ഒടുവില്‍ തങ്ങള്‍ ആഗ്രഹിച്ചത് തന്നെ. പിറക്കാന് പോകുന്ന കുഞ്ഞ് ഏതാണെന്ന ജെന്‍ഡര്‍ റിവീലിലൂടെ തുറന്ന് പറഞ്ഞ് വിദ്യ ഉണ്ണി

നടിയായ ദിവ്യ ഉണ്ണിയെ പോലെ തന്നെ അനുജത്തി വിദ്യയും സിനിമയിലേയ്‌ക്കെത്തി. എന്നാല്‍ വിദ്യ സഹോദരിയെ പോലെ സിനിമയില്‍ വലിയ രീതിയില്‍ പ്രശസ്തി നേടിയില്ല. ഡോക്ടര്‍  ലൗ എന്ന സിനിമയിലൂടെയാണ് വിദ്യ ഉണ്ണി അഭിനയത്തിലേയ്ക്ക് വരുന്നത്. വളരെ ചുരുക്കം സിനിമകളില്‍ മാത്രമ താരം അഭിനയിച്ചുള്ളു. നടിക്കുപരി സഹോദരിയെ പോലെ തന്നെ നല്ല നര്‍ത്തകി യുമാണ് ദിവ്യ. എഞ്ചിനീയറിങ് പഠനം കഴിഞ്ഞ് സിനിമയിലെത്തിയ താരം പിന്നീട് ഏറെ താമസിക്കാതെ തന്നെ സിനിമ വിടുകയും വിവാഹം കഴിക്കുകയുമായിരുന്നു.

ചെന്നൈയില്‍ എഞ്ചിനീയറായ വ്യക്തിയെയാണ് താരം വിവാഹം കഴിക്കുന്നത്. ഇപ്പോഴിതാ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് താരം. അടുത്തിടെ താരത്തിന്റെ വള ക്കാപ്പ് നടത്തിയ ചിത്രങ്ങളെല്ലാം വൈറലായി മാറിയിരുന്നു. താരം തന്നെയാണ് കുറച്ച് നാളുകള്‍ക്ക് മുന്‍പ് റൗഡി ബേബി കമ്മിങ് സൂണ്‍ എന്ന പോസ്റ്റുമായി ഗര്‍ഭിണിയാണെന്ന വാര്‍ത്ത അറിയിച്ചത്. പിന്നീട് നിറ വയറില്‍ നൃത്തം ചെയ്യുന്നതും വ്യായാമം ചെയ്യുന്ന വീഡിയോയുമൊക്കെ താരം പങ്കിട്ടിരുന്നു.

ഇപ്പോഴിതാ താരം തന്റെ ജെന്‍ഡര്‍ റിവീല്‍ നടത്തുന്ന വീഡിയോ പങ്കിട്ടിരിക്കുകയാണ്. ആരാധകരും താരത്തിന് പെണ്‍ കുട്ടിയാ ണെന്നും ആണ്‍കുട്ടിയാണെന്നുമൊക്കെ പറഞ്ഞിരുന്നു. ജെന്‍ഡര്‍ റിവീലിന് നിറയെ പിങ്ക് ബലൂണുകളാണ് നിറഞ്ഞത്. അതിലൂടെ വിദ്യയ്ക്ക് പെണ്‍ കുട്ടി തന്നെയാണെന്ന് മനസിലാവുകയായിരുന്നു.

മകളാണ് പിറക്കാന്‍ പോകുന്നതെന്ന് അറിഞ്ഞതോടെ വിദ്യയും ഭര്‍ത്താവും സന്തോഷം അടക്കാനായില്ല. ഞങ്ങളുടെ സന്തോഷം നിങ്ങളുമായി പങ്കിടാന്‍ കഴിയുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും താരം കുറിച്ചിരുന്നു. വളരെ സര്‍പ്രൈസുകളും നിറഞ്ഞ ജെന്‍ഡര്‍ റീവില്‍ വീഡിയോ ആരാധകരും ഏറ്റെടുക്കുകയാണ്. ആരാധകരും വിദ്യയ്ക്കും ഭര്‍ത്താവിനും ആശംസകള്‍ നേരുക യാണ്.

Comments are closed.