023ലെ ചിത്രവും പങ്കുവച്ച് ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ വൈറലായി രിക്കുകയാണ്. ആരാധകരും തങ്ങളുടെ പ്രിയപ്പെട്ട നായിക എവിടെയായിരുന്നുവെന്ന് ഇപ്പോള്‍ അന്വേഷിക്കുകയാണ്. സിനിമയല്ല ഡാന്‍സാണ് തന്റെ കരിയര്‍ എന്ന് മനസിലാക്കിയ ചഞ്ചല്‍ വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം അമേരിക്കയിലേയ്ക്ക് പോവുകയാ യിരുന്നു. പിന്നീട് നൃത്ത വിദ്യാലയം തുടങ്ങുകയും അവിടെ തന്നെ സെററിലാവുകയുമായിരുന്നു,

സിനിമ കരിയര്‍ പിന്നീട് തെരെഞടുക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് താരം പറഞ്ഞത്. രണ്ടു മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം നൃത്ത വിദ്യാലയവും ഡാന്‍സ് പ്രോഗ്രാമുകളുമൊക്കെയായി അമേരിക്കയിലെ ജീവിതം ആസ്വദിക്കുകയാണ് ചഞ്ചല്‍. നീഹാര്‍, നിള എന്നാണ് താരതതിന്‍രെ മക്കളുടെ പേര്. കുഞ്ഞാത്തോല്‍ ഇന്നും വളരെ സുന്ദരിയായി തന്നെയാണെന്നാണ് ചിത്രത്തിന് താഴെ ആരാധകരും കമന്റു ചെയ്യുന്നത്.

Comments are closed.