മകള്‍ക്ക് മൂന്ന് മാസം ആയപ്പോള്‍ മുതല്‍ ഞാന്‍ ജോലിക്ക് പോകാന്‍ തുടങ്ങിയിരുന്നു. എന്റെ സാഹചര്യങ്ങള്‍ ഇപ്പോള്‍ അവള്‍ക്കറിയാം, എനിക്കായി ചായ വരെ അവള്‍ ഉണ്ടാക്കി വയ്ക്കാറുണ്ട്; മകള്‍ കല്ലുവിനെ പറ്റി ഗായത്രി അരുണ്‍

ഏഷ്യാനൈറ്റിലെ വളരെ ഹിറ്റ് സീരിയലായിരുന്നു പരസ്പരം. ഹിന്ദി സീരിയലായിരുന്ന ദിയ ഓര്‍ ബാത്തി ഹം എന്ന സീരിയലിന്റെ റീമേക്കായിരുന്നു പസ്പരം. പരസ്പരത്തിലെ ദീപ്തി ഐപിഎസ് എന്ന കഥാ പാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗായത്രി അരുണ്‍. പിന്നീട് നിരവധി സിനിമകളിലും താരം അഭിനയിച്ചു. അവതാരിക എന്ന നിലയിലും താരം പ്രശസ്തി നേടി. ഇപ്പോള്‍ താരം വ്‌ളോഗറും കൂടിയാണ്. ഇപ്പോള്‍ എന്റെ അമ്മ സൂപ്പറാ എന്ന ഷോയിലെ അവതാരകയാണ് താരം. ഗായത്രിക്ക് കല്ലു എന്ന മകളുമുണ്ട്.

അമ്മയും മകളും തമ്മില്‍ നല്ല സുഹൃത്തുക്കളാണ്. ഇപ്പോള്‍ മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മകളെ പറ്റിയും മകളുടെ ജനനത്തെ പറ്റിയും തുറന്ന് പറയുകയാണ് ഗായത്രി. മകള്‍ എന്‍രെ സാഹചര്യങ്ങള്‍ മനസിലാക്കുന്ന ആളാണെന്നും താന്‍ ജോലിക്ക് പോയിട്ട് വരുമ്പോള്‍ അവള്‍ ചായ വരെ ഉണ്ടാക്കിയ വയ്ക്കുമെന്നും ഗായത്രി പറയുന്നു. അവള്‍ക്ക് മൂന്ന് മാസം ഉള്ളപ്പോല്‍ മുതല്‍ താന്‍ ജോലിക്ക് പോകാറുണ്ടായിരുന്നു.

ഇപ്പോഴും ഷോയ്ക്ക് പോകുമ്പോള്‍ മകളെ ഗ്രാന്റ് പേരന്റ്‌സിന് അടുത്താക്കിയാണ് പോകുന്നത്. പ്രസവം കുറച്ച് കോംപ്ലിക്കേറ്റഡ് ആയിരുന്നു. ഞാന്‍ മകളെ പ്രസവിക്കുന്നതിന് കുറച്ച് ദിവസം മുന്‍പ് വരെ ജോലിക്ക് പോകു മായിരുന്നു. ബസിലൊക്കെ ആയിരുന്നു ജോലിക്ക് പോയിരുന്നത്. ആഗസ്റ്റ് 11നാണ് എനിക്ക് ഡേയ്റ്റ് തന്നത്.

ഏഴാം തീയതി ലീവെടുക്കാമെന്നാണ് കരുതിയത്. എന്നാല്‍ ചെക്കപ്പിന് പോയപ്പോള്‍ ആഗസ്റ്റ് തുടക്കം തൊട്ട് ലീവെടുക്കാന്‍ പറഞ്ഞു. ആഗസ്റ്റ് ഏഴിന് തന്നെ എനിക്ക് പെയിന്‍ വന്നു. എന്നാല്‍ വേദന കുറെ സഹിച്ചിട്ടാ യിരുന്നു. രാത്രിയിലാണ് പ്രസവം നടന്നത്. അത് കൊണ്ട് തന്നെ രാത്രി ഉറക്കം ഇല്ലായിരുന്നു മകള്‍ക്ക്. അവള്‍ക്ക് മൂന്ന് മാസം തൊട്ട് അമ്മയുടെ കൈയ്യില്‍ അവളെ ഏല്‍പ്പിച്ചാണ് ജോലിക്ക് പോയത്. അതുകൊണ്ട് അമ്മയോടായിരുന്നു കൂടുതല്‍ അവള്‍ക്ക് അടുപ്പമെന്നും ഗായത്രി പറയുന്നു.

Comments are closed.