എനിക്കവളെ കാണണമെന്നുണ്ട്. എന്നാല്‍ വീട്ടിലേയ്ക്ക് ആരെയും കയറ്റില്ല, വീട് പൂട്ടി അകത്തെ ബെഡ് റൂമില്‍ ഇരിക്കും. ആര് വിളിച്ചാലും വരില്ല;കനകയെ പറ്റി ഗംഗൈ അമരന്‍

മലയാളം, തമിഴ് സിനിമകളില്‍ സജീവ സാന്നിധ്യമായി മാറിയ നടിയാണ് കനക. ദേവിക എന്ന തമിഴ് നടിയുടെ മകലായ കനക കൗമാര പ്രായത്തില്‍ തന്നെ സിനിമയിലെത്തിയിരുന്നു. ഗംഗൈ അമരന്‍ സംവിധാനം ചെയ്ത കര ഗാട്ടക്കാരന്‍ എന്ന സിനിമയിലൂടെയാണ് കനക അഭിനയത്തിലേയ്ക്ക് കാലെടുത്ത് വയ്ക്കുന്നത് ആദ്യ സിനിമ തന്നെ വന്‍ ഹിറ്റായിരുന്നു. കരഗാട്ടക്കാരന്‍ കനക എന്നാണ് പിന്നെ കനക അറിയപ്പെട്ടിരുന്നത്. മകളെ വലിയ ഒരു നടിയാക്കാന്‍ വലിയ താല്‍പ്പര്യമായിരുന്നു അമ്മ ദേവികയ്ക്ക്, കനകയ്ക്കു അമ്മയായിരുന്നു എല്ലാം. ദേവിക യുടെ ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുമായിരുന്നു. അങ്ങനെയാണ് പിന്നീട് ദേവിക മകളുമായി ഒറ്റയ്ക്ക് താമസം തുടങ്ങിയത്.

ഗോഡ്ഫാദര്‍ എന്ന ചിത്രത്തിലൂടെ കനക മലയാള സിനിമയിലേയ്ക്കും എത്തിയിരുന്നു. ആ സിനിമയും വന്‍ ഹിറ്റായതോടെ വിയറ്റാനാം കോളനി, പിന്‍ഗാമി തുടങ്ങി അനേകം സിനിമകളില്‍ മുന്‍നിര താരങ്ങള്‍ക്കൊപ്പം കനക അഭിനയിച്ചു. അമ്മയുടെ മരണത്തോടെ കനക വല്ലാതെ തകര്‍ന്നു. അഭിനയം വിട്ട് കനക വീട്ടില്‍ ഒറ്റപ്പെട്ട ജീവിക്കാന്‍ തുടങ്ങി. വീട്ടില്‍ നിന്ന് പുറത്ത് വരാത്ത കനക മരിച്ചുവെന്ന് വരെ വാര്‍ത്തകള്‍ വന്ന് തുടങ്ങി, എന്നാല്‍ താന്‍ ജീവനോടെ ഉണ്ടെന്ന് കനക തന്നെ വെളിപ്പെടുത്തി രംഗത്തെത്തി.

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് കനകയുടെ വീടിന് തീപിടിക്കുകയും സാധനങ്ങള്‍ കത്തിനശിക്കുകയും ചെയ്തിരുന്നു. അന്ന് മാനസിക നില തെറ്റിയ പോലെ പെരുമാറിയ കനക വീട്ടില്‍ വന്ന പോലീസുകാരോടും ഫയര്‍ഫോഴ്‌സ് കാരോടും കയര്‍ത്ത് സംസാരിച്ചുവെന്നാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്. ഏറെ കാലമായിവീട്ടിനുള്ളില്‍ തന്നെ ആരോടും മിണ്ടാതെ ഏകാകിയായി കഴിയുകയാണ് കനക. നടി കുട്ടി പത്മിനിയും ചെയ്യാര്‍ ബാലുവും ബയില്‍ വന്‍ രംഗനാഥനുമെല്ലാം മുന്‍പ് തന്നെ കനകയെ പറ്റി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ കനകയെ സിനിമയിലേയ്ക്ക് കൈ പിടിച്ച് ഉയര്‍ത്തിയ ഗംഗൈ അമരന്‍ എന്ന സംവിധായകന്‍ കനകയെ പറ്റി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. കനകയെ വീട്ടില്‍ നിന്ന് പുറത്ത് കൊണ്ടു വരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആ ശ്രമങ്ങളെല്ലാം പാഴായി പോയി. കനകയെ ഒന്ന് രണ്ട് തവണ ഞാന്‍ ഫോണ്‍ വിളിച്ചിരുന്നു.എടുത്തില്ല. എനിക്കവളെ കാണണമെന്നുണ്ട്.

എന്നാല്‍ അവളുടെ വീടിന്റേ ഗേറ്റ് പുറത്ത് നിന്ന് പൂട്ടിയിട്ടിരിക്കുകയാണ്. വീട്ടില്‍ കയറാന്‍ പറ്റില്ല. വീട് പൂട്ടി അകത്തെ ബെഡ് റൂമില്‍ ഇരിക്കും. ആര് വിളിച്ചാലും വരില്ല. പാല്‍ക്കാരന്‍ പാല് വെച്ച് പോവും. അതെടുത്ത് അകത്തേക്ക് പോവും. ഭക്ഷണ കാര്യമൊക്കെ എങ്ങനെയാണെന്ന് അറിയില്ല. അവളോട് കുറച്ച് നേരം സംസാരിച്ച്, തമാശയൊക്കെ പറഞ്ഞ് ഒരുമിച്ച് ഭക്ഷണം കഴിക്കണമെന്ന് തനിക്ക്് ആഗ്രഹമുണ്ടെന്നും താരം പറഞ്ഞു.

Comments are closed.