സുരേഷ് ഗോപിയുടെ മകളുടെ ആഡംബര വിവാഹത്തിന് ഗുരുവായൂര്‍ ഒരുങ്ങി. വിവാഹത്തിന് മുന്നോടിയായി കണ്ണന് നിവേദ്യവുമായി സകുടുംബം എത്തി; വളരെ സന്തോഷമുണ്ടെന്നും വലിയ തിരക്കിലാണെന്നും ഗോകുല്‍

മലയാളികള്‍ക്ക്  ഇഷ്ട്ടപ്പെട്ട താരം തന്നെയാണ് സുരേഷ് ഗോപി. നാളെ വലിയ ഒരു കല്യാണം തന്നെയാണ് നടക്കാന്‍ പോകുന്നത്. മലയാളത്തിലെ വലിയ ഒരു താരത്തിന്റെയും അതിലുപരി രാഷ്ട്രീയ പ്രവര്‍ത്തക ന്റെയും മകളുടെ വിവാഹം ആണ് നടക്കാന്‍ പോകുന്നത്. സുരേഷ് ഗോപിയുടെ മക്കളില്‍ മൂത്തവളാണ് ഭാഗ്യ. അതുകൊണ്ട്് തന്നെ വലിയ സന്തോഷത്തിലാണ് താരം. ജനുവരി 17 ന് നടക്കുന്ന വിവാഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ്് പല സിനിമാ സീരിയല്‍ താരങ്ങളും പങ്കെടുക്കുന്നുണ്ട്. സഹോദരി ഭാവ്‌നിയും മകനും നടനുമായ ഗോകുലും മാധവുമെല്ലാം വലിയ ഉത്തരവാദിത്വത്തോടെയാണ് നടക്കുന്നത്. ഉത്സവം പോലെയാണ് ഭാഗ്യയുടെ വിവാഹം നടക്കാന്‍ പോകുന്നത്്. ഇപ്പോഴിതാ സഹോദരിയുടെ കല്യാണത്തെക്കുറിച്ചും വരനെക്കുറിച്ചും ഗോകുല്‍ സുരേഷ് മനസ് തുറക്കുകയാണ്.

മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ഗോകുല്‍ മനസ് തുറന്നത്. സഹോദരിയുടെ ല്യാണം വലിയ ഉത്തരവാദിത്വമാണ് നല്‍കിയിരിക്കുന്നതെന്നും വലിയ തിരക്കിലാണെന്നും താരം പറയുന്നു. വളരെ സന്തോഷം ഉണ്ട് ഇപ്പോഴെന്നും ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്നാണ് ഗോകുല്‍ പറയുന്നത്. റൂമുകള്‍ ബുക്ക് ചെയ്തത് പോലും അനുജത്തി ഉള്‍പ്പടെ ഞങ്ങള്‍ എല്ലാവരും ചേര്‍ന്നാണെന്നും ഗോകുല്‍ പറയുന്നു.ഏറെ കാലത്തിന് ശേഷം കുടുംബത്തില്‍ ഒരു കല്യാണം വരുന്നതാണ്. അത് ഭംഗിയായി പൂര്‍ത്തിയാക്കണം എന്നതാണ് തന്റെ കടമ എന്നാണ് ഗോകുല്‍ പറയുന്നത്.

അതേസമയം, അനുജത്തി വേറൊരു വീട്ടില്‍ പോകുന്നു എന്നൊരു വിഷമമില്ലെന്നും ഗോകുല്‍ പറയുന്നു. കാരണം ശ്രേയസിനേയും അദ്ദേഹത്തിന്റെ കുടുംബത്തെയും വര്‍ഷങ്ങളായി അറിയാം. ശ്രേയസ് ഏറെ നാളായി എന്‍രെയും ഭാഗ്യയുടെയും സുഹൃത്തായിരുന്നുവെന്നും അവരുടെ കുടുംബത്തെയും നല്ല രീതിയില്‍ അറിയാമെന്നും താരം പറയുന്നു. കുടുംബത്തില്‍ ഒരു മകന്‍ കൂടി വരുന്നു എന്നാണ് കരുതുന്നതെന്നും ഗോകുല്‍ പറയുന്നു. മാവേലിക്കര സ്വദേശികളായ ശ്രേയസും കുടുംബവും തിരുവനന്തപുരത്താണ് താമസം. അച്ഛന്‍ മോഹന്‍ എക്സ് മിലിറ്ററിയാണ്. അമ്മ ശ്രീദേവി. രണ്ട് സഹോദരിമാരുമുണ്ട്.

ഭാഗ്യ ആരാണെന്നും എന്താണെന്നും മനസ്സിലാക്കി അവളെ ഒട്ടും ചേഞ്ച് ചെയ്യാതെ ഇഷ്ടപ്പെട്ടു സ്വീകരിക്കുന്ന കുടുംബമാണ് ശ്രേയസിന്റേതെന്നും അതിന്റെ സമാധാനമുണ്ടെന്നും ഗോകുല്‍ പറയുന്നു. അതേ സമയം വിവാഹത്തിനായി ഗംഭീര ഒരുക്കങ്ങളാണ് നടക്കുന്നത്.വിവാഹത്തിന്‌ മുന്നോടിയായി അമ്പലത്തില്‍ കുടുംബം എത്തിയിരുന്നു. ആരാധകരും കാത്തിരുന്ന കല്യാണമാണ് ഭാഗ്യയുടേത്. തന്‍രെ മകളുടെ വിവാഹം ആര്‍ഭാടമായിരിക്കുമെന്ന് സുര്ഷ് ഗോപി മുന്‍പ് പറഞ്ഞിരുന്നു.കഴിഞ്ഞ ദിവസം തൃശൂര്‍ ലൂര്‍ദ് പള്ളിയിലെത്തി കുടുംബം മാതാവിന്് സ്വര്‍ണ്ണ കിരീടം സമര്‍പ്പിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

Articles You May Like

Comments are closed.