
ഫഗദ് ജീവിച്ചു വന്ന രീതികളിലേയ്ക്ക് കടന്നു വന്ന നസ്രിയ അവന്റെ ജീവിതം തന്നെ മാറ്റി മറിച്ചു; ഫാസില്‍
നസ്രിയയും ഫഗദും രണ്ടും മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളും താര ദമ്പതികളുമാണ്. ബാംഗ്‌ളൂര്‍ ഡേയ് സിന്റെ സമയത്താണ് ഫഗദും നസ്രിയയും പ്രണയത്തിലാകുന്നത്. പിന്നീട് ഇരുവരും വിവാഹം കഴിക്കുകയുമായിരുന്നു. ഇരുവരും തമ്മില്‍ പന്ത്രണ്ട് വയസിന് ഡിഫറന്‍സ് ഉണ്ട്. എങ്കിലും അതൊന്നും ഇവരുടെ വിവാഹ ബന്ധത്തിനോ ഇരുവരും തമ്മിലുള്ള സ്‌നേഹത്തിനോ തടസമല്ല. വിവാഹത്തിന് ശേഷം നസ്രിയ നാല് വര്‍ഷത്തോളം അഭിനയത്തില്‍ നിന്ന് മാറി നിന്നിരുന്നു. പിന്നീട് സിനിമയില്‍ സജീവമായി, തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലെല്ലാം താരം സജീവമായിരുന്നു.

മുന്‍പ് തന്റെ മരുമകളായ നസ്രിയയെ സംവിധായകന്‍ ഫാസില്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. സിനിമയില്‍ ആദ്യം ഫഗദിന്റെ വരവ് വലിയ പരാജമായിരുന്നെങ്കിലും പിന്നീട് വന്‍ തിരിച്ചു വരവാണ് താരം നടത്തിയത്. നസ്‌റിയ വന്നതിന് ശേഷ മാണ് ഫഗദിന്‍രെ ജീവിതത്തില്‍ അടുക്കും ചിട്ടയും വന്നത്. എന്റെ രണ്ട് പെണ്‍മക്കളുമായി വളരെ സൗഹൃദമാണ് നസ്രിയ നസ്രിയ ഒരുതാരമാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല.

വളരെ സാധാരണമായി ജീവിക്കുന്ന കുട്ടിയാണ് നസ്രിയ. നസ്രിയയെ പോലെ ഒരു കുട്ടിയെ മരുമകളായി കിട്ടിയതില്‍ വളരെ സന്തോഷിക്കുന്നുണ്ടെന്നും ഫാസില്‍ പറഞ്ഞു. ഓടി നടന്ന സിനിമ ചെയ്യില്ലെന്നും സിനിമയോട് നല്ല ഡെഡിക്കേഷന്‍ ആണെന്നും ചില സിനിമകള്‍ ചെയ്യുന്നത് നമ്മളോട് ചോദിക്കുമെന്നും ഫാസില്‍ പറയുന്നു. ഫഹദ് ജീവിച്ചുവന്ന ജീവിത സാഹചര്യത്തിലേയ്ക്ക് കടന്ന് വന്ന നസ്രിയ അവന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. രണ്ടുപേരും തമ്മില്‍ നല്ല സിങ്കാണ് ഉള്ളത്.

രണ്ടുപേരും സിനിമകള്‍ തെരെഞ്ഞെടുക്കുന്നതിന് എക്‌സൈറ്റ് ചെയ്യിക്കുന്ന കഥാപാത്രങ്ങളാകാണം. അത് രണ്ട് പേര്‍ക്കും ഉണ്ട്. ഫഗദിനെ എല്ലാ കാര്യത്തിലും വളരെ സൂക്ഷ്മഎപ്പോമായി നിരീക്ഷിക്കുകയും അതിനൊപ്പം എപ്പോഴും കൂടെ ഉണ്ടാകുന്ന ജീവിത പങ്കാളിയുമാണ് നസ്രിയ. ഫഗദിന്് നല്ല ഭാര്യയും ഞങ്ങള്‍ക്ക് നല്ല മരുമകളുമാണ് നസ്രിയയെന്നും ഫാസില്‍ കൂട്ടി ചേര്‍ക്കുന്നു.