നീ ധൈര്യമായിരിക്ക്. ഒന്നും പേടിക്കണ്ട, പഴയതിനേക്കാള്‍ മിടുക്കനായി തിരിച്ചുവരും ഞാന്‍ കൂടെ ഉണ്ട്്്. എല്ലാ സഹായവും ഞാന്‍ ചെയ്യാം; ആശ്വാസ വാക്കുകളും സഹായ ഹസ്തവുമായി മഹേഷ് കുഞ്ഞുമോനെ കാണാന്‍ ഗണേഷ് കുമാര്‍ എത്തി

കൊല്ലം സുധി മരിക്കാനിടയായ വാഹനാപകടത്തില്‍ പരിക്കേറ്റ ഡബ്ബിങ് ആര്‍ട്ടിസ്റ്റായ മഹേഷ് കുഞ്ഞു മോനെ കാണാന്‍ നടനും മുന്‍ മന്ത്രിയുമായിരുന്ന ഗണേഷ് കുമാര്‍ സാന്ത്വന വാക്കുകളും സഹായവുമേകാനായി എത്തി. അപകടത്തില്‍ താന്‍ പിന്‍സീറ്റിലായിരുന്നുവെന്നും ഉറക്കത്തിലാണ് അപകടം നടന്നതെന്നും തന്റെ മുഖം മുന്‍ സീറ്റിലേയ്ക്ക് ചെന്നിടിക്കുകയും മൂക്കിന് ചതവുണ്ടാവുകയും മുഖത്തിന്റെ ഇരു സൈഡിലെയും അസ്ഥികള്‍ തകരുകയും പല്ലുകള്‍ പോവുകയും കൈയ്ക്ക് പൊട്ടലുണ്ടായെന്നും മഹേഷ് ഗണേഷ് കുമാറിനോട് പറഞ്ഞു.

 

എന്റെ ശബ്ദം ഒരിക്കല്‍ പത്തനാപുരത്ത് വന്നപ്പോള്‍ മഹേഷ് അനുകരിച്ചിരുന്നുവെന്നും തനിക്ക് ഏറെ ബഹു മാനവും സ്‌നഹേവുമുള്ള കലാകാരനാണ് മഹേഷെന്നും ഞാന്‍ കഴിഞ്ഞ ദിവസം മഹേഷിന്‍രെ വീഡിയോ കണ്ടപ്പോള്‍ അമ്മയുടെ മീറ്റിങ്ങിനായ എറണാകുളത്ത് വന്നപ്പോള്‍ മഹഷിനെയും കാണണമെന്ന് തോന്നുകയും ഇവിടെ എത്തുകയുമായിരുന്നുവെന്നും താരം പറഞ്ഞു. മുഖത്തിന്റെ സൈഡില്‍ കമ്പി ഇട്ടിരിക്കുകയാണ്. ഇത്രയുമൊക്ക എനിക്ക് പറ്റിയുള്ളുവെന്നും തിരിച്ചുവരുമെന്നും ഒരു വര്‍ഷമായിട്ട് മാത്രമേ തനിക്ക് സ്്‌റ്റേജ് പ്രോഗ്രാമുകള്‍ കിട്ടിയിട്ടുള്ളുവെന്നും വീട് പണിയണമെന്നത് വലിയ ആഗ്രഹമായിരുന്നുവെന്നും വീടൊക്കെ ഉണ്ടാകുമെന്നും മഹേഷ് പറയുന്നു.

 

ചുണ്ടുകള്‍ കൂട്ടി മുട്ടില്ല. പല്ലുകള്‍ പോയതിനാല്‍ ലിക്വിഡ് ആയിട്ടുള്ള ഭക്ഷണമാണ് കഴിക്കുന്നതെന്നും തനിക്ക് ഇത്രയും സംഭവിച്ചുള്ളുവെന്നും കുറച്ച് കാലമായി റെസ്റ്റ് ഇല്ലാതെ ഓട്ടത്താലായിരുന്നുവെന്നും ഇപ്പോള്‍ റെസ്റ്റ് എടുക്കുന്നതായേ താന്‍ കണ്ടിട്ടുള്ളുവെന്നും മഹേഷ് പറയുന്നു. ഗണേഷ് കുമാര്‍ കുറെ യധികം സമയം മഹേ ഷിന്ററെ വീട്ടില്‍ ഉണ്ടായിരുന്നു. നീ ധൈര്യമായിരിക്കു. ഒന്നും വിഷമിക്കണ്ട. വേണ്ട ചികിത്സകളെല്ലാം ചെയ്യാമെന്നും എത്ര പൈസ ചിലവായെങ്കലും കുഴപ്പമില്ല.

 

 

എല്ലാം ഞാന്‍ നോക്കിക്കോളാമെന്നും അമൃത ആശുപത്രിയിലും മഠത്തിലും ബന്ധപ്പെട്ടവരുമായി ഞാന്‍ സംസാരിക്കാമെന്നും എനിക്ക് പരിചയമുള്ള ഒരു പ്ലാസ്റ്റിക് സര്‍ജന്‍ ഉണ്ടെന്നും അദ്ദേഹവുമായി സംസാരിക്കാ മെന്നും ഗണേഷ് കുമാര്‍ മഹേഷിനോട് പറഞ്ഞു. പല്ലുകളൊക്കെ നമ്മുക്ക് വയ്ക്കാമെന്നും അനാവിശ്യമായി എവിടെയെങ്കിലും പോയി ചികിത്സിക്കരുതെന്നും ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റിന് ശബ്ദം വളരെ പ്രധാനമാണെന്നും നാക്കും മൂക്കും ചുണ്ടും പല്ലുമൊക്കെ വളരെ ഫ്‌ലക്‌സിബിള്‍ ആവണെമെന്നും എന്ത് സഹായത്തിനും ഞാനുണ്ടാ കുമെന്നും വെറും വാക്കല്ല ഞാന്‍ പറയുന്നതെന്നും ഗണേഷ് കുമാര്‍ പറയുന്നു. മനുഷ്യന് നല്ല സമയവും മോശം സമയവുമുണ്ടെന്നും പോസിറ്റിവിറ്റി കൈവിടാതിരിക്കണമെന്നും എന്തിനും ഞാനുണ്ടാകുമെന്നും എല്ലാം പെട്ടെന്ന് ശരിയാകുമെന്നും മുഖ്യമന്ത്രിയോട് സംസാരിക്കാമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Comments are closed.